ഹിന്ദുവിന്റെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആചരണങ്ങളും ധാര്‍മികജീവിതവും ആധുനിക മതനിരപേക്ഷ-മതേതര സങ്കല്പങ്ങളുമായി എത്രമാത്രം ഒത്തുപോകുന്നു എന്ന കാര്യത്തില്‍ പുനര്‍വിചിന്തനത്തിനോ ആത്മപരിശോധനയ്‌ക്കോ സമയമായില്ലേ എന്ന ശങ്ക പൊതുസമൂഹത്തില്‍ ഇന്ന് സജീവമാണ്. സനാതനധര്‍മ്മത്തിന്റെ, ഹിന്ദുത്വത്തിന്റെ അടിസ്ഥാനശില ബഹുസ്വരതയുടെയും വൈവിധ്യത്തിന്റേതുമാണ്. ആ വൈവിധ്യത്തെയും ബഹുസ്വരതയെയും ഒരു സുവര്‍ണ്ണ പട്ടുനൂല്‍കൊണ്ട് കോര്‍ത്തെടുക്കുന്ന ഏകത്വത്തിന്റെ അദൃശ്യമായ ചേതനയാണ് ഒരുപക്ഷേ അതിന്റെ മനോഹാരിത. എല്ലാ മതവിശ്വാസങ്ങളിലും ഈശ്വരാന്വേഷണവും ഈശ്വരസാക്ഷാത്കാരവും കാണാന്‍ കഴിയുന്ന മറ്റേതെങ്കിലും മതവിശ്വാസം ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഉണ്ടോ എന്നറിയില്ല. മുപ്പത്തിമുക്കോടി ദൈവങ്ങളെയും മുന്നില്‍ നിര്‍ത്തി തന്റെ ബുദ്ധി നൈര്‍മല്യത്തിനും ആത്മീയത്വരയ്ക്കും അഭിവാഞ്ഛക്കുമനുസരിച്ച് ഏത് ഈശ്വരനെയും തിരഞ്ഞെടുക്കാനുള്ള അവസരം ഭക്തന് നല്‍കുന്ന ഏക ധര്‍മ്മം ഹിന്ദുത്വമാണ്. എന്നില്‍ വിശ്വസിക്കാത്തവന്‍ പാപിയാണെന്നും എന്റെ മതത്തില്‍ വിശ്വസിക്കാത്തവന്‍ കാഫിര്‍ ആണെന്നും കാഫിറിനെ എവിടെ കണ്ടാലും വെട്ടിക്കൊല്ലാമെന്നും വെട്ടിക്കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടും എന്നുമൊക്കെ പ്രചരിപ്പിക്കുന്ന അബ്രഹാമിക് മതങ്ങള്‍ ഉദയം ചെയ്യുന്നതിനും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന് ഉദ്‌ഘോഷിച്ച സനാതനധര്‍മ്മത്തിന്റെ പാരമ്പര്യം വിശ്വമാനവികതയുടെയും സര്‍വ്വമത സമാദരണത്തിന്റേതുമാണ്. ‘വസുധൈവ കുടുംബകം’- ലോകം മുഴുവന്‍ ഒരു കുടുംബമാണ് – എന്ന ആശയം സനാതനധര്‍മ്മത്തിന്റെ മാത്രം സ്വത്താണ്, സ്വന്തമാണ്.
ഇത്രമാത്രം ജനാധിപത്യമൂല്യങ്ങള്‍ സ്വയാര്‍ജിതമായി സമാഹരിച്ച് ലോകത്തെ മുഴുവന്‍ ശ്രേഷ്ഠവല്‍ക്കരിക്കാന്‍ ‘കൃണ്വന്തോവിശ്വമാര്യം’ എന്ന് ഉദ്‌ഘോഷിച്ച് സ്വന്തം മതവിശ്വാസങ്ങള്‍ എവിടെയെങ്കിലും അടിച്ചേല്‍പ്പിക്കാനോ വാള്‍ത്തല കൊണ്ടോ വെടിമരുന്നുകൊണ്ടോ മതവിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യാത്ത സനാതനധര്‍മ്മത്തിന്റെ സ്വന്തം നാടായ ആര്‍ഷഭൂമിയില്‍ ഇന്ന് അരങ്ങേറുന്ന ചില സംഭവങ്ങള്‍ ഈ ധര്‍മ്മത്തിന്റെയും വിശ്വാസത്തിന്റെയും അടിവേര് അറുക്കുന്നതല്ലേ എന്ന സംശയം ഉയര്‍ത്തുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഹിന്ദുത്വത്തിനും ഹിന്ദുക്കള്‍ക്കും എതിരായി പരസ്യമായി തന്നെ നിലപാടെടുക്കുന്നു. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രനും സിപിഐ മന്ത്രി സി.ദിവാകരനും അമ്പലത്തില്‍ പോയാല്‍, വഴിപാട് നടത്തിയാല്‍, ജനപ്രതിനിധി എന്ന നിലയില്‍ ഉത്സവച്ചടങ്ങിനിടെ ദേവവിഗ്രഹത്തെ തൊഴുതാല്‍ അതൊക്കെ അപമാനകരമാണെന്ന് പ്രചരിപ്പിക്കുകയും പാര്‍ട്ടിയുടെ വിശദീകരണം ചോദിക്കലും നടപടിയും അടക്കം നേരിടുകയും ചെയ്ത സാഹചര്യം ഇവിടെ നിലനില്‍ക്കുന്നു. അതേസമയം, ‘സിമി’യുടെ മുന്‍ പ്രവര്‍ത്തകനായ കെ.ടി.ജലീലിനും, പി.വി.അന്‍വറിനും മുഹമ്മദ് റിയാസിനും പള്ളിയില്‍ പോകാം. സജി ചെറിയാന് ക്രിസ്ത്യന്‍ പള്ളിയില്‍ പോകാം. വീണ ജോര്‍ജിനും ഭര്‍ത്താവിനും സഭാനടപടികളില്‍ പങ്കെടുക്കാം. അവര്‍ക്കാര്‍ക്കും സ്വന്തം മതവിശ്വാസം പ്രചരിപ്പിക്കാനും സ്വന്തം മതവിശ്വാസം അനുസരിച്ച് പള്ളിയില്‍ പോകാനോ നോമ്പ് തുറക്കാനോ ഒന്നും ഒരു വിലക്കും നിലവിലില്ല. മതേതരത്വം അഥവാ മതനിരപേക്ഷത എന്നത് സനാതനധര്‍മ്മത്തിനും ഹിന്ദുത്വത്തിനും മൂക്കുകയറിടാനുള്ള ഒരു ഉപാധിയും ഹിന്ദുവിന്റെ ബാധ്യതയായും മാറ്റുകയും മാറുകയും ചെയ്യുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്.
ചില കമ്മ്യൂണിസ്റ്റുകാരെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ക്കതീതമായി ഹിന്ദുക്ഷേത്രങ്ങളില്‍ മതേതരത്വത്തിന്റെയും മതനിരപേക്ഷതയുടെയും പേരില്‍ ആചാരലംഘനങ്ങള്‍ നടത്താന്‍ ഒരുമ്പെടുന്നു എന്നതാണ് ഏറ്റവും പുതിയ പ്രശ്നം. ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി വന്നപ്പോള്‍ ഭക്തജനങ്ങള്‍ അപ്പീല്‍ പോകുന്നുണ്ട് എന്നറിയിച്ചിട്ടുപോലും അതിന് കാത്തുനില്‍ക്കാതെ വിധി നടപ്പിലാക്കാനും യുവതികളെ ശബരിമലയില്‍ എത്തിച്ച് ആചാരലംഘനം നടത്താന്‍ സിപിഎമ്മും പിണറായി വിജയനും നടത്തിയ ശ്രമങ്ങള്‍ കേരളം മറന്നിട്ടില്ല. ശബരിമലയില്‍ ഹിന്ദുആചാരം ലംഘിച്ച് യുവതീപ്രവേശനം ആവശ്യപ്പെട്ട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വനിതാമതില്‍ കെട്ടിയപ്പോള്‍ ശരീരം മുഴുവന്‍ ചാക്കില്‍ മൂടിക്കെട്ടിയമാതിരി പര്‍ദ്ദയിട്ട മുസ്ലിം സ്ത്രീകളെ അണിനിരത്തിയത് പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളുമായിരുന്നു എന്നകാര്യം എല്ലാവര്‍ക്കും അറിയാം. ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഇവരുടെ ലക്ഷ്യം ഹിന്ദുത്വത്തെ തകര്‍ത്ത്, ഭാരതത്തെ മതരാഷ്ട്രമാക്കി മാറ്റാം എന്നതാണ്. ഒന്നിന് പത്തും പത്തിന് നൂറുമായി കുതിക്കുന്ന ജനസംഖ്യാവിസ്ഫോടനത്തിന്റെ പിന്നിലും ഇതേ ലക്ഷ്യം തന്നെയാണുള്ളത്. ഇത് ആരെങ്കിലും തുറന്നുപറഞ്ഞാല്‍ അവനെ വര്‍ഗീയവാദിയാക്കി മുദ്രകുത്തും. ജനസംഖ്യാനിയന്ത്രണങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ബാധകമല്ല എന്ന അവസ്ഥ വരുന്നു. ശാസ്ത്രപുരോഗതി അനുസരിച്ച് വാക്സിന്‍ മുതല്‍ അത്യാധുനിക ചികിത്സാസമ്പ്രദായം വരെ ഒഴിവാക്കി മതത്തിന്റെ പേരില്‍ ഇതര മതസ്ഥരെ കൊന്നൊടുക്കാനും അവന്റെ വിശ്വാസങ്ങളെ തേജോവധം ചെയ്യാനും പലതരത്തിലുള്ള ജിഹാദുകള്‍ക്ക് രൂപംകൊടുക്കാനും അതിനുവേണ്ടി വിദേശപണം കണ്ടെത്താനും അവര്‍ക്ക് മടിയില്ല. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ ചുവപ്പ് കണ്ണടയും ജാതിക്കണ്ണടയും ഒക്കെ ധരിച്ചിരിക്കുന്ന ഇവര്‍ ഹിന്ദുത്വം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയെ കുറിച്ച് എത്രമാത്രം മനസ്സിലാക്കുന്നു എന്നറിയില്ല.
മതേതരത്വത്തിന്റെയും മതനിരപേക്ഷതയുടെയും പേരില്‍ ഇതരമതസ്ഥരുടെ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള ബാധ്യത ഹിന്ദുവിന്റെയും സനാതനധര്‍മ്മ വിശ്വാസികളുടെയും മാത്രമാണോ? മുജാഹിദ് ബാലുശ്ശേരി മുതല്‍ കാന്തപുരം മുസ്ലിയാര്‍ വരെ ഓണാഘോഷത്തിനും ഓണസദ്യക്കുമെതിരെ രംഗത്ത് വരുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരികപൈതൃകമായ ഓണത്തെ വെറുമൊരു കച്ചവടമാക്കി മാറ്റാനുള്ള ശ്രമമാണ് ചില മതങ്ങളും ചില മാധ്യമങ്ങളും സംഘടിതമായി നടത്തുന്നത്. പുരാണവുമായോ ചരിത്രവുമായോ യാതൊരു ബന്ധവുമില്ലാത്ത അപനിര്‍മാണങ്ങളും വ്യാജക്കഥകളുമായി വാമനനെയും മഹാബലിയെയും ജാതീയമായി ചിത്രീകരിച്ച് ഹിന്ദുക്കളില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ നടത്തുന്ന ശ്രമം മറ്റൊരു ഭാഗത്ത്. ഓണത്തപ്പനെ വെച്ച് പൂക്കളമൊരുക്കി പൂവട വെച്ച് ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും വാമനാവതാരത്തിന്റെയും ധാര്‍മികതയില്‍നിന്ന് ഓണത്തെ മാറ്റിയെടുക്കാനുള്ള ശ്രമവും ശക്തം. അതോടൊപ്പം ക്ഷേത്രങ്ങളുടെ വിശുദ്ധി കവര്‍ന്നെടുക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍. ഏറ്റവും പരിശുദ്ധമായ നെയ്യും വെണ്ണയും പൂക്കളും വസ്ത്രങ്ങളും ഒക്കെയായി യാതൊരു തരത്തിലുള്ള അശുദ്ധിയുമില്ലാതെ, ആചാരഭംഗങ്ങളില്ലാതെ, ചൈതന്യലോപമില്ലാതെ എത്തേണ്ട സ്ഥലത്തേക്ക് ഇന്ന് എത്തുന്ന പൂജാദ്രവ്യങ്ങളും നിവേദ്യത്തിനുള്ള സാധനങ്ങളും എത്രമാത്രം മികച്ചതാണെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.
ഇന്ന് ക്ഷേത്രങ്ങളിലേക്ക് കൊണ്ടുവരുന്ന എള്ളെണ്ണയില്‍ ഭൂരിപക്ഷവും ചില ബ്രാന്റഡ് കമ്പനികളുടേതാണ്. ഇവയില്‍ പലതും ഹിന്ദുവിരുദ്ധ ശക്തികള്‍ ക്ഷേത്രങ്ങളില്‍ ചൈതന്യലോപം സൃഷ്ടിക്കാന്‍ ആസൂത്രിതമായി സ്ഥാപിച്ചതാണ് എന്നകാര്യം പലര്‍ക്കും അറിയാം. തട്ടുകടകളില്‍നിന്നും മാംസഭക്ഷണം തയ്യാറാക്കുന്ന ഹോട്ടലുകളില്‍നിന്നും ബാക്കിവരുന്ന എണ്ണ അതിര്‍ത്തിയില്‍ എത്തിച്ച് നിറംമാറ്റി ബ്രാന്റിന്റെ പേരൊട്ടിച്ച് ക്ഷേത്രങ്ങളിലേക്ക് കടകളിലൂടെ എത്തിക്കുമ്പോള്‍ അത് വാങ്ങുന്ന ഭക്തര്‍ ഒരിക്കലും അതിന്റെ പിന്നിലെ ചതി അറിയുന്നില്ല. ഓരോ ക്ഷേത്രത്തിലും എത്തുന്ന പൂക്കളിലും എണ്ണകളിലും നിത്യനിദാന സാമഗ്രികളിലും ഈ പ്രശ്നം സജീവമാണ്. ഓരോ ക്ഷേത്രത്തിനും ചുറ്റുമുള്ള ഹിന്ദുസമൂഹം ഇതിനെതിരെ ജാഗ്രതയോടെ പ്രതികരിക്കുകയും ഇത്തരം എണ്ണ ബ്രാന്‍ഡുകളെ ഒഴിവാക്കുകയും ചെയ്തില്ലെങ്കില്‍ ഓരോ ക്ഷേത്രത്തിലും ദേവസങ്കല്‍പ്പത്തിന് ഭംഗം വരുത്തുന്ന, ചൈതന്യലോപത്തിന് ഇടവരുത്തുന്ന, ഓരോ ഹിന്ദുവിന്റെയും കുടുംബത്തിന് തലമുറകളോളം സ!കൃതക്ഷയം വരുത്തുന്ന ദേവകോപത്തിലേക്കായിരിക്കും നയിക്കുക. ഓരോ ക്ഷേത്രത്തിനും ആവശ്യമായ ശുദ്ധമായ പൂജാദ്രവ്യങ്ങള്‍ കണ്ടെത്താനുള്ള കേന്ദ്രങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും പരിശുദ്ധമായതെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത തിരുപ്പതിയിലെ ലഡു ദേശീയ ക്ഷീര വികസന ബോര്‍ഡ് പരിശോധിച്ചപ്പോള്‍ ശുദ്ധമായ പശുവിന്‍ നെയ്യിന് പകരം മീനെണ്ണയും മാടുകളുടെയും ഇറച്ചി വെട്ടുകാരില്‍നിന്ന് ശേഖരിച്ച പന്നികളുടെയും കൊഴുപ്പ് വന്‍തോതില്‍ ഈ ലഡുവില്‍ ചേര്‍ത്തതായി കണ്ടെത്തി. ക്രിപ്‌റ്റോ ക്രിസ്ത്യാനികളുടെ താവളമായി മാറിയ ആന്ധ്രാപ്രദേശില്‍ തിരുപ്പതിയുടെ പരിശുദ്ധിയും പ്രാധാന്യവും കുറയ്ക്കാനും ആ ക്ഷേത്രസങ്കേതത്തെ അവരുടെ കറവപ്പശുവാക്കി മാറ്റാനുമുള്ള നീക്കം നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നതാണ്. കുളിച്ച് ശുദ്ധമായി പാലുകാച്ചി മോരാക്കി വീണ്ടും വ്രതശുദ്ധിയോടെ അത് കടഞ്ഞെടുത്ത് കിട്ടുന്ന നെയ്യ് ക്ഷേത്രത്തിലെത്തിച്ച് ഭഗവാന് അഭിഷേകവും നൈവേദ്യവും ഒരുക്കിയിരുന്ന ഹിന്ദുവിന് മതേതരത്വത്തിന്റെയും മതനിരപേക്ഷതയുടെയും പുതിയ കണ്ണട വച്ചപ്പോള്‍ ഈ ഭക്തിയുടെയും വിശ്വാസത്തിന്റെയും കാഴ്ചകള്‍ മങ്ങിയത് എങ്ങനെയാണ്. പ്രശ്നം തിരുപ്പതിയില്‍ മാത്രമല്ല. കഴിഞ്ഞദിവസം നബിദിനാഘോഷത്തിന്റെ പേരില്‍ പുലാമന്തോള്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഷൂ ധരിച്ച് ആഘോഷക്കാര്‍ക്ക് കടന്നുകയറി നൃത്തം ചെയ്യാന്‍ അവസരമൊരുക്കിയത് കാണാതെ പോകരുത്. ശ്രീകൃഷ്ണജയന്തിക്കോ ശിവരാത്രിക്കോ ഓണത്തിനോ ക്രിസ്തുമസിനോ ഏതെങ്കിലും മുസ്ലിം പള്ളിയില്‍ ഇങ്ങനെ കയറി ഒരു ആഘോഷം നടത്താന്‍ കേരളത്തില്‍ അവസരം ഉണ്ടാകുമോ. നമ്മളാരും ഇതര മതസ്ഥര്‍ക്ക് എതിരല്ല. കേരളത്തിലേക്ക് വന്ന എല്ലാ മതങ്ങളെയും രണ്ടുകൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഹിന്ദുവിന്റേത്. ലോകം മുഴുവന്‍ വംശപീഡനത്തിനിരയായ ജൂതന്മാരെ പോലും കേരളം സ്വന്തം ചിറകുകളില്‍ സംരക്ഷിച്ചു. ഇസ്ലാമിന് സ്വന്തം ക്ഷേത്രത്തിന്റെ ഉരുപ്പടികള്‍ നല്‍കി പള്ളിവെക്കാനുള്ള സാഹചര്യമൊരുക്കി. ജൂതന്മാര്‍ക്ക് സ്വന്തം രാഷ്ട്രം ഉണ്ടായപ്പോള്‍ ജൂതന്മാരെ സംസ്‌കരിച്ച മണ്ണടക്കം വിമാനത്തില്‍ കയറ്റി ഇസ്രായേലിലേക്ക് പോയി. പക്ഷേ രണ്ടുകൈയും നീട്ടി സ്വീകരിച്ച ഹിന്ദുവിനോട് ഇസ്ലാം ചെയ്തത് എന്താണെന്ന് മലബാര്‍ മാന്വലിലൂടെ വില്യം ലോഗനും മലബാര്‍ കലാപത്തിലൂടെ കെ.മാധവന്‍ നായരും ദുരവസ്ഥയിലൂടെ മഹാകവി കുമാരനാശാനും വരച്ചുകാട്ടിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ഹിന്ദുക്കള്‍ അനുഭവിക്കുന്ന കൊടിയ യാതനയെക്കുറിച്ച് നിയമസഭയില്‍ ഉപക്ഷേപം അവതരിപ്പിച്ചത് സിപിഎം എംഎല്‍എയായ എന്‍. കണ്ണന്‍ ആയിരുന്നു. ഇന്ന് കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്ലാം നടത്തുന്ന തീക്ഷ്ണമായ വര്‍ഗീയവല്‍ക്കരണത്തിന്റെയും ഭീകരതയുടെയും ക്രൂരമുഖം സിപിഎം നേതാവായ പി.ജയരാജന്‍ തന്നെ തുറന്നുകാട്ടിയിരിക്കുന്നു. ലൗജിഹാദിലൂടെയും ലാന്‍ഡ് ജിഹാദിലൂടെയും പെണ്ണിനെയും മണ്ണിനെയും കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളുമായി ഇസ്ലാമിക ഭീകരര്‍ നിറഞ്ഞാടുമ്പോള്‍ മതേതരത്വത്തിന്റെ പേരില്‍ നമ്മുടെ ക്ഷേത്രങ്ങള്‍ ഇവര്‍ക്ക് തുറന്നുകൊടുക്കണമോ എന്നകാര്യം ഹിന്ദുസമൂഹം ആലോചിക്കേണ്ടതാണ്. മുഗളന്മാരുടെ കാലത്ത് തീര്‍ത്ഥാടനത്തിന് ജസിയ എന്ന നികുതി കൊടുക്കേണ്ടിവന്ന ഹിന്ദുക്കളുടെ ദാരുണചിത്രം മറക്കരുത്. മലബാര്‍ കലാപത്തിന്റെ പേരില്‍ കൊല്ലപ്പെട്ട, മാനഭംഗം ചെയ്യപ്പെട്ട, മതപരിവര്‍ത്തനം ചെയ്യപ്പെട്ട പതിനായിരങ്ങളെ മറക്കരുത്. തകര്‍ക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍, കൊല്ലപ്പെട്ട രാമസിംഹന്‍, ഇന്ന് ഹിന്ദുക്ഷേത്രങ്ങളുടെ ഊരാണ്‍മാവകാശം പോലും കൈവശം വെച്ചിരിക്കുന്ന മുസ്ലിം കയ്യേറ്റക്കാര്‍, ഇതൊക്കെ മറന്നുകൊണ്ടുള്ള മതനിരപേക്ഷതയ്ക്ക് ഒരുപരിധി വെക്കാന്‍ ഹിന്ദുസമൂഹം നിര്‍ബന്ധമാകുന്നു. ഇതേക്കുറിച്ച് മറയില്ലാതെ ചിന്തിക്കാന്‍ കാലം നമ്മളെ പഠിപ്പിക്കുന്നു.
ഇക്കാര്യങ്ങള്‍ ഗൗരവമായി കാണുന്നതില്‍ ഹിന്ദുസമൂഹം പുലര്‍ത്തുന്ന അവധാനത നളന്ദയുടെയും തക്ഷശിലയുടെയും കാലത്തുതന്നെ നമ്മള്‍ കണ്ടതാണ്. വൃഥാ ദുരഭിമാനത്തിന്റെ പേരില്‍ സ്വന്തം സഹോദരന്മാരെ ഒറ്റിക്കൊടുക്കുകയും മറുപക്ഷം ചേര്‍ന്ന് ക്ഷണികമായ നേട്ടങ്ങള്‍ക്കുവേണ്ടി അവര്‍ക്കെതിരെ പടവെട്ടുകയും ചെയ്യുന്ന പാരമ്പര്യം ആവര്‍ത്തിക്കരുത്. ഒപ്പം അവര്‍ തങ്ങളെ ആക്രമിക്കില്ല പകരം മറ്റുള്ളവരെ മാത്രമേ ആക്രമിക്കൂ എന്ന ചിന്തയോടെ അണിചേരാനും ഐക്യപ്പെടാനും ശത്രുവിനെതിരെ ഏകമുഖപോരാട്ടം സജ്ജമാക്കാനുമുള്ള സന്നദ്ധതയില്ലായ്ക എന്നിവയൊക്കെ ചരിത്രത്തില്‍ പലതവണ ഹിന്ദു കണ്ടറിഞ്ഞു. പൃഥ്വിരാജിന്റെ പരാജയത്തിലൂടെ, ജയചന്ദ്രന്റെ ഒറ്റിക്കൊടുക്കലിലൂടെ ഇന്നും അത് തുടരുമ്പോള്‍ പരാജയപ്പെടുന്നത് ഹിന്ദുത്വവും സനാതനധര്‍മ്മവും മാത്രമല്ല. വരുന്ന സഹസ്രാബ്ദത്തില്‍ ഭാരതവും ഹിന്ദുസംസ്‌കാരവും അതേപടി നിലനില്‍ക്കണമെങ്കില്‍ ഇനിയെങ്കിലും തിരിച്ചറിവിന്റെ പാതയിലേക്ക് നാം മടങ്ങിവന്നേ കഴിയൂ.