കോഴിക്കോട്: മഹാത്മാ ഗാന്ധി കോളേജ് ഓഫ് മാസ്സ് കമ്മ്യൂണിക്ഷേഷന്‍ (മാഗ്‌കോം) ആദ്യ ജേര്‍ണലിസം പിജി ഡിപ്ലോമ ബാച്ചിലെ മികച്ച വിദ്യാര്‍ത്ഥിയായി എച്ച്. ഹരികൃഷ്ണനെ തിരഞ്ഞെടുത്തു. മാര്‍ച്ച് 5 ന് കേസരി ഭവനിലെ മാഗ്‌കോം സെമിനാര്‍ ഹാളിലില്‍ ഫൂട്പ്രിന്റ് എന്ന പേരില്‍ നടന്ന പത്രപ്രദര്‍ശന ചടങ്ങില്‍ ജെഎന്‍യു സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫ. ശുഭ്ഗുപ്തയില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി.
മാധ്യമ പ്രവര്‍ത്തകനും അദ്ധ്യാപകനുമായ എം. പ്രദീപ് ഒരുക്കിയ പത്രപ്രദര്‍ശനത്തില്‍ നിരവധി മേഖലയിലെ ചരിത്ര വാര്‍ത്തകള്‍ ഇടം നേടി. ജെഎന്‍യു സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസര്‍ ശുചിയാദവ് പരിപാടി ഉദ്ഘാടനം ചെയ്തു. കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു അദ്ധ്യക്ഷത വഹിച്ചു. ഡോ. റീത്താ സോണി, ഡോ. ജയന്ത് കുമാര്‍ ത്രിപാഠി, മാഗ്‌കോം ഡയറക്ടര്‍ എ.കെ.അനുരാജ്, എ.കെ. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. എച്ച്. ഹരികൃഷ്ണന്‍ കേസരി വെബ് എഡിറ്ററാണ്.