Sunday, July 13, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ചബഹാര്‍ തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍

ആദര്‍ശ് കുനിയില്ലം

Print Edition: 24 May 2024

ഇന്ത്യ-ഇറാന്‍ ചബഹാര്‍ തുറമുഖ കരാറില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറിനോട് ഒരു വിദേശ ചാനലിന്റെ പ്രതിനിധി ചോദിച്ചപ്പോള്‍, അദ്ദേഹം സൗമ്യനായി മറുപടി പറഞ്ഞു, ‘ഞങ്ങള്‍ക്ക് ചബഹാര്‍ തുറമുഖവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്, പക്ഷേ ഞങ്ങള്‍ക്ക് ടേം കരാറില്‍ ഒപ്പിടാന്‍ കഴിഞ്ഞില്ല. കാരണം, പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍, ഞങ്ങള്‍ക്ക് ഇത് പരിഹരിക്കാന്‍ കഴിഞ്ഞു, ദീര്‍ഘകാല കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ചബഹാറിനെ സംബന്ധിച്ച് ഒരു ദീര്‍ഘകാല ഉടമ്പടി അത്യാവശ്യമാണ്, കാരണം അതില്ലാതെ നമുക്ക് തുറമുഖ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയില്ല. കൂടാതെ, ചബഹാര്‍ തുറമുഖം ഭാരതത്തിനെ മാത്രമല്ല മുഴുവന്‍ പ്രദേശത്തിനും ഗുണം ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’

കഴിഞ്ഞ പത്തു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ അവയെല്ലാം ഭാരതത്തിന്റെ ഔന്നത്യം മാത്രം ലക്ഷ്യം വെച്ചു കൊണ്ടായിരുന്നില്ല, മറിച്ച് മാനവ രാശിയുടെ ഭാവിയും വരാന്‍ പോകുന്ന ദശാബ്ദത്തില്‍ ഭാരതം ഒരു വന്‍ശക്തിയാകണമെന്ന ലക്ഷ്യവും മുന്നില്‍ കണ്ടുകൊണ്ട് തന്നെയായിരുന്നു. ഭാരതത്തിന്റെ കുതിപ്പിന് ശക്തിപകരുന്ന ഒരു സുപ്രധാന തീരുമാനം തന്നെയാണ് ചാബഹാര്‍ തുറമുഖ കരാര്‍ എന്നത് യാതൊരു സംശയവും ഇല്ലാത്ത കാര്യം തന്നെയാണ്.

എന്താണ് ചബഹാര്‍?
ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മക്രാന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ആഴത്തിലുള്ള ജല തുറമുഖമാണ് ചബഹാര്‍. ഒമാന്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്കിന്റെ മുഖത്താണ് ഇത്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നേരിട്ട് പ്രവേശനമുള്ള ഒരേയൊരു ഇറാനിയന്‍ തുറമുഖമാണിത്, ഷാഹിദ് കലന്തരി, ഷാഹിദ് ബെഹേഷ്തി എന്നിങ്ങനെ രണ്ട് വ്യത്യസ്ത തുറമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ചബഹാര്‍. ചബഹാര്‍ തുറമുഖം വികസിപ്പിക്കാന്‍ 2003 -ല്‍ തന്നെ നിര്‍ദ്ദേശം വന്നതാണ്. ഇന്ത്യന്‍ ചരക്കുകള്‍ക്ക് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും എത്തിച്ചേരാനുള്ള ഒരു ഇടനാഴി ആണ് ചബഹാര്‍. പാകിസ്ഥാനെ മറികടന്നുകൊണ്ട് ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍ (കചടഠഇ) എന്ന ഒരു ബൃഹദ്പദ്ധതിയുടെ ഭാഗം ആണ് ചബഹാര്‍.

ചബഹാര്‍ തുറമുഖ കരാര്‍ ഇറാനിലെ ചബഹാറിലെ ഷാഹിദ് ബെഹെഷ്തി തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിനായി ഇന്ത്യ പോര്‍ട്ട്സ് ഗ്ലോബല്‍ ലിമിറ്റഡ് & പോര്‍ട്ട്സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാനുമായി കരാര്‍ ഒപ്പുവെക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍.

ചബഹാറിന്റെ ചരിത്രം
ആധുനിക ചബഹാറിന്റെ വികസനം എന്ന ആശയം 1970 കളിലാണ് ആദ്യമായി ഉടലെടുക്കുന്നത്. 1980-കളിലെ ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് ഇറാന്‍ ഈ തുറമുഖത്തിന്റെ തന്ത്ര പ്രാധാന്യം തിരിച്ചറിഞ്ഞു. 2003-ല്‍ ചബഹാര്‍ തുറമുഖത്തിന്റെ വികസനം ഉള്‍പ്പെടുന്ന നയരേഖയില്‍ ഇറാനിയന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമിയും ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും ഒപ്പുവച്ചു. എന്നാല്‍ യുപിഎ കാലത്ത് പദ്ധതി വീണ്ടും മന്ദഗതിയിലായി. തിന്മയുടെ അച്ചുതണ്ടിന്റെ കേന്ദ്രമായി ഇറാനെ അമേരിക്ക പ്രഖ്യാപിച്ചതും ഇറാനുമേല്‍ ആഗോള രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ ഉപരോധവും പദ്ധതിയുടെ മെല്ലെപ്പോക്കിനു കാരണമായി. ഈ തുറമുഖത്തിന്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന മോദി, 2014-ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതിന് മുന്‍ഗണന നല്‍കി. ഭാരതവും ഇറാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ട്രാന്‍സിറ്റ് കോറിഡോര്‍ സ്ഥാപിക്കുന്നതിനുള്ള ത്രികക്ഷി കരാര്‍ 2016 മെയ് മാസത്തില്‍ ഭാരതം ഒപ്പുവച്ചു. അതിനുശേഷം ഭാരതത്തിന്റെ ഷിപ്പിംഗ് മന്ത്രാലയം ചബഹാര്‍ പദ്ധതി വികസിപ്പിക്കുന്നതിന് ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ചു. ഉപരോധത്തിന്റെ വാള്‍മുനകള്‍ ഉയര്‍ന്നു വന്നപ്പോള്‍, 2018-ല്‍, പ്രധാനമന്ത്രിയുടെ ചര്‍ച്ചകള്‍ക്ക് ശേഷം, ചാബഹാര്‍ പദ്ധതിക്ക് യുഎസില്‍ നിന്ന് പ്രത്യേക ഇളവ് നേടാന്‍ ഭാരതത്തിന് കഴിഞ്ഞു. മോദിയുടെ നയതന്ത്ര വിജയത്തിന്റെ എറ്റവും മികച്ച ഉദാഹരണമാണിത്.

ചബഹാറിന്റെ പ്രാധാന്യം
ചാബഹാര്‍ തുറമുഖം ഭാരതത്തിന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഒരു ബദല്‍ പാത നല്‍കുന്നു. പാകിസ്ഥാന്റെ നിരന്തരമായ ഇടപെടല്‍ മൂലം കരമാര്‍ഗം ഭാരതത്തില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്കും മധേഷ്യയിലേക്കും റഷ്യയുമായും ഭാരതത്തിന്റെ വ്യാപാര ബന്ധങ്ങള്‍ ദൃഢമാക്കുവാന്‍ INSTC സഹായകരമാകും. ഇത് എണ്ണ, പ്രകൃതി വാതക ഇറക്കുമതി മേഖലയ്ക്ക് വൈവിധ്യവല്‍ക്കരണത്തിലൂടെ, തന്ത്രപരമായ നേട്ടങ്ങള്‍ നല്‍കുന്നു. മദ്ധ്യേഷ്യയിലേക്കും പശ്ചിമേഷ്യയിലേക്കും മാനുഷിക സഹായങ്ങള്‍ നല്‍കാനുള്ള നിര്‍ണായക പോയിന്റായി ചാബഹാര്‍ തുറമുഖത്തിന് മാറാന്‍ കഴിയും. കോവിഡ്-19 മഹാമാരിയുടെ സമയത്ത്, ചബഹാര്‍ തുറമുഖം വഴി മാനുഷിക സഹായം വിതരണം ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ, 2.5 ദശലക്ഷം ടണ്‍ ഗോതമ്പും 2,000 ടണ്‍ പയറുവര്‍ഗ്ഗങ്ങളും ചബഹാര്‍ തുറമുഖം വഴി ഭാരതത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ട്രാന്‍സ് ഷിപ്പ് ചെയ്തിട്ടുണ്ട്. ഇതുവഴി ഈ മേഖലയിലെ രാജ്യങ്ങളുമായുള്ള ബഹുരാഷ്ട്ര ബന്ധം ശക്തമാക്കാന്‍ കഴിയും. 2021-ല്‍ വെട്ടുകിളി ആക്രമണത്തെ ചെറുക്കുന്നതിനായി ഭാരതം 40,000 ലിറ്റര്‍ പരിസ്ഥിതി സൗഹൃദ കീടനാശിനി (മാലത്തിയോണ്‍) ഈ തുറമുഖം വഴി ഇറാന് നല്‍കുകയുണ്ടായി. നമ്മുടെ അയല്‍രാജ്യമായ ചൈന നാവികമേല്‍ക്കോയ്മ നേടാനായി ഈ മേഖലയില്‍ വളരെ ആക്രമണോ ത്സുകമായി നിരന്തരം പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. ‘സ്ട്രിംഗ് ഓഫ് പേള്‍സ്’ എന്ന തന്ത്രത്തിലൂടെ ചൈന ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തങ്ങളുടെ കാല്‍പ്പാടുകള്‍ വിപുലപ്പെടുത്തുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. മാല്‍ഡീവ്‌സ്, ശ്രീലങ്ക തുടങ്ങിയ ദ്വീപ് രാഷ്ട്രങ്ങളിലെ ചൈനീസ് ഇടപെടലുകള്‍ ഇതിന് തെളിവാണ്.. ബിആര്‍ഐ പോലുള്ള പദ്ധതികള്‍ മൂലമുള്ള മധ്യ, പശ്ചിമേഷ്യന്‍ മേഖലയില്‍ ചൈനയുടെ ആക്രമണാത്മക മുന്നേറ്റത്തെ ചെറുക്കാന്‍ ചബഹാര്‍ പദ്ധതി ഭാരതത്തെ സഹായിക്കുന്നു. പാകിസ്ഥാനില്‍ ചൈന വികസിപ്പിക്കുന്ന ഗ്വാദര്‍ തുറമുഖത്തിന് ശക്തമായ ബദലാണ് ചബഹാര്‍. ചബഹാര്‍ തുറമുഖം ഭാരതത്തിന് മധ്യേഷ്യയിലെ പുതിയ വിപണികളിലേക്കും അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ പുത്തന്‍ അവസരങ്ങളിലേക്കുമുള്ള വാതായനങ്ങള്‍ തുറന്നിടുന്നു. ചബഹാര്‍ തുറമുഖത്തിന്റെ വികസനം ഭാരതവും മധ്യേഷ്യയും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കും, ഉഭയകക്ഷി വ്യാപാര മൂല്യം 200 ബില്യണ്‍ യുഎസ് ഡോളര്‍ കവിയാന്‍ ഇടയാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഈ നേട്ടങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും നിരവധി വെല്ലുവിളികള്‍ ഉയരുന്നുണ്ട്. മേഖലയിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം അതിലൊന്നാണ്. ഉക്രെയ്‌നിലെ യുദ്ധവും റഷ്യയുമായുള്ള യൂറോപ്പിന്റെ ബന്ധത്തിന്റെ തകര്‍ച്ചയും ചബഹാര്‍ തുറമുഖത്തെ INSTC യുമായി സംയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കികൊണ്ടിരിക്കുന്നു. ഇറാനും ഇസ്രായേലും, സൗദി അറേബ്യയും ഇറാനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍ ചബഹാര്‍ പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള പ്രധാന വെല്ലുവിളിയാണ്. പദ്ധതിയുടെ വിവിധ കരാറുകള്‍ നിര്‍വഹിക്കുന്നതിന് ശരിയായ വെണ്ടര്‍മാരെ ലഭിക്കുന്നതില്‍ നമുക്ക് കാലതാമസം നേരിടുന്നു. ഇറാനെതിരായ യുഎസ് ഇടപെടലുകളും ഉപരോധഭീഷണിയും പദ്ധതി വികസനത്തിന്റെ വേഗത കുറയ്ക്കുന്നു. ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പ്രശ്‌നങ്ങള്‍ മറ്റു ലോകരാഷ്ട്രങ്ങളുടെ പ്രശ്നങ്ങളായി വിഭാവനം ചെയ്യുന്നത് ശരിയല്ലെന്ന് നമ്മള്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ വിദേശനയം നെഹ്‌റുവിയന്‍ കാലഘട്ടത്തിനപ്പുറത്തേക്ക് വികസിച്ചു മോദിയുടെ കാലഘട്ടത്തില്‍ കൂടുതല്‍ ഗുണാത്മകമായി മാറുകയും ചെയ്തിട്ടുണ്ട്. മോദി യുഗത്തിന് ഇന്ന് ആഗോള തലത്തില്‍ ലഭിക്കുന്ന സ്വീകാര്യത മറ്റൊരു ഭാരതീയ പ്രധാനമന്ത്രിയുടേയും വിദേശകാര്യ നയങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. മോദി സിദ്ധാന്തം ഒരു യാഥാര്‍ത്ഥ്യമാണ്, ആ സിദ്ധാന്തം നമ്മുടെ സംസ്‌കാരത്തിന്റെ പ്രതിബിംബവും വസുദൈവ കുടുംബം എന്ന ആശയത്തില്‍ അധിഷ്ഠിതവുമാണ്.

 

Tags: chabahar
ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

മഹാഭാരതം- കഥയും ജീവിതവും

പേരുമാറ്റത്തിന്റെ പൊരുള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies