ലഹരി
ഒരു ആശ്വാസത്തിനാണ്
കൂടെ കൂട്ടിയത്
ഒടുവില്‍, അകാലത്തില്‍ ആ ശ്വാസം
നിലച്ചപ്പോഴാണ്
പിരിഞ്ഞത്
മനുഷ്യന്‍
കുതിച്ചും കിതച്ചും
പായുന്ന ജീവിത തീവണ്ടിയില്‍
ലക്ഷ്യസ്ഥാനമറിയാത്തതിനാല്‍
ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന
യാത്രക്കാരാണ് നമ്മള്‍
മരണവീട്
ക്ഷണിക്കപ്പെടാതെ ഒരാള്‍
എത്തിയതിനാലാണ്
നമ്മളേവരും ക്ഷണിക്കപ്പെടാതെ
ആ വീട്ടിലേക്കോടിയെത്തിയത്.