ഭദ്രേ നശിക്കരുത് ചീനചതിച്ചിടുന്നോര്‍
ചാരത്തുദാര സഹജാതമഹാമനസ്‌ക്ക!
നിര്‍ത്തു! കൃതഘ്‌നത! മുടിഞ്ഞു നശിച്ചുപോകും
തായ്വേരറുത്തവനി വാഴുക സാധ്യമല്ല!
ഗംഗാതരംഗമഹനീയ നദീതടങ്ങള്‍!
നിന്നെവളര്‍ത്തി വലുതാക്കിയ ബ്രഹ്മപുത്ര!
തോളോടുരുമ്മിയടരാടി ജയിച്ചു നമ്മള്‍
കഴ്‌സന്റെ തന്ത്രമൊരുമന്ത്രമതാല്‍ തകര്‍ത്തു. *
മാഞ്ഞീടണം വിഭജനങ്ങളതിന്നു മീതെ
വീണ്ടും വിശാലവയലേല വിളഞ്ഞ നീലം
മുക്കും പരുത്തി വിളയിച്ചുമതേതരത്വം
നിര്‍ത്തീടണം ഭുവനഭൂപടമണ്ഡലത്തില്‍
നാരായണാച്യുത ഹരേ ജപമാത്രരായി
സേവിച്ച ചിന്മയ സനാതനഹിന്ദുവിന്റെ
നീതിക്കു വേണ്ടിയുയരേണ്ട ജനാധിപത്യം
മിണ്ടുന്നതില്ലയൊരു വോട്ടു കുറഞ്ഞു പോകും!
കഷ്ടം കവിത്വമതു വേണ്ടതുപോലെയുള്ളോര്‍
സത്യം വിളിച്ചുപറയാനവനാവുകില്ല
നഷ്ടം സഹിച്ചു കളയേണ്ടയവാര്‍ഡതെല്ലാം
പൃഷ്ടം തുടക്കയതിനത്രെതരുന്നുവേദി
വംഗേ നിനക്കു ഗതകാലമതോര്‍ത്തെടുക്കാ
നാവുന്നുവെങ്കില്‍ ശരിയത്തിനുവേണ്ടിയല്ല
നീതിക്കു വേണ്ടി സഹജാത മനുഷ്യനായി
പ്പോരാടുമെങ്കിലഭിവാദ്യമിതാ മനുഷ്യാ
ബംഗാള്‍ ഭവാനി ഭവതാരാണി വംഗബന്ധു!
നീയിന്നുടച്ചയൊരുപാടു മനോജ്ഞ ബിംബം
സങ്കല്‍പ്പമാത്രയതുകൊണ്ടതു വന്നു കൂടും
വ്യാഘ്രത്തിലമ്മ വിളയാടുക തന്നെ ചെയ്യും
ഭദ്രേ നശിക്കരുതു നീ ഗതകാലമൊന്നും
തു നാമൊരുരക്തമല്ലോ
നിര്‍ത്തൂ കൃതഘ്‌നത വിശപ്പതു മാറ്റിടുന്നോര്‍
ചാരത്തുദാരസഹജാതമഹാമനസ്‌ക!
*1905 ലെ വിഭജനം പരാജയപ്പെടുത്തിയ മന്ത്രം വന്ദേ മാതരമാണ്.