‘ഡോ. എ.പി.ജെ അബ്ദുൾകലാം മീഡിയ വോയ്‌സ് എക്സലൻസ് പുരസ്ക്കാരം’ പ്രഖ്യാപിച്ചു
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലുള്ള ഈ വര്‍ഷത്തെ മീഡിയ വോയ്‌സ് എക്സലൻസ് പുരസ്ക്കാരം പ്രഖ്യാപിച്ചു. ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ഡോ.എസ്. സോമനാഥ്, പ്രഭാ വര്‍മ്മ,സൂര്യാ കൃഷ്ണമൂര്‍ത്തി, ജസ്റ്റിസ് ഹരിഹരൻ നായർ, എം. ജയചന്ദ്രൻ, വിനോദ് മങ്കര, ആർ.എസ്. ശ്രീകുമാർ, ഡോ, വി.ജെ. സെബി, ഡോ. അനിൽ ബാലകൃഷ്‌ണൻ, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാർ, ഡോ. സുനന്ദ നായർ എന്നിവര്‍ക്കാണ് പുരസ്ക്കാരം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രസിദ്ധീകരിച്ചുവരുന്ന വാർത്താമാസികയായ മീഡിയ വോയിസാണ് സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള എക്സലൻസ് പുരസ്ക്കാരം നല്‍കുന്നത്. മുൻ അംബാസിഡർ റ്റി.പി. ശ്രീനിവാസൻ ചെയർമാനായും ബാലുകിരിയത്ത്, പ്രൊഫ. ഡോ.ഷാജി പ്രഭാകരൻ, ശ്രീ. റ്റി. പി. ശാസ്തമംഗലം, ഡോ. അലക്സ് വള്ളികുന്നം എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 2025 ജനുവരി രണ്ടാം വാരത്തിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന യോഗത്തില്‍ ശില്‌പവും പ്രശസ്‌തിപത്രവും സമ്മാനിക്കും