Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ജിഹാദിന്റെ പിടിയിലമരുന്ന യുറോപ്പ്‌

നിഖില്‍ദാസ്‌

Print Edition: 6 December 2019

ജൂലായ് 7ന് വെറും അമ്പതു സെക്കന്‍ഡ് വ്യത്യാസത്തിലായിരുന്നു ലണ്ടന്‍ നഗരത്തെ നടുക്കിയ മൂന്നു സ്‌ഫോടനങ്ങള്‍ നടന്നത്. രശ്‌സല്‍ സ്‌ക്വയര്‍ സ്റ്റേഷനിലെ ട്രെയിനിലും പിക്കാഡില്ലാ ലൈനിലെ ട്രെയിനിലും പാഡിംഗ്ടണ്‍ തുരങ്കത്തിനടുത്തുവെച്ച് പൊട്ടിത്തെറിച്ചു.

ലൈനിലെ, ഒരു മണിക്കൂറിനുശേഷം ജനങ്ങളുടെ പരിഭ്രാന്തി ഇരട്ടിപ്പിച്ചു കൊണ്ട് ടാവിസ്‌റ്റോക്ക് സ്‌ക്വയറില്‍ ബ്രിട്ടീഷ് മെഡിക്കല്‍ ഹൗസിനടുത്ത് ഒരു ഡബിള്‍ ഡെക്കര്‍ ബസ് കഷണങ്ങളായി ചിതറിത്തെറിച്ചു. ദൃക്‌സാക്ഷി വിവരണങ്ങള്‍ വ്യക്തമാക്കിയത് ബസ്സിന്റെ നേര്‍പകുതി അന്തരീക്ഷത്തില്‍ പറന്നു പൊങ്ങി എന്നാണ്..!

നാല് ബസ്‌ സ്‌ഫോടനങ്ങള്‍… ഛിന്നഭിന്നമായ അന്‍പത്തിരണ്ട് ശരീരങ്ങള്‍…

പരിക്കേറ്റവരുടെ എണ്ണം എഴുനൂറിലധികം.. !

ബ്രിട്ടീഷ് മണ്ണില്‍, ഇസ്ലാമിക് സ്റ്റേറ്റ് എന്ന, ലോകം കണ്ടതില്‍ ഏറ്റവും പൈശാചികമായ ഭീകര സംഘടനയുടെ മുഖാവരണം അഴിഞ്ഞുവീണ ദിവസമായിരുന്നു അന്ന്…, ജൂലായ് 7.

ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ പിടികൂടി തലയറുത്തു കൊന്നുകളഞ്ഞ ജയിംസ് പോളി എന്ന പത്രപ്രവര്‍ത്തകന്റെ വധത്തോടെയാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ ബ്രിട്ടനിലെ വിളനിലങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. ഈ സംഭവത്തിനുശേഷം, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂണ്‍ ഇങ്ങനെ പ്രസ്താവിച്ചു. ”ഏകദേശം രണ്ടായിരം യൂറോപ്യന്മാര്‍ വിശുദ്ധ യുദ്ധമെന്ന (ജിഹാദ്) പ്രഖ്യാപനത്തില്‍ ആകൃഷ്ടരായി കടല്‍ കടന്ന് ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, അവരില്‍ നാനൂറു പേര്‍ ഇംഗ്ലണ്ടിലെ പൗരന്മാരാണ്..!”

ലണ്ടനില്‍ നടന്ന ബോംബ് സ്‌ഫോടനം

യൂറോപ്യന്‍ പൗരന്മാര്‍ക്ക് തുര്‍ക്കി വഴി സിറിയയില്‍ പ്രവേശിക്കാനുള്ള അനുമതി ഭീകരവാദത്തിനുവേണ്ടി വിദഗ്ദ്ധമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. മതംമാറ്റ ലോബികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ടെററിസ്റ്റ് റിക്രൂട്ട്‌മെന്റ് സെന്ററുകള്‍, ഇസ്ലാമില്‍ ആകൃഷ്ടരായ ബ്രിട്ടനിലെ യുവതീയുവാക്കളെ ഈ മാര്‍ഗ്ഗത്തിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി രാജ്യത്തു നിന്നും കടത്തുകയാണ് ചെയ്യുന്നത്.

വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ടറായ ഡാനിയല്‍ പേള്‍ എന്ന അമേരിക്കന്‍ പത്രക്കാരനെ പാകിസ്ഥാനിലെ തീവ്രവാദികള്‍ പിടികൂടി കഴുത്തറുത്തു കൊന്നു.

ഡാനിയല്‍ പേള്‍ ഒരു സാധാരണ പത്ര റിപ്പോര്‍ട്ടറായിരുന്നില്ല.വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്ന മാധ്യമ‘ഭീമന്റെ സൗത്ത് ഏഷ്യന്‍ ചീഫ് പദവിയിലുള്ള ഒരാളായിരുന്നു. ഷൂ ബോംബര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന റിച്ചാര്‍ഡ് റീഡ് എന്ന അല്‍-ഖ്വയ്ദയിലെ കൊടും കുറ്റവാളിയുടെ യൂറോപ്പിലെ വേരുകള്‍ അന്വേഷിച്ചാണ് ഡാനിയല്‍ പാകിസ്ഥാനില്‍ എത്തിയത്. ബ്രിക്‌സ്ട്ടന്‍ മസ്ജിദിലെ നിത്യസന്ദര്‍ശകനായിരുന്ന റിച്ചാര്‍ഡ്, ലണ്ടന്‍ സ്വദേശിയായ ഒരു ബ്രിട്ടീഷ് പൗരനായിരുന്നു എന്നുള്ളതാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വസ്തുത. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായിരുന്ന ഡാനിയല്‍ പേളിന്, മറ്റാരേക്കാള്‍ ഇതിന്റെ സാധ്യതകളുടെ ഗൗരവമറിയാമായിരുന്നു. ഡാനിയേലിനെ വധിക്കാന്‍ നേതൃത്വം കൊടുത്ത മുഹമ്മദ്—എംവാസി എന്ന ഐഎസ് ഭീകരനെ കൃത്യമായ ഒരു ആക്രമണത്തില്‍ സിറിയയിലെ റഖയില്‍ വച്ച് അമേരിക്ക തീര്‍ത്തു കളഞ്ഞു. ജിഹാദി ജോണ്‍ എന്ന പേരില്‍ ഇതേ മുഹമ്മദ് നമ്മള്‍ക്കെല്ലാം സുപരിചിതനാണ്.

ഇതുപോലെയുള്ള തലയ്ക്കു വെളിവില്ലാത്ത ഭീകരവാദികളുടെ മസ്തിഷ്‌കപ്രക്ഷാളനത്തിന് ഭാഗികമായി വിധേയരായ യുവാക്കളെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി നേര്‍വഴിക്ക് കൊണ്ടുവരാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് 2007-ല്‍ അവരുടെ പ്രതിരോധ നയത്തിന്റെ ഭാഗമായി കൗണ്‍സിലിംഗ് സെന്ററുകളും ക്ലാസ്സുകളും ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് സമ്പൂര്‍ണ്ണമായ ഇസ്ലാമിക ഭരണം കൊണ്ടുവരിക എന്നത് മാത്രമല്ല. യൂറോപ്പിലേക്കുള്ള പ്രവേശന കവാടമെന്നറിയപ്പെടുന്ന ബ്രിട്ടന്‍ നിയന്ത്രണത്തിലായിക്കഴിഞ്ഞാല്‍ യൂറോപ്പ് മുഴുവന്‍ പരന്നുകിടക്കുന്ന ഭീകരവാദ സംഘടനകളുടെ നാഡീഞരമ്പുകള്‍ക്ക് തന്ത്രപ്രധാനമായ ഭൂവിഭാഗത്ത് ഒരു മര്‍മ്മ കേന്ദ്രം കൂടിയാണ് ലഭിക്കുക.

ഖത്തര്‍ കേന്ദ്രീകരിച്ച് നിയന്ത്രിക്കപ്പെടുന്ന അല്‍ റയാന്‍ ബാങ്കിന്റെ ഇന്‍വെസ്റ്റേഴ്‌സില്‍ വലിയൊരളവില്‍ പല രീതിയിലും തീവ്ര ഇസ്ലാമികവാദത്തിന് പിന്തുണ കൊടുക്കുന്നവരാണ്. അവരിലേതാണ്ട് പതിനഞ്ചുപേര്‍ ഏറ്റവും അപകടകാരികളാണ്. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്ര ഇസ്ലാമിസ്റ്റുകള്‍, ഐ.എസ്.ഐ.എസ്, ഹമാസ്, മുസ്ലിം ബ്രദര്‍ഹുഡ് എന്നിങ്ങനെ നീണ്ടു പോകുന്നു ആ പേരുകള്‍. ശക്തമായ ഒരു കേന്ദ്രീകൃത വ്യവസ്ഥിതിയോടെ ബ്രിട്ടനെ അടക്കി വാഴുകയാണ് ഈ അച്ചുതണ്ട്.

ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖ എം.പി ആയ സാക് ഗോള്‍ഡ്—സ്മിത്ത് ഇതിനോടകം ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ”ഖത്തര്‍ തന്റെ സാമ്പത്തിക ശക്തിയും ആഗോള ബന്ധങ്ങളും ഉപയോഗിച്ച് ഇവിടെ ബ്രിട്ടനില്‍ തീവ്രവാദം വളര്‍ത്താന്‍ സഹായം നല്‍കുകയാണെങ്കില്‍, ഗവണ്‍മെന്റ് അതിന്റെ സര്‍വ്വ അധികാരങ്ങളും ഉപയോഗിച്ച് ശക്തമായ നടപടികള്‍ എടുക്കും”എന്നാണ് അദ്ദേഹം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിലപാടായി പ്രഖ്യാപിച്ചത്.

ഖത്തറിലെ ദോഹ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ചാരിറ്റി എന്ന സംഘടന ഭീകരവാദ ഗ്രൂപ്പായ മുസ്ലിം ബ്രദര്‍ഹുഡുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ സാമ്പത്തിക ശക്തികള്‍ക്കിടയില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടതും, യു.എ.ഇ അടക്കം പല ഇസ്ലാമിക രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ളതുമാണ്.

യുദ്ധക്കെടുതിയനുഭവിക്കുന്ന പലസ്തീനികളെ സഹായിക്കാനെന്ന വ്യാജേന തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ട് ചെയ്യുന്നത് എന്ന കാരണത്താല്‍ ഈ സംഘടനയെ 2003-ല്‍ തന്നെ യു.എസ്.എ നിരോധിക്കുകയും കരിമ്പട്ടികയില്‍ ഏര്‍പ്പെടുത്തുകയും ചെയ്തതാണ്.

മതപരിവര്‍ത്തനവും മതപരമായ അസ്ഥിരതയുള്ളവരെ തിരഞ്ഞുപിടിച്ച് ഭീകരപ്രവര്‍ത്തനത്തിനു വേണ്ടി ഉപയോഗിക്കലും പോലെ, ജിഹാദികളുടെ പ്രധാനപ്പെട്ട ഒരു വിനോദമാണ് കുട്ടികളെ ലിംഗഭേദമില്ലാതെ ലൈംഗികമായി ഉപയോഗിക്കുക എന്നുള്ളത്. കുട്ടികളുമായി മാനസികമായ അടുപ്പം വളര്‍ത്തിയെടുത്ത ശേഷം അവരുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കുകയും അതുവഴി അവരുടെ എതിര്‍പ്പിന്റെ തീവ്രത കുറയ്ക്കുകയും ചെയ്തുകൊണ്ട് ക്രമേണ അവരെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന രീതി.”

15-24 പ്രായത്തിന് ഇടയ്ക്കുള്ള യുവതീ യുവാക്കളാണ് മതതീവ്രവാദത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവരുടെ പ്രധാന ഇരകള്‍. വ്യക്തി ബന്ധങ്ങള്‍ക്ക് ഇഴയടുപ്പം കുറവായ യൂറോപ്യന്‍ സംസ്‌കാരത്തില്‍ കുട്ടികളിലുണ്ടാവുന്ന വൈകാരികമായ അരക്ഷിതാവസ്ഥയെ മുതലെടുത്ത്, വിശുദ്ധ ഗ്രന്ഥങ്ങളിലെയും മതങ്ങളിലെയും വരികളാല്‍ തെറ്റായി സ്വാധീനിച്ചു കൊണ്ട് മസ്തിഷ്‌കപ്രക്ഷാളനം തുടങ്ങുന്ന മതതീവ്രവാദികള്‍ മെല്ലെമെല്ലെ അവരെ രാജ്യത്തിനും ഗവണ്‍മെന്റിനും എതിരെ തിരിക്കുന്നു.

അവര്‍ ആകൃഷ്ടരാവുന്ന, മാനസികമായ സുരക്ഷിതത്വം കണ്ടെത്തുന്ന ഇസ്ലാംമതത്തിലെ വചനങ്ങള്‍, ഈ സ്വയം പ്രഖ്യാപിത മതപ്രവാചകന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും, അവ വളച്ചൊടിച്ച് സമൂഹനന്മയ്ക്കും അവിഭാജ്യമായ രാഷ്ട്ര താല്‍പര്യത്തിനുമെതിരെ തിരിച്ചു കൊണ്ട് മെല്ലെ മെല്ലെ, ആ യുവാക്കളെ ഭീകരവാദികളാക്കി മാറ്റുകയും ചെയ്യുന്നു.

2013-ല്‍ അന്നത്തെ ബ്രിട്ടീഷ് ഹോം സെക്രട്ടറിയായിരുന്ന തെരേസ മെയ്, സ്‌നൂപ്പേര്‍ഴ്‌സ് എന്ന പേരില്‍ ഒരു സര്‍വയലന്‍സ് ബില്‍ പാസ്സാക്കുന്ന കാര്യം ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും നടപ്പിലായില്ല.

2013-ല്‍ എന്‍എസ്എ (നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി)യുടെയും എഫ്‌വിഇവൈയുടെയും (ഫൈവ് ഐയ്‌സ്- എന്നത് ബ്രിട്ടന്‍, യു.എസ്.എ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് എന്നിവയുടെ ഒരു സംയുക്ത ഇന്റലിജന്‍സ് ഏജന്‍സിയാണ്) അതീവ രഹസ്യ സ്വഭാവമുള്ള ഒരുപാട് രേഖകള്‍ എഡ്വേര്‍ഡ്‌സ്—നോഡന്‍ എന്ന ഐടി അനലിസ്റ്റ് പുറത്തുവിട്ടു. ടെലഫോണ്‍ കമ്പനികളുടെ സഹായത്തോടുകൂടി ഈ രാഷ്ട്രങ്ങള്‍ എല്ലാം പ്രത്യേകിച്ച് അമേരിക്ക നടത്തിയിരുന്ന സകലവിധ സുരക്ഷാ നിരീക്ഷണ പ്രോഗ്രാമുകളുടെയും വിവരങ്ങള്‍ പണമിട തെറ്റില്ലാതെ കൃത്യമായി അതിലുണ്ടായിരുന്നു.

തെരേസയുടെ ബില്‍ അംഗീകരിക്കാതിരിക്കാനുള്ള മറ്റൊരു പ്രധാനപ്പെട്ട കാരണമിതായിരുന്നു.

പക്ഷേ, രാജ്യസുരക്ഷയെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്ന തെരേസ മെയ് പിന്നീടവര്‍ പ്രധാനമന്ത്രിയായപ്പോള്‍ ജിസിഎച്ച്ക്യൂഎംഐ-15 എന്നിവരുടെ നിരന്തരമായ സുരക്ഷാ താക്കീതുകള്‍ കൂടിയായപ്പോള്‍ 2016 നവംബര്‍ 29ന് ഇന്‍വെസ്റ്റിഗേറ്ററി പവേഴ്‌സ് ബില്‍ എന്ന പേരില്‍ അതങ്ങ് പാസ്സാക്കി.

പ്രത്യക്ഷസാന്നിധ്യമില്ലാതെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സകലവിധ സൗഭാഗ്യങ്ങളും അനുഭവിക്കാന്‍ സമൂഹത്തിലെ വന്‍സ്രാവുകള്‍ നിയന്ത്രിക്കുന്ന പ്രഷര്‍ ഗ്രൂപ്പുകളും സന്നദ്ധ സംഘങ്ങളും ബ്രിട്ടനില്‍ സജീവമായുണ്ട്. ഭാരതത്തില്‍ മതേതര, മനുഷ്യാവകാശ, ഇടതുപക്ഷ മേലങ്കിയാണെങ്കില്‍, തെംസ് നദിക്കരയില്‍ ഒറ്റുകാര്‍ക്കും രാജ്യദ്രോഹികള്‍ക്കും മാനവികതയുടെയും സമഭാവനയുടെയും ആട്ടിന്‍തോലുകളാണ് പഥ്യം. സമൂഹത്തിലെ വിചാരധാരയെ നിശബ്ദം നിയന്ത്രിക്കുന്ന ഇത്തരം കറുത്തശക്തികള്‍ ലോകത്തെല്ലായിടത്തും ആയുധമാക്കുന്നത് മാധ്യമങ്ങളെയും കപട സാംസ്‌കാരിക നായകരെയുമാണ്.

രണ്ടു വര്‍ഷം മുമ്പുണ്ടായ വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണവും ലണ്ടന്‍ ബ്രിഡ്ജിലെ ആക്രമണവും ബ്രിട്ടനില്‍ പൊതുജനങ്ങളില്‍ നല്ലൊരു വിഭാഗത്തെ ഇസ്ലാമിനെതിരെ തിരിച്ചിട്ടുണ്ട്.

ഗാര്‍ഡിയന്‍ പത്രം നടത്തിയ അഭിപ്രായ സര്‍വേയില്‍ ബ്രിട്ടനിലെ 35 ശതമാനം പേര്‍ ഇസ്ലാമികവല്‍ക്കരണം ബ്രിട്ടീഷ് ജീവിതരീതിയ്ക്ക് തന്നെ ആപത്താണെന്നാണ് അഭിപ്രായപ്പെട്ടത്.

ഭീകരവാദികള്‍ മുസ്ലിങ്ങളില്‍ പെടില്ല. ഇസ്ലാമും അവരുമായി യാതൊരു ബന്ധവുമില്ല! എന്ന വാദക്കാരുടെ“അണ്ണാക്കില്‍ മണ്ണുവാരിയിട്ടു കൊണ്ട് 2016-ല്‍ ബി.ബി.സി റിലീജിയന്‍&എത്തിക്‌സ് ചീഫ് പദവിയലങ്കരിച്ച ആദ്യ ഇസ്ലാം മതസ്ഥനായ പ്രൊഫസര്‍ ആക്വില്‍ അഹമ്മദ് പ്രതികരിച്ചത് ഇപ്രകാരമാണ്.

”ഇസ്ലാമിക് സ്റ്റേറ്റിനും ഭീകരവാദികള്‍ക്കും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല എന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞുകേള്‍ക്കാറുണ്ട്. പച്ചക്കള്ളമാണിത്. ദുര്‍വ്യാഖ്യാനം ചെയ്തതാണെങ്കിലും ഇസ്ലാമില്‍ ഊന്നിക്കൊണ്ട് ഭീകരവാദികള്‍ പ്രചരിപ്പിക്കുന്നത് ഇസ്ലാമിക ആശയങ്ങള്‍ തന്നെയാണ്. അല്ലാതെ അവര്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ ജൂത മതത്തിലെയൊന്നുമല്ലല്ലോ..!?”

സമൂഹത്തിന്റെ ഒരു പ്രധാന പ്രശ്‌നമിതാണ്. വിശ്വസിക്കാനുള്ള സകല തെളിവുകളും ഉണ്ടായാലും, നേരിട്ട് അഭിമുഖീകരിക്കേണ്ടി വരുന്ന ഘട്ടം വരെ അതിനെയവഗണിക്കും. അവസാനം മുഖാമുഖം നില്‍ക്കുന്ന അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ നെട്ടോട്ടമോടും.

ആ വെപ്രാളത്തില്‍, കാര്യകാരണമന്വേഷിക്കാതെ ഒരു സമൂഹത്തെയോ വിഭാഗത്തെയോ ഒന്നടങ്കമങ്ങ് എതിര്‍ക്കും. ഫലം, കുറ്റം ചെയ്തവരും, അതു കണ്ടിട്ട് മിണ്ടാതിരുന്നവരുമടക്കം എല്ലാറ്റിനും കിട്ടും.

ഒന്ന് കാതു കൊടുത്താല്‍ ചെകുത്താന്റെ വരെ മനസ്സിളകിപ്പോകുന്ന പരലോകത്തെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി വിശുദ്ധയുദ്ധം നടത്തി സ്വര്‍ഗ്ഗത്തിന് അര്‍ഹരാകാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഇരകളെ കണ്ടെത്തുകയാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രധാന ദൗത്യം.

സ്‌കോട്ട്—ലന്‍ഡ്—യാര്‍ഡിലെ കൗണ്ടര്‍ ടെററിസം ഓഫീസറായിരുന്ന ഡേവിഡ് വൈഡ്‌സെറ്റ് 70 ലക്ഷം പേരുള്ള ബെര്‍മിങ്ഹാം നഗരത്തില്‍ ലണ്ടനേക്കാള്‍ കൂടുതല്‍ തീവ്രവാദ നെറ്റ്‌വര്‍ക്കുകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

ജവാരിയ സയീദ് (ടൈംസ് ആര്‍ട്ടിക്കിള്‍)

ലോകത്തിലെ മികച്ച രഹസ്യാന്വേഷണ ഏജന്‍സികളിലൊന്നായ ബ്രിട്ടന്റെ എം.ഐ 5 ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. ബ്രിട്ടനില്‍ പത്തും നൂറും ആയിരവുമല്ല, ഏതാണ്ട് 23,000 ജിഹാദികള്‍ കുടിയേറിക്കഴിഞ്ഞിരിക്കുന്നു എന്നതായിരുന്നു അത്. അതില്‍ത്തന്നെ 3,000 പേര്‍ വളരെ അപകടകാരികളാണെന്നും എം.ഐ 5 കണ്ടെത്തി.

ഫാസിസം വളരെ നന്നായി എഴുതും, അതിലും നന്നായി സംസാരിക്കും എന്ന് വെല്‍സ് പറഞ്ഞപ്പോള്‍, ഭാവിയിലെ വരുംകാല ഫാസിസ്റ്റുകള്‍ സ്വയം ആന്റിഫാസിസ്റ്റ് മേലങ്കി എടുത്തണിയുമെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ബ്രിട്ടീഷ് ജനതയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയാവുന്ന അവസ്ഥയാണ് ബ്രിട്ടനില്‍ അരങ്ങേറാനിരിക്കുന്നത്. മനുഷ്യാവകാശം, കുടികിടപ്പവകാശം എന്നൊക്കെപ്പറഞ്ഞ് തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് പാദസേവയും അധരസേവയും ചെയ്തു കൊടുക്കുന്ന ഒരു കൂട്ടം രാജ്യദ്രോഹികളുടെ കയ്യിലാണ് ഇംഗ്ലണ്ടിലെ ഇന്നത്തെ സാംസ്‌കാരികരംഗം.

ഇതെല്ലാം ഇന്ത്യക്ക് പാഠമാണ്. കണ്ടു പഠിച്ചില്ലെങ്കില്‍ അനുഭവിച്ചു പഠിക്കേണ്ടി വരുന്ന വലിയൊരു പാഠം. കശ്മീരിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്രഗവണ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബ്രിട്ടനിലെ പാകിസ്ഥാനി മുസ്ലിങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ച സംഭവം ഒരു മുന്നറിയിപ്പാണ്. പണ്ട് ഇബ്രാഹിം ലോദിക്കെതിരെ ആക്രമണമഴിച്ചു വിടാന്‍ സ്വദേശികള്‍ തന്നെ വിദേശശക്തിയായ ബാബറെ ക്ഷണിച്ചു വരുത്തിയ പോലെ ആസന്നമായ ഒരു നിശബ്ദ വൈദേശിക ഭീഷണിയുടെ പ്രഥമ സ്ഫുലിംഗം.

മനുഷ്യസ്‌നേഹമെന്ന പേരില്‍ രാജ്യദ്രോഹം കുത്തിവയ്ക്കുന്ന രാജ്യദ്രോഹികള്‍ക്കു കാത് കൊടുക്കുമ്പോള്‍ ഇളം തലമുറകള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. വോള്‍ട്ടയറും റൂസ്സോയും മോണ്ടെസ്‌ക്യുവുമൊന്നും സാഹിത്യകാരന്മാരിലെ മനുഷ്യസ്‌നേഹികളല്ലായിരുന്നു… രാജ്യസ്‌നേഹികളിലെ, മനുഷ്യസ്‌നേഹികളിലെ സാഹിത്യകാരന്മാരായിരുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല, ഭാരതത്തിലും തീവ്രവാദത്തിന്റെ പുതിയ രൂപങ്ങളില്‍ ഒന്നാണ് മാധ്യമ ഭീകരത. നൈതികതയും ധാര്‍മികതയും തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറേ പേര്‍ പത്ര സ്വാതന്ത്ര്യം എന്ന വാക്ക് ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്. പല്ലവ് ബാഗ്ലയെന്ന സ്വയം പ്രഖ്യാപിത സയന്‍സ് എഡിറ്ററെപ്പോലുള്ള നികൃഷ്ടജീവികള്‍ ചെയ്യുന്ന പോലെ, പത്രസ്വാതന്ത്ര്യം എന്നത് എപ്പോഴും രാജ്യത്തിനെതിരെ രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ശത്രു രാജ്യങ്ങളെ പ്രകീര്‍ത്തിച്ചെഴുതാനുള്ള ലൈസന്‍സല്ല. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ നിലയത്തിലെ ചിത്രങ്ങളെടുത്ത് ഗെറ്റി ഇമേജസ്”പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ വിലപേശി വില്‍ക്കുന്നവരെപ്പോലെയുള്ളവരെ തുറുങ്കിലടച്ചേ പറ്റൂ.

മനുഷ്യനെ മനുഷ്യനാക്കുന്ന മാനവികത, മനുഷ്യത്വം, സമഭാവന ഇത് പോലുള്ള മഹത്തായ വാക്കുകളെ വ്യഭിചരിക്കുന്ന സാംസ്‌കാരിക നായകരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും തുറന്നുകാട്ടാതെ ഒരു രാഷ്ട്രവും നന്നാവില്ല. പ്രണയത്തിന്റെ ദൂതു പോയതും, യുദ്ധദേവന്റെ കിരീടത്തില്‍ കൂടുകൂട്ടി യുദ്ധമൊഴിവാക്കി സമാധാനം പുനഃസ്ഥാപിച്ചതും പറവകളാണ്.. പാമ്പുകളല്ലെന്നോര്‍ക്കുക.

Tags: ഷൂ ബോംബര്‍യുറോപ്പ്‌ജിഹാദ്
Share47TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies