ശ്രീ
അമ്മുക്കുട്ടിക്ക്,
നിനക്കും
നമ്മുടെ കുഞ്ഞിനും
സുഖമെന്നുകരുതട്ടെ!
അവനെ നന്നായി വളര്‍ത്തണം.
അച്ഛനും, അമ്മക്കും, അച്ഛാച്ചനച്ചമ്മക്കും
സഹോദരീസഹോദരങ്ങള്‍ക്കും
സുഖം തന്നെയല്ലേ?
അവരെ സമാധാനിപ്പിക്കണം!
സുഹൃത്തുക്കളോട് എന്റെ
സ്നേഹാന്വേഷണം പറയണം.
നിന്റെ വീട്ടുകാര്‍ക്കും
ക്ഷേമമെന്നു കരുതട്ടെ!
രാഷ്ട്രീയക്കാരുടെ പകപോക്കല്‍
ഇതോടെ കെട്ടടങ്ങി എന്ന്
സമാധാനിക്കട്ടെ.
ഈ കത്ത് കിട്ടി, നീയത് വായിക്കുംമുമ്പ്
ഒരു പക്ഷെ, നിങ്ങളെല്ലാം കാത്തിരുന്ന
എന്റെ ശിക്ഷയുടെ കാലാവധി നാളെ
പുലര്‍ച്ചെ അഞ്ചരക്ക് തീരുകയാണ്…!
എന്ന് നിന്റെ
സ്വന്തം രാമേട്ടന്.