കുവൈറ്റ് സിറ്റി:കുവൈറ്റിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്റെ ‘കര്‍മയോഗി പുരസ്‌കാരം’ കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍ മധുവിന്. നാടക ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് കുവൈറ്റിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 25 ന് നടക്കുന്ന ‘സങ്കല്പ് 2024 ‘ ചടങ്ങില്‍ സമ്മാനിക്കും.
കോട്ടയം ജില്ലയിലെ മീനച്ചില്‍ സ്വദേശിയായ ഡോ.എന്‍.ആര്‍ മധു സ്വാമി ‘വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും വിദ്യാഭ്യാസദര്‍ശനം’ എന്ന വിഷയത്തില്‍ കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡി നേടിയിട്ടുണ്ട്. കവിതാസമാഹാരം, കഥാസമാഹാരം, യാത്രാവിവരണം, തുടങ്ങി അനേകം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം നിരവധി ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, കാവ്യശില്പം, തെരുവുനാടകം എന്നിവയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.. 2001 മുതല്‍ സംഘപ്രചാരകനാണ്.