Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

അറിവില്ലായ്മ അലങ്കാരമാക്കുന്നവര്‍

അഡ്വ.കുമാര്‍ ചെല്ലപ്പന്‍

Print Edition: 21 February 2025

രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്തത് ഇറ്റാലിയന്‍ വനിത സോണിയ ഗാന്ധി എന്ന വ്യാജ നാമത്തില്‍ അറിയപ്പെടുന്ന അന്റോണിയോ മൈനോക്ക് സഹിച്ചില്ല. അതുകൊണ്ടാണ് അവര്‍ രാഷ്ട്രപതിയുടെ പ്രസംഗം തീരെ ബോര്‍ ആയിരുന്നു എന്ന് പ്രതികരിച്ചത്. ഭരണഘടനയെ കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആവേശോജ്ജ്വലമായ പ്രസംഗം വെറും ബോര്‍ ആയിരുന്നു എന്നാണ് മൈനോയുടെ മകളും, അടുത്ത കിരീടാവകാശിയുമായ പ്രിയങ്ക വദ്ര പ്രഖ്യാപിച്ചത്. മൊത്തം മൊത്തം വ്യാജ നിര്‍മിത കുടുംബം. ഗണ്ടി എന്ന പേര് തന്ത്രപൂര്‍വം ഗാന്ധി എന്ന് മാറ്റി എഴുതുകയും ഇന്ത്യ എന്ന രാജ്യം ഇന്ദിരാ രാജകുമാരിയുടെ തറവാട്ട് സ്വത്ത് ആയിരുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്ന വ്യക്തികളില്‍നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാം. 1975ല്‍ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം, ദില്ലിയിലെ ചുവപ്പുകോട്ടയില്‍ ഒരു കിണര്‍ കുഴിച്ചു, അതിലേക്കു ഭാരത ചരിത്രം ടൈം ക്യാപ്‌സൂളിന്റെ രൂപത്തില്‍ നിക്ഷേപിച്ചത് മാന്യ വായനക്കാരില്‍ കുറച്ചുപേര്‍ക്കെങ്കിലും ഓര്‍മ്മ കാണും. അതിലെ പ്രധാന രേഖ ആയിരുന്നു ഇന്ത്യ എന്ന പേര് ഇന്ദിരയില്‍നിന്നും ഉത്ഭവിച്ചു എന്നത്. അത് മാത്രമോ, മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി എന്ന കുടുംബ കാരണവര്‍ ഇന്ദിരക്ക് ഇഷ്ടദാനം നല്‍കിയതാണ് ഈ ഉപഭൂഖണ്ഡം എന്നും എഴുതിച്ചേര്‍ത്തിരുന്നു. അടിയന്തരാവസ്ഥക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചു അധികാരത്തിലെത്തിയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ ചുവപ്പു കോട്ടയിലെ കിണര്‍ തുറന്നു ചരിത്ര പേടകം പുറത്തു എടുത്തു തുറന്നു നോക്കി. എല്ലാറ്റിനെയും ലഘുവായി കാണാറുള്ള അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഈ ചരിത്ര രേഖ കണ്ടു പൊട്ടിച്ചിരിച്ചു എന്നാണ് ദില്ലിയിലെ സുഹൃത്തുക്കള്‍ പറയുന്നത്. ചരിത്ര പേടകത്തിലെ ഉള്ളടക്കത്തിനെ കുറിച്ച് ഇനിയും വിശ്വാസം വരാത്തവര്‍ പ്രമുഖ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും ആയ മധു പൂര്‍ണിമ കിശ്വറുമായി സംസാരിക്കുക.

മൈനോ തനിക്കു ബോര്‍ അടിച്ചു എന്ന് പറഞ്ഞ രാഷ്ട്രപതിയുടെ പ്രസംഗം വികസിത ഭാരതത്തിനുള്ള രൂപരേഖയാണ്. ആ പ്രസംഗത്തില്‍ രാഷ്ട്രപതി പ്രഖ്യാപിച്ച കാര്യങ്ങളാണ്, ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ഈ രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി ജീവിക്കുന്നവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ഇറ്റാലിയന്‍ വനിതക്കും അവരുടെ സന്തതികള്‍ക്കും ഭാരതം പുരോഗതി നേടണം എന്ന ഒരു ആഗ്രഹവും ഇല്ല. അവര്‍ക്കുവേണ്ടത് അധികാരം മാത്രം. അതും, ഓരോ നിമിഷങ്ങളിലും ഭാരതീയരെ കൊള്ളയടിച്ചു നേടാവുന്ന കോടികള്‍ മാത്രം സ്വപ്‌നം കാണുന്നവരാണ് ആ കുടുംബം.

സോണിയ എന്ന പേരുതന്നെ അവരുടെ അപ്പന്‍ സ്‌റ്റെഫാനോ മൈനോ നല്‍കിയതാണ്. മുസ്സോളിനിയുടെ നാസി സൈന്യത്തിലെ ഭടനായ സ്‌റ്റെഫാനോ ഒന്നാംതരം ഫാസിസ്റ്റ് ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ സൈന്യം ഇറ്റലി കീഴടക്കി, ഫാസിസ്റ്റുകളുടെ സ്വത്തു പിടിച്ചെടുക്കാന്‍ തുടങ്ങിയപ്പോള്‍ സ്‌റ്റെഫാനോ റഷ്യന്‍ ക്യാമ്പിലേക്ക് കാലുമാറി. ഇറ്റലിയിലെ ഓര്‍ ബസ്സാനോയിലാണ് തന്‍ ജനിച്ചതെന്ന് സോണിയ എന്ന അന്റോണിയോ അവകാശപ്പെടുന്നുണ്ടെങ്കിലും, അവര്‍ ജനിച്ചത് ലൂസിയാനയിലാണ്, ലൂസിയാനയുടെ പ്രത്യേകത എന്താണെന്നോ? നാസി-ഫാസിസിസ്റ്റ് ശക്തികളുടെ സങ്കേതമാണ് ലൂസിയാന. ആ രഹസ്യം മറച്ചുവെക്കാനാണ് അവര്‍ ഓര്‍ ബസ്സാനോ തന്റെ ജന്മനഗരം ആണെന്ന് അവകാശപ്പെടുന്നത്. പ്രഥമ തിരഞ്ഞെടുപ്പ് വേളയില്‍, അന്റോണിയോ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍, താന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നുള്ള ഡിപ്ലോമ നേടിയിട്ടുണ്ട് എന്ന് അവകാശപ്പെട്ടു. യഥാര്‍ത്ഥത്തില്‍ അവര്‍ ഇറ്റലിയിലെ ആശാന്‍ പള്ളിക്കൂടത്തില്‍ നിന്നും രണ്ടാം ക്ലാസും ഗുസ്തിയും മാത്രമാണ് അഭ്യസിച്ചിട്ടുള്ളത്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അന്റോണിയോ മൈനോ അഥവാ സോണിയ മൈനോ എന്ന പേരില്‍ ആരും ഉണ്ടായിരുന്നില്ല എന്ന് സര്‍വകലാശാല അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വ്യാജ അവകാശവാദം പൊളിഞ്ഞപ്പോള്‍ പ്രൗഢസ്ത്രീ എന്താണ് ചെയ്തത് എന്നോ? ലോക്‌സഭ അദ്ധ്യക്ഷന് ഒരു കത്തെഴുതി. ‘കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠിച്ചിട്ടുണ്ട് എന്ന അവകാശവാദം ടൈപ്പ് ചെയ്തപ്പോള്‍ വന്നുപോയ തെറ്റാണ്, സദയം പൊറുക്കണം…’ ഒരു നിയമവിദഗ്ദ്ധന്‍ ആയിരുന്നു അന്ന് അവരുടെ പോളിങ് ഏജന്റ്. 2004 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍, പ്രസ്തുത നിയമജ്ഞനെ ഒരു ഹൈക്കോടതി ജഡ്ജ് ആയി നിയമിച്ചു.

ചീന ഷോപ്പില്‍ കയറിയ കാളക്കൂറ്റനെ അനുസ്മരിപ്പിച്ചു ഈ ന്യായാധിപന്‍. പേര് പറയുന്നില്ല. രാജകുടുംബത്തിന് ഇങ്ങിനെയുള്ള രാഷ്ട്രപതിമാരെയാണ് താല്പര്യം? 1982 മുതല്‍ 1987 വരെ രാഷ്ട്രപതി സ്ഥാനം വഹിച്ച ഗ്യാനി സെയില്‍സിംഗിനെ ഓര്‍മ്മയില്ലേ? അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിയത് അന്ന് പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധിയാണ്. ‘മാഡം എന്നോട് ചൂല് എടുത്തു അടിച്ചുവാരാന്‍ പറഞ്ഞാല്‍ ഞാന്‍ സന്തോഷത്തോടുകൂടി അത് ചെയ്യും, എന്നാണ് സര്‍ദാര്‍ജി പ്രഖ്യാപിച്ചത്. അദ്ദേഹം തന്റെ വിധേയത്വം തെളിയിച്ച മറ്റൊരു സാഹചര്യം കൂടി ഓര്‍ക്കണം. ന്യൂദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന വേദിയിലാണ് പ്രസ്തുത സംഭവം അരങ്ങേറിയത്. കായികമേള ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതി. പതിവിനു വിപരീതമായി പ്രധാനമന്ത്രിയും ചടങ്ങിന് എത്തിയിരുന്നു. ഉദ്ഘാടനവും, വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റിനും ശേഷം രാഷ്ട്രപതിക്ക് തിരിച്ചു പോകുവാന്‍ സമയമായി. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി തിരിച്ചുപോയതിനു ശേഷമേ താന്‍ സ്റ്റേഡിയം വിടുന്നുള്ളു എന്ന് പ്രഖ്യാപിച്ചു സര്‍ദാര്‍ജി. സാധാരണഗതിയില്‍, പ്രസിഡന്റ് വേദിയില്‍ നിന്നും പുറപ്പെട്ടതിനു ശേഷമാണ് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും യാത്ര തിരിക്കുക. രാഷ്ട്രപതിക്ക് പ്രധാനമന്ത്രിയോടുള്ള വിധേയത്വം പരസ്യമായി പ്രകടിപ്പിക്കുന്നതിലൂടെയാണ് തനിക്കു സായൂജ്യം ലഭിക്കുക എന്ന് വിശ്വസിച്ചിരിക്കണം, ഗ്യാനി സെയില്‍ സിംഗ്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും ദളിതനായ സീതാറാം കേസരിയെ മാറ്റി അന്റോണിയോയെ ആ സ്ഥാനത്തു അവരോധിച്ചതും ‘ജനാധിപത്യപരമായിരുന്നു.’ പ്രവര്‍ത്തകസമിതി യോഗത്തിനിടെ ശുചിമുറിയില്‍ പോകേണ്ടിവന്ന കേസരിയെ പൂട്ടിയിട്ടതിനുശേഷമാണ് അന്റോണിയോയെ അദ്ധ്യക്ഷയായി തിരഞ്ഞടുത്തത്.

നിങ്ങളില്‍ ആരെങ്കിലും അന്റോണിയോ മൈനോ പൊതുസമ്മേളങ്ങളില്‍ പ്രസംഗിക്കുന്നത് കണ്ടിട്ടുണ്ടോ? സാധ്യത തീരെ കുറവാണ്. എന്തെങ്കിലും എഴുതികൊടുത്താല്‍, (അതും ഇറ്റാലിയന്‍ ഭാഷയില്‍) അത് തപ്പിത്തടഞ്ഞു വായിച്ച് തീര്‍ക്കും.. എന്താണ് താന്‍ പ്രസംഗിക്കുന്നതെന്നു അവര്‍ക്കോ, അത് കേട്ടിരിക്കുന്ന അടിമ തൊഴിലാളികള്‍ക്കോ മനസ്സിലാവില്ല. ആ വനിതയാണ് അഞ്ചു ദശാബ്ദത്തിലധികം അനുഭവ സമ്പത്തുള്ള രാഷ്ട്രപതി മുര്‍മുവിന്റെ പ്രസംഗം ബോര്‍ ആയിരുന്നു എന്ന് തട്ടിവിടുന്നത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷനും, മണി ശങ്കര്‍ അയ്യര്‍, ജയറാം രമേശ് എന്നീ അഭിനവ ചാണക്യന്മാരും സനാതന ധര്‍മത്തെയും ഹൈന്ദവത്തെയും ആക്ഷേപിക്കുന്നതു അന്റോണിയോയുടെ മനം കുളുര്‍പ്പിക്കാന്‍ വേണ്ടിയാണ്.

അന്റോണിയോ മൈനോക്കു സനാതന ധര്‍മത്തോടുള്ള വെറുപ്പ് വിഖ്യാതമാണ്. ഈ നിരക്ഷരകുക്ഷിക്കു എന്തോന്ന് സനാതന ധര്‍മം എന്നുള്ള ചോദ്യത്തിന് പ്രസക്തിയില്ല. കാരണമുണ്ട്, അവര്‍ ഒരു റോമന്‍ കാത്തോലിക്കാ വനിതയാണ്. കത്തോലിക്കര്‍ക്ക് ഹൈന്ദവരോടുള്ള വെറുപ്പ് മനസ്സിലാക്കണമെങ്കില്‍ പാതിരിമാരുടെയും, അവരുടെ ശിഷ്യഗണങ്ങളുടെയും പ്രസംഗങ്ങള്‍ കേട്ടാല്‍ മതി. ഹൈന്ദവര്‍ തങ്ങളുടെ ഹൃദയവും, കരളും പറിച്ചു നല്‍കിയാല്‍പ്പോലും, ഈ വര്‍ഗത്തിന് അവരോടുള്ള വെറുപ്പിന് ഒരു കുറവും ഉണ്ടാകില്ല. ഉദാഹരണം.. എറണാകുളം പാര്‍ലമെന്റ് അംഗം ഹൈബി ഈഡന്‍, മാര്‍ക്‌സിസ്റ്റ് നേതാവ് എം.എ ബേബി, സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന വ്യാജ വിലാസമുള്ള തോമസ് ഐസക്, ജോണ്‍ ബ്രിട്ടാസ് എന്ന അഭിനവ മാധ്യമ വിദഗ്ദ്ധന്‍… ഇവര്‍ക്ക് അന്റോണിയോയുടെ വിശ്വസ്തരാകാന്‍ ഒരേ ഒരു മാര്‍ഗം മാത്രമാണുള്ളത്. സനാതന ധര്‍മത്തെ പരിഹസിക്കുക..

78 കാരിയായ വനിതാ രത്‌നത്തിന് രാഷ്ട്രപതിയുടെ പ്രസംഗം മനസ്സിലാകണമെങ്കില്‍ അവര്‍ പറയുന്നത് എന്താണെന്നു ശ്രദ്ധിച്ചു കേള്‍ക്കണം. എന്നിട്ടു വേണം പ്രസംഗത്തെ വിലയിരുത്താന്‍. അധോലോക നായകരുടെ ശൈലിയില്‍ കേന്ദ്ര മന്ത്രിമാരെയും സംസ്ഥാന മുഖ്യമന്ത്രിമാരെയും കണക്കാക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ്സിനുള്ളത്.

Tags: സോണിയ ഗാന്ധിഅന്റോണിയോ
ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

മഹാഭാരതം- കഥയും ജീവിതവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies