”സംഘത്തിന്റെ മുന്നിലും പിന്നിലും, ഇടതും വലതും, മേലേയും താഴേയും ഈശ്വരീയശക്തി നിവസിക്കുന്നു. ഇത് ഒരിക്കലും സഫലമാകാതിരിക്കില്ല” എന്ന് പരംപൂജനീയ ശ്രീഗുരുജി പറയാറുണ്ടായിരുന്നു. ശരിയാണ്, നാം സംഘ പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുമ്പോള്‍ ഈശ്വരീയശക്തിയുടെ സാന്നിധ്യം തീര്‍ച്ചയായും നമുക്ക് അനുഭവിക്കാന്‍ കഴിയും.
”ജീവിതകാലം മുഴുവന്‍ സംഘപ്രവര്‍ത്തനം ചെയ്യാനാവാശ്യമായ പ്രേരണ ഉണ്ടാകുവാന്‍ എന്താണ് ചെയ്യേണ്ടത്?” എന്ന ഒരു കാര്യകര്‍ത്താവിന്റെ ചോദ്യത്തിന് ശ്രീഗുരുജി നല്‍കിയ മറുപടി ഇതായിരുന്നു: ”വര്‍ഷപ്രതിപദ ഉത്സവത്തിന്റെ അവസരത്തില്‍ ഡോക്ടര്‍ജിയുടെ ലഘുജീവചരിത്രം വായിച്ചാല്‍ അടുത്ത ഒരു വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം നിങ്ങള്‍ക്ക് ലഭിക്കും.” ഇത്തരത്തില്‍ ഞാന്‍ നടത്തിയ പ്രയത്‌നം കൊണ്ട് വളരെ നല്ല അനുഭവമാണ് എനിക്കുണ്ടായത്.
സംഘപ്രവര്‍ത്തനം നടത്തുമ്പോള്‍ നമ്മില്‍ പല നല്ല ഗുണങ്ങളും വളര്‍ന്നുവരും. അപ്പോഴും നാം തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യം, സ്വയംസേവകരുമായി നാം ഇടപഴകുമ്പോള്‍ അവരില്‍ വളര്‍ന്നു വരേണ്ടത് വ്യക്തിനിഷ്ഠയല്ല, മറിച്ച് ധ്യേയനിഷ്ഠയായിരിക്കണം എന്നതാണ്.
മോഹന്‍ജി ഭാഗവത്