കാളിന്ദിയാറ്റിന്‍ കരയില്‍
കടമ്പിന്റെ നീലത്തണലില്‍
കാല് പിണച്ചൊരു ബാലകന്‍ നില്‍ക്കുന്നു
കോലക്കുഴല്‍ വിളിച്ച്
മേഘവര്‍ണ്ണം ധരിച്ച്
ആ മുകിലിന്‍ മിഴിയില്‍ നിറയും
കാരുണ്യസാഗരമല്ലോ
വേനലുകള്‍ക്കെല്ലാം ദാഹം ശമിക്കുവാന്‍
മഴയായ് പൊഴിയുന്നു – ആ
മുകിലിനെ ഞാന്‍ തൊഴുന്നു
ആ കുഴലിന്‍ അമൃതം തേടി
അണയും മോഹങ്ങളല്ലോ
വിടരുന്നു പൂക്കളായ് പാടുന്നു പുഴകളായ്
വിലസുന്നു ജീവിതമായ് – ആ
കുഴലിനെ ഞാന്‍ തൊഴുന്നു
ആ കടമ്പിന്‍ തണലില്‍ തെളിയും
അനന്തന്റെ ഛായയിലല്ലോ
വിശൈ്വകനായകന്‍ ലക്ഷ്മീസമേതനായ്
വാണരുളീടുന്നു -ആ
തണലില്‍ ഞാന്‍ കുളിരുന്നു.