നടന്നുതീര്‍ത്ത
വഴികളില്‍കൂടി
തനിച്ച് മാത്രമൊരു
മടക്കയാത്രയുണ്ടിനി…
തുള്ളിത്തിമിര്‍ത്തതി
വേഗം നടന്ന
ബാല്യ-കൗമാര
വഴികളിലൂടെ….
നിറഞ്ഞൊഴുകിയ
യൗവ്വനപ്പുഴയിലൂടെ…
അനുഭവിച്ചറിഞ്ഞ
സൗഹൃദങ്ങളിലൂടെ
തിരിച്ച് കിട്ടാത്ത
പ്രണയങ്ങളിലൂടെ
വെളുപ്പില്‍ ചിതറിയ
നിറങ്ങളിലൂടെ
കറുപ്പില്‍ കണ്ട
വെളുപ്പിലൂടെ
തണല്‍തന്ന
മരത്തോപ്പിലൂടെ
കനല്‍ചൂടുള്ള
ഓര്‍മ്മകളിലൂടെ
എന്നിട്ടും
യൗവ്വനത്തിന്റെയേതു-
വളവില്‍വെച്ചാണ്
വാര്‍ദ്ധക്യത്തിലേക്കെന്നെ
തള്ളിയിട്ടതെന്ന്
കണ്ടെത്താനാവുന്നില്ലല്ലോ…?