‘ആംഫിയെസ്മ സ്റ്റൊളേറ്റ’ എന്ന ശാസ്ത്രനാമമുള്ള ഇവയും നാട്രിസിഡേ കുടുംബത്തിലെ അംഗങ്ങളാണ്. മൂര്‍ഖന്റെ കുഞ്ഞെന്നു കരുതി ഇവയെ കൊന്നൊടുക്കാറുണ്ട്. വിഷമില്ലാത്ത പുല്‍പ്പാമ്പുകള്‍ കടിക്കാറില്ല. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളാകുന്നു. പരുക്കന്‍ ശല്‍ക്കങ്ങളുളള ഇവയ്ക്ക് ഇരുണ്ട തവിട്ടോ, ഇളം തവിട്ടോ നിറമായിരിക്കുമുള്ളത്. ചുണ്ട്, കീഴ്ത്താടി, തലയുടെ വശങ്ങള്‍ എന്നിവയ്ക്ക് മഞ്ഞയോ വെളുപ്പോ നിറമാണുള്ളത്. പുല്‍പ്രദേശങ്ങള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളില്‍ കാണുന്ന ഇവയുടെ ഭക്ഷണം തവളകള്‍, പല്ലി, അരണ, ചുണ്ടെലികള്‍ എന്നിവയാണ്.