Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖപ്രസംഗം

ജിഹാദികളുടെ സ്വന്തം ഭരണകൂടം

Print Edition: 15 March 2024

ഖുറാന്‍ അനുശാസിക്കുന്നത് പ്രകാരം ജിഹാദ് അഥവാ വിശുദ്ധ യുദ്ധം ഒരു പുണ്യപ്രവൃത്തിയാണ്. ഇതര മതസ്ഥരും വിഗ്രഹാരാധകരും അവരുടെ മതവും ആരാധനയും വിട്ട് ഇസ്ലാം ആകുന്നതു വരെ അവര്‍ കാഫിര്‍ അഥവാ അവിശ്വാസിയും അതിനാല്‍ തന്നെ വധാര്‍ഹരുമാണ്. ഇസ്ലാമിതര വിശ്വാസം വച്ചുപുലര്‍ത്തുന്നതു തന്നെ കൊല്ലപ്പെടാന്‍ മതിയായ കാരണമാണ്. എല്ലാ ഇസ്ലാമിക ഭീകരവാദത്തിന്റെയും പ്രത്യയശാസ്ത്രപരമായ അടിത്തറയാണ് മേല്‍വിവരിച്ചത്. മതേതര, മതസഹിഷ്ണുതാവാദികളാണ് എന്നവകാശപ്പെടുന്ന ഇസ്ലാം മതവിശ്വാസികളടക്കം ആരും തന്നെ ഇസ്ലാമിക ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉറച്ച ശബ്ദത്തില്‍ പ്രതികരിക്കാത്തതിന്റെ കാരണം അവര്‍ ഖുറാനെതിരെ നിലകൊണ്ടവര്‍ എന്ന് ചിത്രീകരിക്കപ്പെടും എന്ന് ഭയന്നിട്ടാണ്. ഇസ്ലാമിക ഭരണക്രമത്തിന് പുറത്തുള്ള രാജ്യങ്ങളില്‍ ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കുന്നതും പുണ്യപ്രവൃത്തിയായി കണക്കാക്കി പോരുന്നു. പ്രത്യക്ഷത്തില്‍ സഹായിക്കാന്‍ പറ്റാത്തവര്‍ സക്കാത്തിലൂടെ ജിഹാദികളെ സഹായിച്ചു പോരുന്നു. ഭാരതത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എല്ലാ കാലത്തും ജിഹാദികളെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചു പോരുന്നവരാണ്. ദ്വിരാഷ്ട്ര വാദ സിദ്ധാന്തമുന്നയിച്ച മുസ്ലീം ലീഗിനൊപ്പം നിന്നതും ഹൈദരാബാദില്‍ വിഘടനവാദമുന്നയിച്ച റസാക്കര്‍ ജിഹാദി സേനക്കൊപ്പം നിന്ന് ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തതും, ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്‌തെത്തിയ ദളിത് ഹിന്ദുക്കളെ വംശഹത്യയ്ക്ക് വിധേയമാക്കിയ ബംഗാളിലെ കമ്യൂണിസ്റ്റ് സര്‍ക്കാരുമെല്ലാം എല്ലാ കാലത്തും ജിഹാദിന്റെ ഭാഗമായിരുന്നു. ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി വിജയന്റെ കമ്യൂണിസ്റ്റ് സര്‍ക്കാരും ഇതിന് അപവാദമല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത തലങ്ങളിലടക്കം ജിഹാദികളെ പ്രതിഷ്ഠിക്കാനും അവരുടെ നയവും പദ്ധതിയും നടപ്പിലാക്കാനും ഒത്താശ ചെയ്യുന്ന ആഭ്യന്തരമന്ത്രി കൂടിയായ വിജയന്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയെ ആണ് വെല്ലുവിളിക്കുന്നത്. ഇസ്ലാമിക ഭീകരവാദികള്‍ക്ക് കാശ്മീരില്‍ നടത്താന്‍ കഴിയാതെ പോയ വേറിടല്‍ ദൗത്യം കേരളത്തില്‍ നടത്താനുള്ള ശ്രമത്തിലാണ് ഇക്കൂട്ടര്‍. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അഭിമന്യു വധക്കേസിന്റെ രേഖകള്‍ കോടതിയില്‍ നിന്ന് നഷ്ടമായ സംഭവം.

മഹാരാജാസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യു 2018 ജൂലൈ 2 ന് നവാഗതരെ സ്വാഗതം ചെയ്യാനുള്ള ചുവരെഴുത്ത് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും ക്യാമ്പസ് ഫ്രണ്ടിന്റെയും ഭീകര സംഘത്തിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. ക്യാമ്പസുകളില്‍ എസ്എഫ് ഐയുമായി തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ ഭീകര സംഘടന ഉയര്‍ത്തുന്ന പല മുദ്രാവാക്യങ്ങളും പിന്നീട് ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. അതുകൊണ്ടു തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ ആദ്യം മുതല്‍ ദുരൂഹത ഉണ്ടായിരുന്നു. ഇടുക്കി ജില്ലയിലെ വട്ടവടയില്‍ ഹിന്ദു പിന്നാക്ക വിഭാഗത്തില്‍ ജനിച്ച അഭിമന്യുവിനെ വീട്ടില്‍ നിന്ന് വിളിച്ചു വരുത്തി ക്യാമ്പസ് ഫ്രണ്ട് ഭീകരരുടെ കത്തിക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കുക ആയിരുന്നു എന്ന് അക്കാലത്ത് അയാളുടെ സഹപ്രവര്‍ത്തകര്‍ പോലും പറഞ്ഞിരുന്നു. എന്തോ കാരണങ്ങള്‍ കൊണ്ട് എസ് എഫ് ഐക്ക് അനഭിമതനായി മാറിയ അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ക്യാമ്പസ് ഫ്രണ്ടിനെ ചുമതലപ്പെടുത്തിയതുപോലെയാണ് പിന്നീടുണ്ടായ പല കാര്യങ്ങളും സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സഖാവ് വിജയന്‍ അധികാരം കൈയാളുമ്പോഴും അഭിമന്യുവധക്കേസിലെ ഒന്നാം പ്രതിയെ പിടിക്കാനും കൊലക്കത്തി കണ്ടെടുക്കാനും വൈകി എന്നു മാത്രമല്ല വിചാരണയും ഏറെ വൈകിയിരിക്കുകയാണ്. ഇപ്പോള്‍ വിചാരണയ്ക്ക് തൊട്ടുമുമ്പ് കോടതിയില്‍ അതീവ സുരക്ഷയില്‍ സൂക്ഷിക്കേണ്ട കുറ്റപത്രവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അടക്കം പതിനൊന്ന് രേഖകള്‍ കാണാതായിരിക്കുന്നു. കേരളത്തിലെ ജിഹാദി ശക്തികള്‍ക്ക് കോടതിക്കുള്ളില്‍ പോലും ഇടപെടാന്‍ കഴിയുന്നു എന്നതിന്റെ ഉത്തമ നിദര്‍ശനമാണ് ഈ സംഭവം. ഭരണകൂടത്തിന്റെയും മാര്‍ക്‌സിസ്റ്റ് തൊഴിലാളി സംഘടനകളുടെയും സഹായമില്ലാതെ ഈ രേഖകള്‍ കോടതിയില്‍ നിന്ന് നഷ്ടപ്പെടില്ല. കേരളത്തില്‍ ശരിയത്ത് കോടതികള്‍ വരുന്നതിന്റെ തൊട്ടുമുമ്പുള്ള അവസ്ഥയായി വേണം ഈ സംഭവ വികാസങ്ങളെ കാണാന്‍. കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ ഹൈക്കോടതിയെ വിവരം അറിയിക്കുക മാത്രമാണ് സെഷന്‍സ് കോടതി ചെയ്തിരിക്കുന്നത്. വിചാരണ തുടങ്ങാന്‍ ഇത്രയേറെ വൈകിപ്പിച്ചത് തന്നെ രേഖകളും തെളിവുകളും നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നു വേണം അനുമാനിക്കാന്‍. എന്തായാലും രേഖകള്‍ കാണാതായത് കേസിന്റെ തുടര്‍ നടപടികള്‍ വൈകിപ്പിക്കും. 2023 നവംബറില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം ചുമത്താന്‍ കേസ് പരിഗണിച്ചപ്പോഴാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, മുറിവ് രേഖകള്‍, കുറ്റപത്രം എന്നിവയടക്കമുള്ള പതിനൊന്ന് രേഖകള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. ജനകീയ ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ അധികാരത്തിന്റെ ഇടനാഴികളില്‍ പിടിമുറുക്കിക്കഴിഞ്ഞ ജിഹാദി ഭീകരത കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഒത്താശയോടെ ജുഡീഷ്യറിയിലും ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍ കാണുന്നത്. പോലീസില്‍ ജിഹാദികള്‍ നുഴഞ്ഞു കയറി അട്ടിമറികള്‍ നടത്താന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പച്ചവെളിച്ചം എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സേനയിലെ ഇസ്ലാമിക ഭീകരതയോട് ആഭിമുഖ്യം പുലര്‍ത്തുന്ന സുപ്ത കോശങ്ങളെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സൈബര്‍ സെല്ലിലെ എസ്‌ഐയെക്കുറിച്ച് എന്‍ഐഎ വിവരം നല്‍കിയപ്പോള്‍ മാത്രമാണ് കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായത്. ആലുവായില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരിശീലനം നല്‍കിയതു വരെ കേരള സര്‍ക്കാരിന്റെ ഫയര്‍ഫോഴ്‌സ് ആയിരുന്നു എന്നറിയുന്ന മലയാളി കേരളത്തിലേത് ഒരു താലിബാന്‍ ജിഹാദി സര്‍ക്കാര്‍ ആണെന്ന് കരുതി തുടങ്ങിയിരിക്കുന്നു. അഭിമന്യു കേസിന് സംഭവിച്ച അതേ ദുരന്തമായിരുന്നു കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്നേ മാറാട് ഗൂഢാലോചനക്കേസിനും സംഭവിച്ചത്. ഈ കേസിന്റെ ഒരു വഴിത്തിരിവില്‍ കോഴിക്കോട് സിറ്റിയിലെ ആറു പോലീസ് സ്റ്റേഷനുകളില്‍ നിന്ന് തീവ്രവാദ സ്വഭാവമുള്ള കേസുകളുടെ ഫയലുകളും രേഖകളും മുഴുവന്‍ കാണാതായിരുന്നു.

അഭിമന്യു കേസില്‍ കോടികള്‍ രക്തസാക്ഷി ഫണ്ട് പിരിച്ച മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നാമമാത്രമായ തുക മാത്രമാണ് കുടുംബത്തിന് നല്‍കിയത്. ഈ അടുത്തിടെ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ വയനാട്ടില്‍ എസ്എഫ്‌ഐ ക്കാര്‍ മര്‍ദ്ദിച്ച് കൊന്ന ശൈലി താലിബാന്‍ ഭീകരുടേതിന് തുല്യമാണ് എന്ന് കാണാന്‍ കഴിയും. കലാലയങ്ങളില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ബി-ടീമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്‌ഐ യിലെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വൈകുന്തോറും അവരുടെ ജീവനും ജീവിതവും അപകടത്തിലാകും എന്നെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അഭിമന്യു വധക്കേസിന്റെ വഴിത്തിരിവുകള്‍ ബുദ്ധിയുള്ള വിദ്യാര്‍ത്ഥികളെ ഇനിയെങ്കിലും മാറിചിന്തിപ്പിക്കുമെന്ന് കരുതാം.

 

Tags: FEATURED
ShareTweetSendShare

Related Posts

താലിബാനിസം തലപൊക്കുമ്പോള്‍

മതം കെടുത്തുന്ന ലോകസമാധാനം

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

പാകിസ്ഥാനിലേക്ക് നീളുന്ന പരവതാനികള്‍

മാവോയിസ്റ്റ് മുക്ത ഭാരതം

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies