കോഴിക്കോട്: തേന്‍തുള്ളി പോലെ മാധുര്യം തീര്‍ത്ത മലയത്ത് അപ്പുണ്ണി മലയാള കവിതയിലെ സൗമ്യസാന്നിധ്യമാണെന്ന് കവി പി.പി. ശ്രീധരനുണ്ണി പറഞ്ഞു. കേസരി ഭവനില്‍ നടന്ന ബാലസാഹിതി പ്രകാശന്‍ കുഞ്ഞുണ്ണി പുരസ്‌കാര സമര്‍പ്പണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലോലിനിയാണ് അപ്പുണ്ണിയുടെ കവിതകള്‍.അവ ഇപ്പോഴും ആസ്വദിക്കപ്പെടുന്നു. ശ്രീധരനുണ്ണി തുടര്‍ന്നു
സാഹിത്യനിരൂപകന്‍ പ്രൊഫ. കെ.പി. ശങ്കരന്‍, മലയത്ത് അപ്പുണ്ണിക്ക് കുഞ്ഞുണ്ണി പുരസ്‌കാരം സമര്‍പ്പിച്ചു. ബാലസാഹിതി പ്രകാശന്‍ വൈസ് ചെയര്‍മാന്‍ ഗോപി പുതുക്കോട് അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി. ഹരികുമാര്‍ ബഹുമതിപത്രം സമര്‍പ്പിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ കുഞ്ഞുണ്ണി അനുസ്മരണം നടത്തി. യു. പ്രഭാകരന്‍, പി.എം. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. മലയത്ത് അപ്പുണ്ണി മറുപടി പ്രസംഗം നടത്തി.