നിങ്ങളുടെ മൈതാനത്തിട്ട
ഒരു കാല്‍പ്പന്താണ് ഞാന്‍,
ഏത് പോസ്റ്റിലേക്കും
നിങ്ങള്‍ക്കതിനെ ആഞ്ഞടിക്കാം….
എന്റെ പതനം സ്വര്‍ണ്ണക്കപ്പോടെ
നിങ്ങള്‍ ആഘോഷമാക്കുക!
എനിക്ക്, നിങ്ങള്‍
ഓരോട്ടക്കാലണയുടെ
വില കല്പിക്കുക,
എനിക്കത് വിശപ്പിന്റെ
കമ്പോളത്തില്‍ ചിലവാക്കണം!
നിങ്ങള്‍, എനിക്ക്
ഒരു മൃതശരീരത്തിന്റെ
ആദരം നല്‍കുക,
എനിക്കത്, ചുട്ടുപൊള്ളുന്ന
ഓര്‍മ്മകളില്‍ സൂക്ഷിക്കണം!
ഒരു പുഴുത്തു ചത്ത
തെരുവ് പട്ടിക്കുള്ള
കുഴി വെട്ടുക
നിങ്ങളോട് നന്ദി പറഞ്ഞ്
ഒടുവിലെനിയ്ക്കതില്‍
ശാന്തമായൊന്നുറങ്ങണം!