പറന്നിറങ്ങി പലരേയും
പതിവുകാരാക്കി ആത്മാവിന്റെ
സംഗീതം വിരലുകള്‍ക്ക്
നടനമാടാന്‍ വിട്ടുകൊടുത്ത മാന്ത്രികന്‍.
ചിരിയ്ക്കും മധുരമുണ്ടെന്ന്
തെളിയിച്ച കലയുടെ ചക്രവര്‍ത്തി.
വിരലില്‍ നിന്ന് ഒരു സാമ്രാജ്യം
ഉയര്‍ന്നു വരുന്നത്
കണ്‍കുളിര്‍ത്ത്
കാതോര്‍ത്ത് പുരുഷാരം.
പ്രപഞ്ചം ചെവിയോര്‍ത്ത്
യുഗങ്ങളിലേക്ക്
കൈമാറിയ വിസ്മയമേ,
അനാഥമാക്കപ്പെട്ട പ്രതീക്ഷകള്‍
വെറുതെ പിന്നെയും കാത്തിരിക്കുന്നു.
തിരശ്ശീല ഉയരാം,
മാന്ത്രിക വിരല്‍സ്പര്‍ശം
കോള്‍മയിര്‍ കൊള്ളിക്കാം,
മൗനം പുതച്ച തബലകള്‍
വസന്തങ്ങളെ വരവേല്‍ക്കാം,
കൊടുങ്കാറ്റിനു മുന്നിലെ
മൗനമാകാം ഇപ്പോള്‍.
ലോകത്തെ വിസ്മയിപ്പിച്ച
രാജകുമാരാ മറുലോകം
മാടി വിളിക്കുമ്പോള്‍
പോകാതിരിക്കുന്നതെങ്ങനെ?
താളപ്പെരുക്കത്തിന്റെ
മാസ്മരികതയില്‍ ഹൃദയങ്ങള്‍
ആര്‍ദ്രചിത്തരായി നിനക്ക് വിടയേകുമ്പൊഴും
വിരല്‍പ്പെരുക്കം തിരമാലയായി
കരളിലേക്കടിച്ചു കയറുന്നു!