ഓരോ 10 വര്‍ഷം കൂടുമ്പോഴും സെന്‍സസ് നടക്കുന്ന രാജ്യമാണ് ഭാരതം. 1881 ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് രാജ്യവ്യാപകമായി സെന്‍സസ് നടന്നത്. സ്വതന്ത്രഭാരതത്തിലും ഇത് നടന്നുപോന്നു. പതിനഞ്ചാമത്തെ സെന്‍സസാണ് 2011 ല്‍ നടന്നത്. 2021ലെ സെന്‍സസ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നീട്ടിവയ്‌ക്കേണ്ടിയും വന്നു. പക്ഷേ ജനസംഖ്യയെക്കുറിച്ചും ജനപ്പെരുപ്പത്തെക്കുറിച്ചും ജനസംഖ്യയിലെ അപകടകരമായ മാറ്റങ്ങളെക്കുറിച്ചും സ്വതന്ത്രമായ ചര്‍ച്ചകള്‍ രാജ്യത്ത് നടക്കാറില്ല. മുസ്ലിം ജനസംഖ്യാ വളര്‍ച്ചയും അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും സൃഷ്ടിക്കാന്‍ പോകുന്നതുമായ പ്രത്യാഘാതങ്ങള്‍ മറച്ചുപിടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രം തന്നെ വിഭജിക്കേണ്ടി വന്ന ഭാരതത്തില്‍ ജനസംഖ്യയുടെ മതപരമായ സ്വഭാവം ചര്‍ച്ച ചെയ്യാതിരിക്കാനാവില്ല.
ഭാരതത്തില്‍ നടക്കാത്ത ജനസംഖ്യാ ചര്‍ച്ച പാശ്ചാത്യ നാടുകളില്‍ നടക്കുന്നു. കുടിയേറ്റത്തിന്റെയും അഭയാര്‍ത്ഥി പ്രവാഹങ്ങളുടെയും ഫലമായി യൂറോപ്യന്‍ രാജ്യങ്ങളുടെ ജനസംഖ്യയിലുണ്ടായ ക്രമാതീതമായ വര്‍ധനവ് സാംസ്‌കാരികമായ സംഘര്‍ഷങ്ങള്‍ക്കും ജിഹാദി ആക്രമണങ്ങള്‍ക്കും വേറിടല്‍ വാദത്തിനുമൊക്കെ വഴിവയ്ക്കുകയാണ്. തങ്ങള്‍ പതിറ്റാണ്ടുകളായി പോറ്റിവളര്‍ത്തിയ ലിബറല്‍ മൂല്യങ്ങള്‍ കടന്നാക്രമിക്കപ്പെടുകയാണെന്ന് ബോധ്യം വന്നതോടെ പല രാജ്യങ്ങളും ഇസ്ലാമികവല്‍ക്കരണത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരികയാണ്. ഇത്തരം ചര്‍ച്ചകളില്‍നിന്നും നടപടികളില്‍നിന്നും ഭാരതത്തിന്, പ്രത്യേകിച്ച് കേരളത്തിന് ഒരു കാരണവശാലും ഒഴിഞ്ഞുനില്‍ക്കാനാവില്ല. മുസ്ലിം ജനസംഖ്യാ വര്‍ധനവിനെതുടര്‍ന്ന് യൂറോപ്പില്‍ നടക്കുന്ന ഇസ്ലാമികവല്‍ക്കരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും, ഇത് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഭാരതത്തെ തുറിച്ചുനോക്കുന്ന അപകടത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒരു പരമ്പര ഈ ലക്കം മുതല്‍ വായിക്കുക.
ഭാരതത്തിനു വേണ്ടത് ശാസ്ത്രീയമായ ജനസംഖ്യാ നയമാണെന്നും, രാജ്യത്തെ ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് കുറയുന്നത് സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞത് ചില കോണുകളില്‍നിന്ന് വിമര്‍ശിക്കപ്പെട്ടു. ”ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് 2.1 ല്‍ താഴേക്ക് പോകരുതെന്ന് 1998 ലോ 2002 ലോ നമ്മുടെ ജനസംഖ്യാ നയം പ്രഖ്യാപിച്ചതാണ്. വളര്‍ച്ചാ നിരക്ക് കുറയുന്നത് സമൂഹത്തിന് ഹാനികരമാണെന്ന് ജനസംഖ്യാശാസ്ത്രം പോലും പറയുന്നു. ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്നു കുട്ടികളെങ്കിലും വേണം. 2.1 ന് താഴേക്ക് ജനസംഖ്യാ വളര്‍ച്ചാ നിരക്ക് താഴുന്ന ഒരു സമൂഹം പ്രത്യേകിച്ച് ഒരു പ്രതിസന്ധിയും നേരിടാതെതന്നെ തകരും. ഇത്തരത്തില്‍ വളര്‍ച്ചാ നിരക്ക് അപകടകരമായ നിലയിലെത്തിയ 55 രാജ്യങ്ങള്‍ മൊത്ത പ്രത്യുല്‍പ്പാദന നിരക്ക് (Total Fertility Rate TFR) വര്‍ധിപ്പിക്കുന്നതിന് കൃത്യമായ നയങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 1.9 നും രണ്ടിനും ഇടയില്‍ റീപ്ലേസ്മെന്റ് നിരക്കുള്ള രാജ്യങ്ങളില്‍ ഭാരതവും ഉള്‍പ്പെട്ടിരിക്കുന്നു. ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയമാണിത്. കുറഞ്ഞത് 2.1 വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തേണ്ടതുണ്ട്.”
വിയോജിക്കേണ്ടതോ വിവാദമാക്കേണ്ടതോ ആയതൊന്നും സര്‍സംഘചാലക് പറഞ്ഞതിലില്ല. രാജ്യത്തെ ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് ക്രമാതീതമായി ഇടിയുന്നതിനെതിരെ ജാഗ്രത വേണമെന്നും, ഇതൊഴിവാക്കാന്‍ ശാസ്ത്രീയമായ ജനസംഖ്യാ നയം രൂപീകരിക്കണമെന്നും പറയുന്നത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനോ മതത്തിനോ എതിരല്ല. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍സംഘചാലക് പറയുകയുണ്ടായി. 55 രാജ്യങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സര്‍സംഘചാലക് ജനസംഖ്യാ നയം സംബന്ധിച്ച തന്റെ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. എന്നാല്‍ വിഷയം ജനസംഖ്യയെക്കുറിച്ചായതിനാല്‍ വിമര്‍ശിക്കാതിരിക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞില്ല. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുന്‍പ് ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് സ്ഥിരമായി സംസാരിക്കുന്ന ബിജെപി നേതാക്കളുമായി അഭിപ്രായ സമന്വയത്തിലെത്തണമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് പറയുമ്പോള്‍ അതിന് വിരുദ്ധമായാണ് മോഹന്‍ ഭാഗവത് സംസാരിക്കുന്നതെന്നുമൊക്കെയാണ് ചില നേതാക്കളും മാധ്യമങ്ങളും പ്രതികരിച്ചത്.
രാജ്യത്തെ ജനസംഖ്യാ നയം വളരെക്കാലം മുന്‍പ് രൂപംനല്‍കിയതാണ്. കാലാനുസൃതമായും മാറിയ സാഹചര്യത്തിന് അനുസൃതമായും നയത്തിന് മാറ്റമുണ്ടാവണം. അതിനാല്‍ ഭരണകക്ഷിയില്‍നിന്നോ സര്‍ക്കാരില്‍നിന്നോ വ്യത്യസ്തമായി മറ്റാര്‍ക്കും അഭിപ്രായം പറയാന്‍ പാടില്ല എന്ന വാദം ബാലിശമാണ്. ഇങ്ങനെ വാദിക്കുന്നവര്‍തന്നെ സര്‍ക്കാരിന്റെ ജനസംഖ്യാനയത്തെയും കുടുംബാസൂത്രണ മാര്‍ഗങ്ങളെയും പിന്തുണയ്ക്കുന്നവരാണോ? അല്ലെന്നതാണ് വൈരുദ്ധ്യം. ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന നയം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും, പതിറ്റാണ്ടുകളായി ഇതിന് അനുസൃതമായി ജീവിക്കുന്നവരും ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്നു കുട്ടികളെങ്കിലും വേണമെന്ന് സര്‍സംഘചാലക് പറയുന്നതിനെ എതിര്‍ക്കുന്നത് തികച്ചും ദുഷ്ടലാക്കാണെന്ന് പകല്‍പോലെ വ്യക്തമാണല്ലോ.
സൂര്യന് കീഴിലുള്ള സകല പ്രശ്‌നങ്ങളെക്കുറിച്ചും മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തുന്നവര്‍തന്നെ ജനസംഖ്യയെക്കുറിച്ച് മാത്രം എല്ലാവരും മൗനം പാലിച്ചുകൊള്ളണമെന്ന് പറയുന്നതിലെ യുക്തി അംഗീകരിച്ചുകൊടുക്കാനാവില്ല. ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ മതപരമായ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്നവര്‍ ഇതിനു വിരുദ്ധമായി രാജ്യത്തിന്റെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി വാദിക്കുന്നവരെയും, നിലപാടുകള്‍ എടുക്കുന്നവരെയും വിമര്‍ശിക്കുന്ന രീതിയുണ്ട്. ജനസംഖ്യയെക്കുറിച്ച് പഠിക്കാന്‍ ഒരു ശാസ്ത്രശാഖ തന്നെയുണ്ട്-ഡെമോഗ്രഫി. ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇതിനെക്കുറിച്ചുള്ള സ്വതന്ത്രമായ ചര്‍ച്ചകള്‍ മതവിരുദ്ധമാണെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നവരുണ്ട്.
കേരളത്തിന്റെ ഭൂവിസ്തൃതി വളരെ കുറവും ജനസാന്ദ്രത വളരെ കൂടുതലുമാണ്. ഇതിനാല്‍ ജനപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ നിരവധിയായിരിക്കും. എന്നിട്ടും ഇതു സംബന്ധിച്ച വിശകലനങ്ങളില്‍ നിന്ന് സംസ്ഥാനത്തെ ജനസംഖ്യാ ശാസ്ത്രജ്ഞര്‍ പൊതുവെ വിട്ടുനില്‍ക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളും ഈ രീതി അനുവര്‍ത്തിക്കുന്നു. ജനസംഖ്യയിലെ മതപരമായ ഏറ്റക്കുറച്ചിലുകളും, അതുണ്ടാക്കുന്ന സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളും പൊതുസമൂഹം അറിയരുതെന്ന നിക്ഷിപ്തതാല്‍പ്പര്യമാണ് ജനസംഖ്യയെക്കുറിച്ചു മാത്രം മിണ്ടിപ്പോകരുത് എന്ന അദൃശ്യമായ മതഫത്വയ്ക്കു പിന്നിലുള്ളത്. മതേതരത്വവും മതസൗഹാര്‍ദ്ദവുമൊക്കെ ഇതിന് മറയാക്കുകയും ചെയ്യുന്നു. ജനസംഖ്യാ നയത്തെക്കുറിച്ച് സര്‍സംഘചാലക് ഉന്നയിച്ച പ്രശ്നങ്ങള്‍ ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രത്യേകിച്ച് സ്വതന്ത്രവും വ്യാപകവുമായി ചര്‍ച്ച ചെയ്യപ്പെടണം.
ആഗോള തലത്തിലെ മതവ്യതിയാനങ്ങള്‍
ജനസംഖ്യാപരമായ പ്രശ്‌നങ്ങള്‍ പലരും കരുതുന്നതുപോലെ രാജ്യത്തിന്റെ അതിരുകള്‍ക്കകത്ത് ഒതുങ്ങിനില്‍ക്കുന്നതല്ല. അനധികൃതമായ കുടിയേറ്റം, വിഭവദാരിദ്ര്യം, സാമൂഹ്യ സംഘര്‍ഷങ്ങള്‍, സാംസ്‌കാരികമായ കടന്നാക്രമണങ്ങള്‍ തുടങ്ങിയവയ്ക്ക് ഇത് വഴിവയ്ക്കും. കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ അതിന്റെ വിപത്തുകള്‍ പലതരത്തില്‍ അനുഭവിക്കുകയാണ്. ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്, സ്വീഡന്‍ മുതലായ രാജ്യങ്ങള്‍ കുടിയേറ്റം നിയന്ത്രിക്കാന്‍ നടപടികളെടുത്തുവരികയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോരാനുള്ള കാരണങ്ങളിലൊന്ന് കുടിയേറ്റവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ്. ഭാരതവും അനധികൃതമായ കുടിയേറ്റം മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിച്ചുവരികയാണ്. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം അതിര്‍ത്തി സംസ്ഥാനങ്ങളായ അസം, ത്രിപുര,പശ്ചിമബംഗാള്‍, ബീഹാര്‍ മുതലായ സംസ്ഥാനങ്ങളില്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും, തിരഞ്ഞെടുപ്പുകളെപ്പോലും സ്വാധീനിക്കുന്ന വിധത്തില്‍ മാറിയിരിക്കുകയാണ്. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റത്തിന്റെ ഫലമായി ചില സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന മണ്ഡലങ്ങള്‍ (ങീയശഹല ഇീിേെശൗേമിര്യ) രുപപ്പെടുകയാണെന്ന ആശങ്കപോലും ഉയര്‍ന്നിട്ടുണ്ട്. ജനസംഖ്യാപരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. ഈ സാഹചര്യത്തില്‍ പ്രധാനമന്തി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി നടത്തിയ ഒരു പഠനത്തിന്റെ കണ്ടെത്തലുകള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടണം.
‘മതന്യൂനപക്ഷങ്ങളുടെ വിഹിതം: ഒരു രാജ്യാന്തര അപഗ്രഥനം’ (Share of Religious Minorities: A Trans Country Analysis- 1950-2015) എന്ന പേരിലുള്ള പഠനം 1950 അടിസ്ഥാന വര്‍ഷമായി കണക്കാക്കി ലോകരാജ്യങ്ങളിലെ മതപരമായ ജനസംഖ്യയില്‍ വന്നിരിക്കുന്ന വ്യതിയാനത്തെയാണ് പരിശോധിക്കുന്നത്. 2024 മെയ് മാസത്തില്‍ പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് ഷമിക രവി, അബ്രഹാം ജോസ്, അപൂര്‍വകുമാര്‍ മിശ്ര എന്നിവരടങ്ങുന്ന സമിതിയാണ് തയ്യാറാക്കിയത്. 1950-2015 കാലയളവിലെ മൊത്തം ജനസംഖ്യയില്‍ വന്നിട്ടുള്ള വര്‍ധനവും ഇടിവുമാണ് ഈ പഠനത്തിലൂടെ കണക്കാക്കിയിട്ടുള്ളത്. ഈ കാലയളവില്‍ ഭാരതത്തിലെ ഭൂരിപക്ഷ മതവിഭാഗത്തിന്റെ അതായത് ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതത്തില്‍ 7.8 ശതമാനത്തിന്റെ ഇടിവാണ് വന്നിരിക്കുന്നതെന്ന് പഠനം കണ്ടെത്തുന്നു. അതേസമയം മതന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളുടെയും ക്രൈസ്തവരുടെയും ജനസംഖ്യ വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. 1950-2015 കാലയളവില്‍ ഭാരതത്തിലെ മുസ്ലിം ജനസംഖ്യ 43.5 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. ക്രൈസ്തവ ജനസംഖ്യാ വളര്‍ച്ച 5.3 ശതമാനവും.
ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമെന്യെ പല രാജ്യങ്ങളിലെയും ഹിന്ദു ജനസംഖ്യ കുത്തനെ ഇടിയുന്നു എന്നതാണ് ഇഎസി റിപ്പോര്‍ട്ടിലെ ഏറ്റവും ആശങ്കാജനകമായ കണ്ടെത്തല്‍. അധികം രാജ്യങ്ങളിലെയും ഭൂരിപക്ഷ മതജനസംഖ്യ പഠനത്തിന് തെരഞ്ഞെടുത്ത വര്‍ഷങ്ങളില്‍ കുറയുന്നു എന്നതാണ് പൊതുവായ പ്രവണത. മതന്യൂനപക്ഷ ജനസംഖ്യ വര്‍ധിക്കുന്നതിന് അനുയോജ്യമാണ് സര്‍ക്കാരിന്റെ നയങ്ങള്‍. രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കെടുക്കുമ്പോള്‍ നിലവില്‍ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ജനസംഖ്യ പിന്നെയും കുറയുന്നതായി കണ്ടെത്തുകയുണ്ടായി. ഈ പ്രവണത ഏറ്റവും കൂടുതലുള്ളത് ബംഗ്ലാദേശിലാണ്. ‘അസാധാരണം’ എന്നാണ് ഈ ഇടിവിനെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. 1950 ല്‍ 23 ശതമാനമുണ്ടായിരുന്ന ബംഗ്ലാദേശിലെ ഹിന്ദുജനസംഖ്യ 2015 ല്‍ എത്തുമ്പോള്‍ എട്ട് ശതമാനമായി കുറഞ്ഞു. അതേസമയം ഭാരതത്തിലെ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധിക്കുകയാണെന്ന് ഇഎസി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 65 വര്‍ഷത്തിനിടെ ബംഗ്ലാദേശില്‍ ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചും മതമാറ്റുന്നതിനെക്കുറിച്ചും വളരെ അപൂര്‍വമായി മാത്രമേ പാശ്ചാത്യ മാധ്യമങ്ങള്‍ ശബ്ദിക്കാറുള്ളൂ. ഭാരതത്തില്‍ ‘മതന്യൂനപക്ഷ അടിച്ചമര്‍ത്തല്‍’ നടത്തുന്നതിനെക്കുറിച്ചാണ് ഈ മാധ്യമങ്ങള്‍ വാചാലമാവാറുള്ളത്.
ഭൂട്ടാനിലെ ജനസംഖ്യയില്‍ രണ്ടാമതായ ഹിന്ദുക്കള്‍ 1950 ല്‍ 23 ശതമാനമായിരുന്നു. 2015 ല്‍ അത് 11 ശതമാനമായി കുറഞ്ഞതായി ഇഎസി റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഇക്കാലയളവില്‍ ഹിന്ദുജനസംഖ്യ 50 ശതമാനമാണ് കുറഞ്ഞത്. ശ്രീലങ്കയിലെ ജനസംഖ്യയിലും ഹിന്ദുക്കള്‍ രണ്ടാമതാണ്. പക്ഷേ 1950 ല്‍ 20 ശതമാനമുണ്ടായിരുന്ന ഇവര്‍ 2015 ല്‍ 15 ശതമാനമായി കുറഞ്ഞു. പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യയിലാണ് ഇക്കാലയളവില്‍ ഏറ്റവും ഇടിവുണ്ടായിരിക്കുന്നത്. 1950 ല്‍ 13 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കള്‍ 2015 ല്‍ വെറും രണ്ട് ശതമാനമാനത്തിലേക്ക് കൂപ്പുകുത്തി. 80 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചത്. ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും വംശഹത്യയുടെ സ്വഭാവമുള്ള ഹിന്ദുജനസംഖ്യയുടെ ആപത്കരമായ ഈ ഇടിവ് കാണാതെ ജമ്മുകശ്മീരിലെ മുസ്ലിങ്ങള്‍ നേരിടുന്ന ‘മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അടിച്ചമര്‍ത്തലുകളെക്കുറിച്ചുമാണ്’ അന്താരാഷ്ട്ര സംഘടനകള്‍ ആശങ്കപ്പെടുന്നത്! ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഈ ‘ആശങ്ക’ വല്ലാതെ വര്‍ധിക്കുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയുമൊക്കെ ഹിന്ദുന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ അന്താരാഷ്ട്ര സംഘടനകള്‍ക്ക് ഒരു വിഷയമേയല്ല.
ഭാരതവും നേപ്പാളും പറയുന്നത്
ഭാരതവും നേപ്പാളുമാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. എന്നാല്‍ ഇവിടങ്ങളിലും ഹിന്ദുക്കളുടെ ജനസംഖ്യ 1950-2015 കാലയളവില്‍ വന്‍തോതില്‍ കുറയുകയുകയാണുണ്ടായത്. നേപ്പാളിലെ ഹിന്ദു ജനസംഖ്യയില്‍ നാല് ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നതെന്ന് ഇഎസി റിപ്പോര്‍ട്ടില്‍ പറയുന്നു. 84 ശതമാനത്തില്‍നിന്ന് 81 ശതമാനത്തിലേക്ക് കുറഞ്ഞു. അതേസമയം നേപ്പാളിലെ മതന്യൂനപക്ഷങ്ങളായ മുസ്ലിം-ക്രൈസ്തവ ജനസംഖ്യ വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. പല രാജ്യങ്ങളിലും ഭൂരിപക്ഷ മതവിഭാഗങ്ങള്‍ കുറയുമ്പോള്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ഇത് നേര്‍വിപരീതമാണ്. ഇവരുടെ ജനസംഖ്യ വര്‍ധിക്കുകയാണ്. 38 മുസ്ലിം രാജ്യങ്ങളില്‍ 25 രാജ്യങ്ങളിലെയും ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്. ‘സാര്‍ക്ക്’ രാജ്യങ്ങളുടെ കാര്യം പരിശോധിക്കുമ്പോഴും മുസ്ലിം ജനസംഖ്യ വര്‍ധിക്കുകതന്നെയാണ്. മാലദ്വീപ് മാത്രമാണ് ഇതിന് അപവാദം. അവിടുത്തെ മുസ്ലിങ്ങളുടെ ജനസംഖ്യയില്‍ ഇടിവുണ്ട്.
ദക്ഷിണേഷ്യയിലെ ഹിന്ദു ജനസംഖ്യ ക്ഷയിക്കുന്നു എന്നാണ് ഇഎസി പഠനത്തില്‍നിന്ന് വ്യക്തമാവുന്ന മറ്റൊരു കാര്യം. പാശ്ചാത്യ രാജ്യങ്ങളിലെ ഹിന്ദുജനസംഖ്യാ വര്‍ധനവിനെക്കുറിച്ചോ ഇടിവിനെക്കുറിച്ചോ റിപ്പോര്‍ട്ട് പ്രത്യേകമായി പറയുന്നില്ലെങ്കിലും ഇവിടങ്ങളിലെയും മതന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകതന്നെയാണ്. ‘ഡിസ്മാന്‍ഡിലിങ് ഗ്ലോബല്‍ ഹിന്ദുത്വ’ പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ച് ഹിന്ദുഫോബിയ സൃഷ്ടിക്കാനുള്ള ആഗോള ശ്രമങ്ങള്‍ നടക്കുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളിലെയും ഹിന്ദുജനസംഖ്യ ക്ഷയിക്കുന്നതിനെക്കുറിച്ച് സ്വതന്ത്രമായ ചര്‍ച്ചകള്‍ നടക്കേണ്ടതാണ്. പക്ഷേ ഭാരതവിരുദ്ധമായ അക്കാദമിക് കേന്ദ്രങ്ങളും വിവിധ സമ്മര്‍ദ്ദ ഗ്രൂപ്പുകളും ഇതിന് സന്നദ്ധമല്ല.
നേപ്പാളും ഭാരതവും മാത്രമാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. മറ്റുള്ളവയില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവ-മുസ്ലിം രാജ്യങ്ങളാണ്. എന്നിട്ടും ഹിന്ദുക്കളുടെ അവകാശങ്ങളെക്കുറിച്ചും, അവര്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ചും ഭാരതത്തില്‍ ശബ്ദമുയര്‍ത്തുന്നത് ഫാസിസമായും അക്രമാസക്തമായ മെജോറിറ്റേറിയനിസമായും ചിത്രീകരിക്കപ്പെടുകയാണ്. 2014 മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് അധികാരത്തിലേറിയതോടെ ഈ പ്രചാരണം ശക്തിപ്പെടുകയുണ്ടായി. ഇതുമൂലം ഭാരതത്തില്‍ നടക്കുന്ന തീവ്രമായ ഹിന്ദുവിരുദ്ധ പ്രചാരണത്തില്‍ തങ്ങളുടെ സാംസ്‌കാരിക തനിമ സംരക്ഷിക്കാനും, അവകാശങ്ങള്‍ നേടിയെടുക്കാനും സ്വന്തം രാജ്യത്ത് ഹിന്ദുക്കള്‍ക്ക് പ്രയാസപ്പെടേണ്ടിവരുന്നു. ഇസ്ലാമിക ശക്തികള്‍ നടത്തുന്ന വിവിധ തരത്തിലുള്ള ജിഹാദുകളും മതപരമായ വിഭാഗീയതകളും വോട്ടുബാങ്കിന്റെ ആനുകൂല്യങ്ങള്‍ തേടുന്ന രാഷ്ട്രീയപാര്‍ട്ടികളും, ഇവര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളും ഒന്നുകില്‍ വെള്ളപൂശുകയോ അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുകയാണ്.
സര്‍സംഘചാലക് അന്ന് പറഞ്ഞത്
ഭാരതത്തിന്റെ ജനസംഖ്യാ നയത്തില്‍ മാറ്റം വേണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് ഇത് ആദ്യമായല്ല പറയുന്നത്. 2022 ലെ വിജയദശമി സന്ദേശത്തില്‍ ഈ ആവശ്യം ശക്തമായി ഉന്നയിക്കുകയുണ്ടായി. ”രാഷ്ട്രജീവിതത്തിലെ സര്‍വ്വ മേഖലകളിലും സാമൂഹ്യ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ ഭരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോചിപ്പിക്കാനല്ല. മറിച്ച് ദേശീയമായ ഉയര്‍ച്ചയില്‍ സാമൂഹ്യമായ പങ്കാളിത്തം ഉറപ്പിച്ചു പറയാനും, ആ ദിശയില്‍ കൃത്യമായ നയങ്ങള്‍ രൂപീകരിക്കുന്നതിനും വേണ്ടിയാണ്. നമ്മുടെ രാജ്യത്ത് വലിയ അളവില്‍ ജനസംഖ്യ ഉണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ഇക്കാലത്ത് ജനസംഖ്യയെക്കുറിച്ചുള്ള രണ്ട് പ്രധാന ചിന്താഗതികളുണ്ട്. ഒന്നാമത്തേത് ജനസംഖ്യ വര്‍ദ്ധിക്കുന്നതോടൊപ്പം വിഭവങ്ങളും ആവശ്യമാണ്. ജനസംഖ്യ തുടര്‍ച്ചയായി വര്‍ദ്ധിച്ചാല്‍ ഒരുപക്ഷേ താങ്ങാനാവാത്ത ബാധ്യതയായി തീര്‍ന്നേക്കാം. അതുകൊണ്ട് ജനസംഖ്യ നിയന്ത്രണത്തില്‍ ലക്ഷ്യംവച്ചുകൊണ്ടുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മറ്റൊരു വീക്ഷണം ജനസംഖ്യയെ ഒരു സമ്പത്തായി കണക്കാക്കാം എന്നതാണ്. ശ്രദ്ധ ശരിയായ പരിശീലനത്തിലും വിനിയോഗത്തിലും ആവണമെന്നു മാത്രം.
”ലോക ജനസംഖ്യ നോക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍പ്പെടുന്നു. നമ്മിലേക്ക് നോക്കുമ്പോള്‍ അതില്‍ മാറ്റമുണ്ട്. ചൈന അതിന്റെ ജനസംഖ്യാ നിയന്ത്രണം മാറ്റി ജനസംഖ്യ വളര്‍ച്ച സ്വീകരിച്ചു. ജനസംഖ്യയുടെ കാര്യത്തിലും നമ്മുടെ ദേശീയ താല്‍പര്യങ്ങള്‍ സ്വാധീനിക്കുന്നു. ഇന്ന് നാം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ്. 50 വര്‍ഷം കഴിയുമ്പോള്‍ ഇന്നത്തെ യുവാക്കള്‍ മുതിര്‍ന്ന പൗരന്മാരാകും. അക്കാലത്ത് അവരെ നോക്കാന്‍ എത്ര യുവാക്കള്‍ ആവശ്യമായി വരുമെന്ന് കണക്കിലെടുക്കേണ്ടി വരും. സ്വപ്രയത്‌നത്താല്‍ ആളുകള്‍ ഒരു രാജ്യത്തെ മഹത്തരമാക്കുന്നു. അവര്‍ സ്വന്തം കുടുംബത്തെയും മുന്നോട്ട് കൊണ്ടുപോകുന്നു. ജനസംഖ്യ നിലനിര്‍ത്താനും രക്ഷിക്കാനും കഴിയുന്നു എന്നതോടൊപ്പം ദേശീയത്തനിമയ്ക്കും സുരക്ഷിതത്വത്തിനും ഇത് പ്രസക്തമാണ്. മറ്റുചില മേഖലകളെക്കൂടി സ്പര്‍ശിക്കുന്നതാണ് ഇത്.
”കുട്ടികളുടെ എണ്ണം വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികനില, വ്യക്തിഗത വരുമാനം, ആഗ്രഹം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതും കുടുംബത്തിന്റെ ആവശ്യങ്ങളെ ആശ്രയിക്കുന്നു. പരിസ്ഥിതിയേയും ജനസംഖ്യ ബാധിക്കുന്നു.” ജനസംഖ്യയുടെ കാര്യത്തില്‍ യാഥാര്‍ത്ഥ്യ ബോധമുള്ള ഒരു സമീപനവും സമഗ്രമായ ഒരു നയവും അത്യന്താപേക്ഷിതമാണെന്ന് സര്‍സംഘചാലകിന്റെ ഈ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു.
ജനസംഖ്യാ കണക്കും പ്രത്യുല്‍പ്പാദന നിരക്കും
ജനസംഖ്യയെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും ചര്‍ച്ചകളും ഹിന്ദുക്കള്‍ക്കെതിരായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയാണ് പലര്‍ക്കുമുള്ളത്. ജനപ്പെരുപ്പത്തിന്റെ തോത് ഹിന്ദുക്കള്‍ക്കെതിരും മുസ്ലിങ്ങള്‍ക്ക് അനുകൂലവുമാണെന്ന് ആരെങ്കിലും കണക്കുകള്‍ നിരത്തിപറഞ്ഞാല്‍ അയാളെ നിശ്ശബ്ദനാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാവും പിന്നീട് നടക്കുക. ഒരു ശാസ്ത്രശാഖയെന്ന നിലയ്ക്ക് ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് പഠിക്കുന്നവരുടെ നിഗമനങ്ങളെപ്പോലും തള്ളിക്കളയുകയാണ് പതിവ്. ഇഎസി റിപ്പോര്‍ട്ടിനെതിരെയും ചിലര്‍ രംഗത്തുവരികയുണ്ടായി. 1950 ല്‍ 84 ശതമാനമായിരുന്ന ഭാരതത്തിലെ ഹിന്ദുജനസംഖ്യ 2015 ല്‍ 78 ശതമാനമായി കുറഞ്ഞെന്ന കണ്ടെത്തലാണ് ഈ എതിര്‍പ്പിന് കാരണം. ഇത് മതവിഭാഗീയതയാണത്രേ. ഇതേ കാലയളവില്‍ രാജ്യത്തെ മുസ്ലിം ജനസംഖ്യ 9.84 ശതമാനത്തില്‍നിന്ന് 14.09 ശതമാനമായി ഉയര്‍ന്നുവെന്ന കണ്ടെത്തല്‍ മറച്ചുപിടിക്കാനുള്ള ശ്രമവും ഈ എതിര്‍പ്പിന് പിന്നിലുണ്ട്.
ഇഎസി റിപ്പോര്‍ട്ട് പുറത്തിറക്കിയപ്പോള്‍ അതിലെ നിഗമനങ്ങളെ ശരിവച്ച പതിവ് വിമര്‍ശകര്‍ ഒട്ടും വൈകാതെ വസ്തുതകളെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ തുടങ്ങി. ഭാരതത്തിലെ മുസ്ലിം ജനസംഖ്യ വര്‍ധിച്ചതിനെക്കുറിച്ചുള്ള കണക്കുകളാണ് ഇവരെ രോഷംകൊള്ളിച്ചത്. മുസ്ലിങ്ങളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണെന്ന വാദമുയര്‍ത്തിയായിരുന്നു പ്രതിരോധം. മുസ്ലിം ജനസംഖ്യയുടെ വര്‍ധനവിനെക്കുറിച്ച് ആശങ്കയുന്നയിക്കുമ്പോഴൊക്കെ പ്രത്യുല്‍പ്പാദന നിരക്കിനെക്കുറിച്ച് പറഞ്ഞ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതി പ്രഖ്യാപിത ഹിന്ദുവിരുദ്ധര്‍ കുറെക്കാലമായി തുടരുകയാണ്.
ഇഎസി റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെതിരെ ‘പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ’ എന്ന എന്‍ജിഒ രംഗത്തുവരികയുണ്ടായി. ”ജനസംഖ്യാ വര്‍ധനവ് മതവുമായി ബന്ധപ്പെട്ടതല്ല” എന്ന വിമര്‍ശനമാണ് ഈ സംഘടന ഉന്നയിച്ചത്. ഇഎസി പഠനത്തിന്റെ കണ്ടെത്തലുകള്‍ തെറ്റായി ഉദ്ധരിച്ച് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ മുസ്ലിം ജനസംഖ്യയെക്കുറിച്ച് ഭീതി പരത്തുകയാണത്രേ. ”ആഗോളതലത്തില്‍ 65 വര്‍ഷത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാ വിഹിതത്തെക്കുറിച്ചുള്ള പഠനം ഏതെങ്കിലും ഒരു സമുദായത്തിനെതിരെ ഭീതിയും വിവേചനവും സൃഷ്ടിക്കാന്‍ ഉപയോഗിക്കരുത്” എന്നാണ് ‘പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ’ ഉപദേശിക്കുന്നത്.
സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ മുസ്ലിങ്ങളുടെ വളര്‍ച്ചാ നിരക്ക് കുറയുകയാണെന്ന് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ വാദിക്കുന്നു.1981-1991 കാലയളവില്‍ 32.9 ശതമാനമായിരുന്നവളര്‍ച്ചാനിരക്ക് 2001-2011 കാലയളവില്‍ 24.6 ശതമാനമായി കുറഞ്ഞുവെന്നാണ് ഈ സംഘടന പറയുന്നത്. ഇക്കാലയളവില്‍ 22.7 ശതമാനത്തില്‍നിന്ന് 16.8 ശതമാനമായി കുറഞ്ഞ ഹിന്ദുക്കളുടെ വളര്‍ച്ചാ നിരക്കിനെക്കാള്‍ കുറവാണ് മുസ്ലിങ്ങളുടെ വളര്‍ച്ചാ നിരക്കെന്നും കണ്ടുപിടിക്കുന്നു. ഈ കണക്കുകള്‍ 1951 മുതല്‍ 2011 വരെയുള്ള സെന്‍സസ് വിവരങ്ങളില്‍ നിന്ന് ലഭ്യമാണ്. ഇതൊരു പുതിയ വിവരമല്ലെന്നര്‍ത്ഥം. എല്ലാ മതസ്ഥരുടെയും വളര്‍ച്ചാ നിരക്ക് കുറയുകയാണെന്നും, ഏറ്റവും കുറവ് മുസ്ലിങ്ങളുടേതാണെന്നും ഈ സംഘടന കണ്ടുപിടിച്ചു. മുസ്ലിങ്ങളുടെ വളര്‍ച്ചാ നിരക്ക് ഒരു ശതമാനത്തിന്റെ കുറവാണ് 2005-06 ലും 2019-21 ലും രേഖപ്പെടുത്തുന്നതെങ്കില്‍ ഹിന്ദുക്കളുടേത് 0.7 ആണത്രേ.
ഇഎസി റിപ്പോര്‍ട്ടില്‍ പറയുന്ന വസ്തുതകളെക്കാള്‍ തങ്ങള്‍ പറയുന്നതാണ് ശരിയെന്ന് വരുത്തിത്തീര്‍ക്കാനാണ് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ശ്രമിക്കുന്നത്. ഭാരതത്തിലെ മുസ്ലിം ജനസംഖ്യ വന്‍തോതില്‍ ഉയരുകയും ഹിന്ദു ജനസംഖ്യ കുറയുകയുമാണ് എന്നാണല്ലോ ഇഎസി പഠനത്തില്‍ പറയുന്നത്. 65 വര്‍ഷത്തിനിടെ ഹിന്ദുജനസംഖ്യയില്‍ 7.8 ശതമാനത്തിന്റെ കുറവു വന്നപ്പോള്‍ മുസ്ലിം ജനസംഖ്യ 43.15 ശതമാനം വര്‍ധിച്ചത് കൃത്യമായി ചൂണ്ടിക്കാട്ടുകയാണ് ഇഎസി ചെയ്തിരിക്കുന്നത്. ക്രൈസ്തവ ജനസംഖ്യയും 5.38 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ആറര പതിറ്റാണ്ടിനിടെ വന്‍ കുറവാണ് ഹിന്ദു ജനസംഖ്യയില്‍ വന്നിരിക്കുന്നത്. ഹിന്ദു ജനസംഖ്യ 1950 ല്‍ 84 ശതമാനമായിരുന്നത് 2015 ല്‍ 78 ശതമാനത്തിലേക്ക് താണത് കാണാന്‍ വിമര്‍ശകര്‍ക്ക് കണ്ണില്ല. ഇതേ കാലയളവില്‍ മുസ്ലിം ജനസംഖ്യ 9.84 ശതമാനത്തില്‍നിന്ന് 14.9 ശതമാനമായി വര്‍ധിച്ചതും ഇക്കൂട്ടര്‍ തന്ത്രപൂര്‍വ്വം മറച്ചുപിടിക്കുന്നു. ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്കിനെക്കാള്‍ കുറവാണ് മുസ്ലിങ്ങളുടെ പ്രത്യുല്‍പ്പാദന നിരക്കെന്ന വാദം ഇവിടെ അപ്രസക്തമാണ്. ഈ വസ്തുത ബോധപൂര്‍വം മറച്ചുപിടിക്കുകയാണ് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയ്യുന്നത്.
താരതമ്യത്തിലെ തട്ടിപ്പുകള്‍
ഈ വാദഗതിയുടെ പൊള്ളത്തരം പെട്ടെന്ന് തിരിച്ചറിയാനാവും. ഇതിന് ഹിന്ദു സ്ത്രീകളുടെയും മുസ്ലിം സ്ത്രീകളുടെയും പ്രത്യുല്‍പ്പാദന നിരക്ക് താരതമ്യം ചെയ്താല്‍ മതി. മുസ്ലിം സ്ത്രീകള്‍ തങ്ങളുടെ പ്രത്യുല്‍പ്പാദന ആവൃത്തിയില്‍ (Fertility Cycle) ശരാശരി 10 കുട്ടികളെ ജനിപ്പിക്കുമ്പോള്‍ ഹിന്ദു സ്ത്രീകള്‍ക്ക് മൂന്നു കുട്ടികള്‍ മാത്രമാണുള്ളത്. ഇങ്ങനെ നോക്കുമ്പോള്‍ മുസ്ലിം സ്ത്രീകള്‍ ആയുഷ്‌കാലത്ത് ശരാശരി 20 കുട്ടികള്‍ക്ക് ജന്മം നല്‍കുമ്പോള്‍ ഹിന്ദു സ്ത്രീകള്‍ക്ക് ജനിക്കുന്നത് നാല് കുട്ടികള്‍ മാത്രമാണ്. ഈ രീതിയനുസരിച്ച് മുസ്ലിം കുടുംബത്തിലെ അമ്മയും മകളും 30 കുട്ടികള്‍ക്കും ഹിന്ദു കുടുംബത്തിലെ അമ്മയും മകളും ഏഴ് കുട്ടികള്‍ക്കുമാണ് ജന്മം നല്‍കുന്നത്.
മുസ്ലിം സ്ത്രീകളുടെ പ്രത്യുല്‍പ്പാദന നിരക്കിലെ സാങ്കല്‍പ്പികമായ അതിവേഗ ഇടിവ് പതിറ്റാണ്ടുകളിലൂടെ സംഭവിക്കുന്നതാണെന്ന കാര്യം വിസ്മരിക്കരുത്. മുസ്ലിം പ്രത്യുല്‍പ്പാദന നിരക്ക് വന്‍തോതില്‍ ഇടിയുന്നതിനാല്‍ അത് ഹിന്ദുക്കളുടേതിന് തുല്യമാവുമെന്ന വാദഗതി തീര്‍ത്തും തെറ്റാണ്. തങ്ങള്‍ ന്യൂനപക്ഷമാവുന്നതില്‍ ഹിന്ദുക്കള്‍ ഭയക്കേണ്ടതില്ലെന്നും, പതിറ്റാണ്ടുകള്‍കൊണ്ടോ നൂറ്റാണ്ടുകള്‍കൊണ്ടോ മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും പ്രത്യുല്‍പ്പാദന നിരക്ക് തുല്യമായിക്കൊള്ളുമെന്നുമാണ് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ചില മാധ്യമപ്രവര്‍ത്തകരും ഹിന്ദുക്കളോട് പറയുന്നത്. എന്നാല്‍ ഇത് ഒരു ഊഹം മാത്രമാണെന്നത് ഇക്കൂട്ടര്‍ പറയുന്നില്ല. പ്രത്യുല്‍പ്പാദന നിരക്ക് രേഖീയമായ രീതിയോ ഗണിത പരമ്പരയോ പിന്തുടരുന്നില്ല. കാരണം വളരെക്കാലം കുടുംബ ജീവിതത്തില്‍ താല്‍പ്പര്യമില്ലാതിരിക്കുന്ന സ്ത്രീകള്‍ പെട്ടെന്ന് മനസ്സുമാറ്റി കുടുംബിനിയായി മാറി നിരവധി കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതായി കണ്ടിട്ടുണ്ട്. ജോലി സമ്പാദിക്കുന്നതുവരെ ദാമ്പത്യജീവിതം ആഗ്രഹിക്കാത്ത ഹിന്ദു സ്ത്രീകള്‍ ധാരാളമുണ്ട്. തലമുറകളും സാഹചര്യങ്ങളും മാറുമ്പോഴും, സാംസ്‌കാരിക രീതിയനുസരിച്ചും പ്രത്യുല്‍പ്പാദന നിരക്കില്‍ മാറ്റം വരുന്നതിനെ മുന്‍കൂട്ടി കാണാനാവില്ല. പോപ്പുലേഷന്‍ ഫൗണ്ടേഷനും മറ്റും പറയുന്നത് വിശ്വസിച്ചാല്‍ പ്രത്യുല്‍പ്പാദന നിരക്കിലെ തുല്യത കൈവരുമ്പോഴേക്കും ഹിന്ദുക്കള്‍ ന്യൂനപക്ഷമായി കഴിഞ്ഞിരിക്കും.
മുസ്ലിം ജനസംഖ്യാ വര്‍ധനവിനെ പ്രത്യുല്‍പ്പാദന നിരക്കു വച്ച് റദ്ദാക്കാന്‍ ശ്രമിക്കുന്നവര്‍ മറ്റൊരു പുകമറയും സൃഷ്ടിക്കാറുണ്ട്. പ്രത്യുല്‍പ്പാദന നിരക്കിന് മതവുമായല്ല, വിദ്യാഭ്യാസവുമായും വരുമാനപരിധിയുമായാണ് ബന്ധം എന്ന വാദമാണിത്. മികച്ച വിദ്യാഭ്യാസം, ആരോഗ്യരക്ഷ എന്നിവ ലഭിക്കുകയും, സാമൂഹ്യ സാമ്പത്തിക വികസനവുമുള്ള കേരളവും തമിഴ്‌നാടും പോലുള്ള സംസ്ഥാനങ്ങളിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും കുറഞ്ഞ പ്രത്യുല്‍പ്പാദന നിരക്കാണുള്ളത്. കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ പ്രത്യുല്‍പ്പാദന നിരക്ക് 2.25 ആണെങ്കില്‍ ബീഹാറിലെ ഹിന്ദുസ്ത്രീകളുടേത് 2.88 ആണെന്ന വാദം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. വിദ്യാഭ്യാസമുള്ള മുസ്ലിം സ്ത്രീകളുടെ പ്രത്യുല്‍പ്പാദന നിരക്ക് വിദ്യാഭ്യാസമില്ലാത്ത ഹിന്ദുസ്ത്രീകളെക്കാള്‍ കുറവാണെന്നര്‍ത്ഥം! അതിനാല്‍ ജനസംഖ്യാ വര്‍ധനവിനെ മതവുമായി കൂട്ടിക്കെട്ടേണ്ടതില്ല. കാരണം പ്രത്യുല്‍പ്പാദന നിരക്കിന് ബന്ധം വിദ്യാഭ്യാസവുമായാണത്രേ!
ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി വഴിതെറ്റിക്കുന്ന വാദഗതിയാണിത്. കേരളത്തിലെ മുസ്ലിം സ്ത്രീയെയും ബീഹാറിലെ ഹിന്ദുസ്ത്രീയെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ഇതിനാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന, ഹിന്ദുത്വ ശക്തികള്‍ക്ക് ഒരിക്കലും അധികാരം ലഭിച്ചിട്ടില്ലാത്ത കേരളത്തില്‍ മുസ്ലിങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരല്ലല്ലോ. പതിറ്റാണ്ടുകളായി മുസ്ലിംലീഗ് ഭരണവര്‍ഗ പാര്‍ട്ടിയായ കേരളത്തില്‍ മുസ്ലിം പ്രീണനം എന്നത് കമ്യൂണിസ്റ്റ്- കോണ്‍ഗ്രസ് മുന്നണികള്‍ സര്‍ക്കാര്‍ നയമായിത്തന്നെയാണ് പിന്തുടരുന്നത്. എന്നിട്ടുമെന്താണ് കേരളത്തില്‍ വിദ്യാസമ്പന്നരായ മുസ്ലിം സ്ത്രീകളുടെ പ്രത്യുല്‍പ്പാദന നിരക്ക് ഹിന്ദുക്കളുടേതിനെക്കാള്‍ ഉയര്‍ന്നിരിക്കുന്നത്! പ്രത്യുല്‍പ്പാദന നിരക്ക് മതവുമായല്ല വിദ്യാഭ്യാസവും മറ്റുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന വാദമാണ് ഇവിടെ തകര്‍ന്നുവീഴുന്നത്. മുസ്ലിങ്ങളുടെ കാര്യത്തില്‍ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, സാമൂഹ്യ സാംസ്‌കാരിക സാഹചര്യം എന്നിവയെക്കാള്‍ പ്രത്യുല്‍പ്പാദന നിരക്കിന് ബന്ധം മതവുമായാണെന്നല്ലേ ഇതില്‍നിന്ന് വ്യക്തമാവുന്നത്?
സാക്ഷരതയും ജനപ്പെരുപ്പവും
സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ. ജെ.കെ. ബജാജ് ഈ അന്തരത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ”മുസ്ലിം വളര്‍ച്ചാനിരക്ക് 2011 ല്‍ 38 ശതമാനത്തിനടുത്താണ്. ഇത് ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ്. 2001 ല്‍ മുസ്ലിം വളര്‍ച്ചാനിരക്കും ദേശീയ ശരാശരിയും തമ്മിലുള്ള അന്തരം വലുതായിരുന്നു. 36.8 ശതമാനമായിരുന്നു മുസ്ലിം വളര്‍ച്ചാ നിരക്ക്. അതേസമയം ഹിന്ദുക്കളുടെ വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയെക്കാള്‍ വളരെ താഴെയും- 20 ശതമാനം. ഇത് വലിയ ആശങ്കയുളവാക്കുന്ന കാര്യമാണ്.”
ചില സംസ്ഥാനങ്ങളിലെ മുസ്ലിം വളര്‍ച്ചാനിരക്ക് വളരെ ഉയര്‍ന്നതാണെന്ന് 2011 ലെ സെന്‍സസില്‍ പറയുന്നത് പ്രധാനപ്പെട്ട മറ്റൊരു വസ്തുതയാണ്. അസം, പശ്ചിമബംഗാള്‍, കേരളം, ഗോവ, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ദല്‍ഹി, ഹരിയാന ഉള്‍പ്പെടെ രാജ്യത്തിന്റെ അനവധി ഭാഗങ്ങളിലാണ് മുസ്ലിം വളര്‍ച്ചാനിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുന്നത്. അസമിലെ ജനസംഖ്യയില്‍ 34.2 ശതമാനമാണ് മുസ്ലിങ്ങള്‍. 2001 ല്‍ 30.9 ശതമാനമായിരുന്നു. 1971-81 കാലയളവില്‍ മുസ്ലിം ജനസംഖ്യ രണ്ട് ശതമാനം വളര്‍ച്ചാനിരക്കാണ് കാണിച്ചതെങ്കില്‍ 1981-91 കാലയളവില്‍ 2.5 ശതമാനമാണ് വര്‍ധിച്ചത്. 1971 ല്‍ അസമിലെ മുസ്ലിം ജനസംഖ്യ 24.6 ശതമാനമായിരുന്നുവെങ്കില്‍ 2011 ല്‍ 10 ശതമാനമാണ് വര്‍ധിച്ചത്.
താലൂക്കുകളിലെയും ജില്ലകളിലെയും വിവരങ്ങള്‍ ലഭ്യമാകുമ്പോഴാണ് അസമിലെ മതപരമായ ജനസംഖ്യയ്ക്ക് എന്തു സംഭവിക്കുന്നുവെന്ന് വ്യക്തമായി മനസ്സിലാവുകയുള്ളൂ. നിരവധി ജില്ലകളില്‍ മുസ്ലിം ജനസംഖ്യ പ്രബലമായിരിക്കുകയാണെന്നും, പല താലൂക്കുകളും മുസ്ലിങ്ങളുടേത് മാത്രമായിക്കൊണ്ടിരിക്കുന്നുവെന്നുമാണ് നേരത്തെയുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം താലൂക്കുകളില്‍ ഹിന്ദുക്കളുടെ ജനസംഖ്യ 1991 ലേതിനേക്കാള്‍ 2003 ല്‍ താഴെക്ക് പോയിരിക്കുന്നു. 2001 നെ അപേക്ഷിച്ച് 2011 ല്‍ സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ വന്‍തോതില്‍ വര്‍ധിച്ചതോടെ നിരവധി താലൂക്കുകളില്‍ സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ ഹിന്ദുക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പശ്ചിമ ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളിലും താലൂക്കുകളിലുമുള്ള ഹിന്ദുക്കള്‍ നിലനില്‍പ്പ് ബുദ്ധിമുട്ടായി ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. 2011 ലെ സെന്‍സസ് വിവരങ്ങള്‍ പൂര്‍ണമായി ലഭിച്ചാല്‍ മാത്രമേ ഈ മുസ്ലിം ജനസംഖ്യ ഹിന്ദുക്കള്‍ക്കുമേല്‍ ഉണ്ടാക്കുന്ന ആഘാതം എത്രമാത്രമാണെന്ന് മനസ്സിലാക്കാനാവൂ. ഈ പ്രവണതകള്‍ വച്ചുനോക്കുമ്പോള്‍ സെന്‍സസ് വിവരങ്ങള്‍ എത്രയും വേഗം പൂര്‍ണമായി ഔദ്യോഗികമായിത്തന്നെ പ്രസിദ്ധീകരിക്കേണ്ടത് ആവശ്യമാണ്.
കേരളത്തിലെ മുസ്ലിം ജനസംഖ്യയുടെ ഗണ്യമായ വളര്‍ച്ച മറ്റൊരു കാരണത്താല്‍ ശ്രദ്ധേയമാണ്. 2011 ലെ സെന്‍സസില്‍ കേരളത്തിലെ സ്ത്രീ-പുരുഷന്മാരുടെ സാക്ഷരത 90 ശതമാനത്തിനും മുകളിലാണ്. മുസ്ലിം സ്ത്രീ-പുരുഷ സാക്ഷരത ശരാശരിയെക്കാള്‍ അധികമൊന്നും താഴെയല്ല. എന്നിട്ടും ഉയര്‍ന്ന പ്രത്യുല്‍പ്പാദന നിരക്കാണ് കാണിക്കുന്നത്. മുസ്ലിങ്ങളും മറ്റുള്ളവരും തമ്മിലെ ഇക്കാര്യത്തിലുള്ള വിടവ് വളരെ വലുതാണ്. സാക്ഷരതയുമായി മുസ്ലിം ജനസംഖ്യാ വളര്‍ച്ചാനിരക്കിന് കാര്യമായ ബന്ധമില്ലെന്നാണ് ഇതിനര്‍ത്ഥം. മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ മുസ്ലിം വനിതകളുടെ സാക്ഷരത ഉയര്‍ന്നതാണ്. എന്നിട്ടും ജനസംഖ്യാ വളര്‍ച്ചാനിരക്ക് ശരാശരിയെക്കാള്‍ ഉയര്‍ന്നിരിക്കുന്നത് എന്തുകൊണ്ടാണെന്ന ചര്‍ച്ച ഉയര്‍ന്നുവരേണ്ടതുണ്ട്.
അധരവ്യായാമങ്ങള്‍ പരിഹാരമല്ല
കുടിയേറ്റത്തിന്റെ ഫലമായി പാശ്ചാത്യ നാടുകളിലെ മുസ്ലിം ജനസംഖ്യ 2050 എത്തുമ്പോഴാണ് 14 ശതമാനമാവുക. ഭാരതത്തില്‍ 2015 ല്‍ തന്നെ മുസ്ലിം ജനസംഖ്യ 14 ശതമാനമാണ്. ബംഗ്ലാദേശില്‍നിന്നും മ്യാന്‍മറില്‍നിന്നുമുള്ള അനധികൃത കുടിയേറ്റം വ്യാപകമാണ്. ഇവര്‍ സര്‍ക്കാര്‍ രേഖകള്‍ കൈവശപ്പെടുത്തുന്നതിനാല്‍ തിരിച്ചറിയാന്‍ പ്രയാസവുമാണ്. എത്രയുണ്ടെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഇവര്‍ ഭാരതത്തിന് വന്‍ ആപത്താണ് വരുത്തുക. ജനാധിപത്യത്തില്‍ പ്രാതിനിധ്യത്തിന്റെ പ്രശ്നം വരുമ്പോള്‍ ആളെണ്ണം നിര്‍ണായകമാണ്. ഇക്കാര്യത്തെക്കുറിച്ച് ഹിന്ദുജനത കൂടുതല്‍ ബോധമുള്ളവരാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അല്ലാത്തപക്ഷം അപകടം ക്ഷണിച്ചു വരുത്തലായിരിക്കും. ജനസംഖ്യാ വര്‍ധനവിലൂടെ മതന്യൂനപക്ഷ വോട്ടുബാങ്ക് വികസിക്കുന്നതില്‍ ഇസ്ലാമിക മതമൗലിക വാദികള്‍ മാത്രമല്ല പല മതേതര പാര്‍ട്ടികളും സന്തോഷിക്കുകയാണെന്ന വസ്തുത വിസ്മരിക്കരുത്. ജനസംഖ്യയുടെ മതപരമായ അസന്തുലിതാവസ്ഥ കടന്നുകാണാന്‍ കഴിയാത്ത പല പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. ഭാരതം പോലുള്ള ഒരു രാജ്യത്തിന്റെ സ്ഥിതി പരിതാപകരവുമായിരിക്കും. മതേതരത്വത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമുള്ള അധരവ്യായാമങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല.
നിരന്തരമായ കുടിയേറ്റത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഭാരതത്തിലെ സ്ഥിതിവിശേഷം പരിതാപകരമായിരിക്കും. ഭാരതത്തിന്റെ ചില മേഖലകളില്‍ മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചതോടെ കാര്യമായ അസന്തുലിതാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. ദേശീയ തലത്തില്‍ നിന്ന് വ്യത്യസ്തമായി മതങ്ങളുടെയും മേഖലകളുടെയും കാര്യത്തില്‍ ജനസംഖ്യാ വര്‍ധനവില്‍ സ്ഥിരതയില്ല. അതിര്‍ത്തി സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ മുസ്ലിം ജനസംഖ്യ നിര്‍ണായകമായി വര്‍ധിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍, ബിഹാര്‍, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ അസ്വാഭാവികമായ മാറ്റമുള്ളത്. നിയമവിരുദ്ധമായ കുടിയേറ്റം ഇതിന് ഒരു കാരണമാണ്.
2022ലെ വിജയദശമി സന്ദേശത്തിലെ ഡോ. മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ ഇവിടെയും പ്രസക്തമാണ്. സമഗ്രമായ ഒരു ജനസംഖ്യാ നയം രൂപീകരിക്കുകയും, അത് എല്ലാവര്‍ക്കും ബാധകമായിരിക്കണമെന്നും സര്‍സംഘചാലക് പറയുകയുണ്ടായി. മനസ്സുകളെ തയ്യാറാക്കുന്നതിനും, ഈ നയം പൂര്‍ണമായി പാലിക്കുന്നതിനും പൊതുജന ബോധവല്‍ക്കരണം ആവശ്യമാണ്. ഇന്തോനേഷ്യ, സുഡാന്‍, സെര്‍ബിയ എന്നീ രാജ്യങ്ങളിലെ ജനസംഖ്യാ നയത്തില്‍ മാറ്റം വരുമ്പോഴെല്ലാം അതത് രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളിലും മാറ്റം വരുന്നുണ്ട്. ഇതോടൊപ്പം ജനനനിരക്കിലെ വ്യത്യാസം, ബലംപ്രയോഗിച്ചുള്ള മതംമാറ്റം, വര്‍ഗീയ പ്രീണനം, അത്യാഗ്രഹം, നുഴഞ്ഞുകയറ്റം എന്നിവയും വലിയ കാരണങ്ങളാണ്. ഇക്കാര്യങ്ങളെക്കുറിച്ചും ചിന്തിക്കണം.” ജനസംഖ്യാ നിയന്ത്രണവും മതാടിസ്ഥാനത്തിലുള്ള ജനാധിപത്യ സന്തുലനവും ഈ ഘട്ടത്തില്‍ അവഗണിക്കാനാവാത്ത വിഷയങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആധുനിക കാലത്തെ അനുഭവങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഈ വാക്കുകള്‍.
(അടുത്തത്: മുസ്ലിം ജനസംഖ്യ യൂറോപ്പിനോട് ചെയ്യുന്നത്)