Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ചാരത്തില്‍ നിന്നും അവര്‍ ഉയര്‍ന്നുവരും

പ്രേം ശൈലേഷ്

Print Edition: 3 January 2025

പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിവിട്ടിരിക്കുന്നു എന്നാണ് കോണ്‍ഗ്രസ്സിന്റെ അവകാശവാദം. ഭരണഘടനയെ നോക്കുകുത്തിയാക്കി എല്ലാകാലവും അതിന്റെ സ്വത്വത്തെ നശിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് സ്ഥാനത്തും അസ്ഥാനത്തും ഭരണഘടനാ ശില്പി അംബേദ്കറിന്റെ പേര് സൂചിപ്പിക്കുന്നത് അമര്‍ഷം തോന്നിക്കുന്ന ഒന്നാണ്.

അമിത്ഷാ തീര്‍ത്തും കോണ്‍ഗ്രസ്സിനെ ലക്ഷ്യമാക്കി പറഞ്ഞ ഒരു പ്രസ്താവന വളച്ചൊടിക്കാന്‍ ചരിത്രം പണ്ടേ വികലമാക്കിയവര്‍ക്ക് വലിയ ബുദ്ധിമുട്ട് ഒന്നുമില്ല.

ബാബാ സാഹെബ് അംബേദ്കറെ കോണ്‍ഗ്രസുകാരനായ ഒരാള്‍ സ്വന്തം ആളായി കരുതുന്നതിലും വലിയ അശ്ലീലം വേറെയില്ല. അംബേദ്കര്‍ ഒരുകാലത്തും കോണ്‍ഗ്രസ് ആശയങ്ങളോട് യാതൊരുവിധ മമതയും അടുപ്പവും ഉള്ള ആളുമായിരുന്നില്ല.

അംബേദ്കര്‍ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയി ബെനഗാള്‍ നരസിംഹ റാവുവുമായി രൂപപ്പെടുത്തി എടുത്ത ഭരണഘടന നോക്കുകുത്തി പോലെ വെച്ച് ഭരിച്ച് രാജ്യത്ത് കുടുംബാധിപത്യ ഭരണം സ്ഥാപിച്ച് കുളം തോണ്ടിയവരാണ് അവര്‍. നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതുവരെ അംബേദ്കറോടുള്ള വിരോധം കൊണ്ട് കോണ്‍ഗ്രസ് ഭരണഘടനാ ദിനം പോലും ആഘോഷിച്ചിരുന്നില്ല, ആചരിച്ചിരുന്നില്ല. അത് ആഘോഷിക്കാനും ആചരിക്കാനും നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ വേണ്ടി വന്നു. ഭരണഘടന രൂപപ്പെട്ടിട്ട് ഏതാണ്ട് എഴുപത് വര്‍ഷങ്ങള്‍ക്ക് മുകളിലായി. എന്നാല്‍ ഭരണഘടനാ ദിനം ആചരിച്ചാല്‍ അംബേദ്കറിന്റെ സ്മരണ രാജ്യത്ത് ഉടലെടുക്കുമല്ലോ എന്ന ചിന്തയാണ് കോണ്‍ഗ്രസ്സിനെ നയിച്ചത്.

അംബേദ്കറുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള ഒരൊറ്റ സ്ഥലങ്ങളോ സംഭവങ്ങളോ പോലും അര്‍ഹിച്ച പരിഗണന കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലയളവില്‍ നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ ഭവനം, ഓഫീസ് എന്നിവ സംരക്ഷിച്ച് നിര്‍ത്താന്‍ എന്താണ് ചെയ്തത് എന്ന് ചോദിച്ചാല്‍ അന്തസ്സായി കൈ മലര്‍ത്തി കാണിക്കാന്‍ അല്ലാതെ അവര്‍ക്ക് ഒന്നും അറിയില്ല. അതും ചെയ്യാന്‍ മോദി സര്‍ക്കാര്‍ തന്നെ വരേണ്ടി വന്നു.

അംബേദ്കറിന്റെ ഒരു ഛായാ ചിത്രം പോലും പാര്‍ലമെന്റില്‍ 1990 വരെ കോണ്‍ഗ്രസ് വെച്ചിരുന്നില്ല എന്നത് എത്രമാത്രം ഞെട്ടല്‍ ഉള്ളവാക്കുന്ന ഒരു വസ്തുതയാണ് എന്ന് ഓര്‍ക്കണം. ഇന്ത്യന്‍ ഭരണഘടനയുടെ പിതാവിന്റെ ഒരു ഛായാചിത്രം പാര്‍ലമെന്റില്‍ വരാന്‍ അടല്‍ ബിഹാരി വാജ്‌പേയിക്ക് ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ നയിച്ച വി.പി.സിംഗിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടി വന്നു. പത്ത് പൈസയുടെ ചിലവ് പോലും ഇല്ലാത്ത ഈ പരിപാടി ചെയ്യാന്‍ പോലും കോണ്‍ഗ്രസ്സിന്റെ ഉള്ളിലെ വെറുപ്പ് അവരെ അനുവദിച്ചിരുന്നില്ല.

സര്‍വോപരി അംബേദ്കറെ പോലൊരു മഹാന് ഭാരതരത്‌നം നല്‍കാതെ അപമാനിച്ചു. പിന്നീട് അത് നല്‍കാനും ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ വേണ്ടി വന്നു. ബിജെപി പിന്തുണച്ച വിപി സിംഗിന്റെ ഭരണകാലത്താണ് ഭാരത രത്‌ന അംബേദ്കര്‍ക്ക് കിട്ടുന്നത്. അതും 1990ല്‍. 1955ല്‍ നെഹ്‌റുവും 70കളില്‍ ഭരിച്ച് കൊണ്ടിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മകളായ ഇന്ദിരയും സ്വയം നോമിനേറ്റ് ചെയ്ത് ഭാരത രത്‌ന വാങ്ങിച്ച ഭരണാധികാരികള്‍ ആണെന്നും ഓര്‍ക്കണം. ഭാരതരത്‌ന അംബേദ്കറിന് കിട്ടാന്‍ അടല്‍ജിയും അദ്വാനിയും ചെലുത്തിയ സമ്മര്‍ദ്ദം സ്മരണീയമാണ്.

നെഹ്‌റു മന്ത്രിസഭയില്‍ നിന്നും രാജി വെച്ചതിന് ശേഷം അംബേദ്കര്‍ പൊതുതിരഞ്ഞെടുപ്പ് നേരിടുന്നത് സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായി സഖ്യത്തില്‍ ചേര്‍ന്നുകൊണ്ടാണ്. സോഷ്യലിസ്റ്റ് സമ്പദ് വ്യസ്ഥയോടും ചിന്താരീതിയോടും കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നു എങ്കിലും തിരഞ്ഞെടുപ്പില്‍ സഖ്യം ചേരുന്നതില്‍ നിന്നും അദ്ദേഹത്തിനെ അത് പിന്തിരിപ്പിച്ചില്ല. സാമ്പത്തിക നയങ്ങളില്‍ കൂടുതല്‍ പ്രായോഗിക തലത്തിലേക്ക് സ്വന്തം പാര്‍ട്ടിയെ കൊണ്ടുവരികയായിരുന്നു അദ്ദേഹം ചെയ്തത് എന്ന് ഗെയ്ല്‍ ഓംവെയ്ത് എഴുതിയ അായലറസമൃ ളീൃ ാല ലിഹശഴവലേിലറ ശിറശമ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇത് അന്നത്തെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പത്രികയിലും പ്രതിഫലിച്ചിരുന്നത്രെ.

തിരഞ്ഞെടുപ്പ് വിജയങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയില്ല. 1952ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ ഗ്രസ് ശക്തികേന്ദ്രമായ ബോംബെയില്‍ മത്സരിച്ചിട്ടും അദ്ദേഹം പരാജയപ്പെട്ടു. എസ്.സി.എഫ് (രെവലറൗഹലറ രമേെല ളലറലൃമശേീി)ല്‍ നിന്നും രാജ്ബോജും ബി.സി.കാമ്പ്‌ലേയും മാത്രമാണ് വിജയിച്ചത്. തന്റെ തിരഞ്ഞെടുപ്പ് തോല്‍വി കമ്മ്യൂണിസ്റ്റുകള്‍ കൃത്രിമത്വം കാട്ടിയതാണ് എന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് നേതാവ് ഡാങ്കെയുടെ പേരില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടി എന്ന് ആരോപിച്ച് അദ്ദേഹം 1952 ജനുവരിയില്‍ കോടതിയെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. 14,561 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അംബേദ്കര്‍ പരാജയപ്പെട്ടത്. പക്ഷേ ആ തിരഞ്ഞെടുപ്പില്‍ 74,333 വോട്ടുകള്‍ അസാധുവായി കണക്കാക്കിയിരുന്നു. സ്വതന്ത്ര ഭാരതത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒന്നാണ് ഈ സംഭവം. ഇത്രയേറെ വോട്ടുകള്‍ അസാദ്ധുവായ ഏതെങ്കിലും തിരഞ്ഞെടുപ്പിനെ പറ്റി നമ്മള്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ?

നെഹ്രുവിന്റെ സാമ്പത്തിക, വികസന, ന്യൂനപക്ഷ പ്രീണന നയങ്ങളുടെ കടുത്ത വിമര്‍ശകനായിരുന്നു ബാബാ സാഹെബ് എന്നത് നിസ്തര്‍ക്കമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തോല്‍വിയുമായി കോണ്‍ഗ്രസിനുള്ള ബന്ധം വ്യക്തമാണ്. പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ ശബ്ദം ഉണ്ടാവരുത് എന്ന തീരുമാനം ഉണ്ടായിരുന്നു എന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

അംബേദ്കറിന്റെ പാരമ്പര്യം, ചരിത്രം, കഴിവുകള്‍ എല്ലാം ഇകഴ്ത്താനും നശിപ്പിക്കാനും ശ്രമിച്ചവരാണ് കോണ്‍ഗ്രസുകാര്‍. നെഹ്‌റു കുടുംബം അല്ലാതെ, അവരുടെ ദാസ്യപ്പണി ചെയ്യുന്നവരല്ലാതെ മറ്റാരും ചരിത്രത്തില്‍ അറിയപ്പെടരുതെന്ന വാശിയിലാണ് അംബേദ്കര്‍ അടക്കമുള്ള ദേശീയ ചരിത്ര പുരുഷന്മാരെ ചരിത്രത്തിന്റെ കാണാക്കയത്തിലേക്ക് തള്ളിയിടാന്‍ അവരെ പ്രേരിപ്പിച്ചത്.

അത്തരത്തിലുള്ളവര്‍ ഇന്ന് ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വരുന്നതാണ് കോണ്‍ഗ്രസ്സുകാരെ അസ്വസ്ഥമാക്കുന്നത്. അതുകൊണ്ടാണ് മറ്റാര് അവകാശപ്പെട്ടാലും അംബേദ്കറിന്റെ പാരമ്പര്യം കോണ്‍ഗ്രസ്സുകാര്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്തതും.

Tags: B R Ambedkarഅംബേദ്കര്‍ബാബാ സാഹെബ്
ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

പേരുമാറ്റത്തിന്റെ പൊരുള്‍

സംഘചാലകന്റെ ദൗത്യം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies