ഓടക്കുഴല്‍ വിളി
കേള്‍ക്കാന്‍ കൊതിച്ചു ഞാന്‍
കോടക്കാര്‍വര്‍ണ്ണനെ
കാത്തുനിന്നു
കാളിന്ദിതീരത്തും
കാലികള്‍മേയുന്ന
യമുനാതീരത്തും വന്നുനിന്നു
നീലമയില്‍പ്പീലി
ചൂടിയകാര്‍വര്‍ണ്ണന്‍
മായകള്‍ കാട്ടുന്ന
മോഹനാംഗന്‍
ചേര്‍ത്തില്ലചെഞ്ചുണ്ടില്‍
പാടുവാനായൊരു
ഓടക്കുഴലും കണ്ടതില്ല
ഏതോ കിനാവിലെ
വൃന്ദാവനത്തില്‍ ഞാന്‍
ഗോപകുമാരനായിനിന്നനേരം
ആ നാദധാരയെന്‍
മാനസവേണുവില്‍
മാധവഗീതമായി
പെയ്തപോലെ…