ചെറു വനങ്ങള്‍
ഭയപ്പെടുത്താറില്ല
കുടില ദൃഷ്ടികള്‍
കൊണ്ടു നോക്കാറില്ല
ഘന നിഗൂഢത
കാത്തുവയ്ക്കാറില്ല
ഇരുളു കൊണ്ടവ
കണ്ണു കെട്ടാറില്ല
പകരമേതോ
പ്രശാന്തിതന്‍ സാന്ത്വനം
ചെറിയ കാറ്റില്‍
ദലങ്ങള്‍ തന്‍ മര്‍മ്മരം
കരളു പൂത്തു
മലര്‍ന്നതിന്‍ സൗരഭം
കിളികുലത്തി-
ന്നപൂര്‍വ്വരാഗസ്വരം
അടിമ ജീവിതം
ആടി തളര്‍ന്നിട്ടു
പുതിയ ശ്വാസ
മെടുക്കുന്നതിന്‍ സുഖം
(പെരുമ്പാവൂരിനടുത്തുള്ള ഇരിങ്ങോള്‍ക്കാവ് സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ അനുഭൂതി)