അമ്പലത്തിലെ പരിപാടി കഴിഞ്ഞു മടങ്ങുകയാണ് ഞങ്ങള്‍. മൈക്കിലൂടെയുള്ള ‘ജയ് ശ്രീരാം’ വിളികള്‍ അപ്പോഴും അവസാനിച്ചിട്ടില്ല.
നമ്പ്യാരങ്കിള്‍ പറഞ്ഞു ‘പരിപാടി നന്നായിരുന്നു. എന്നാലും ക്ഷേത്ര സംരക്ഷണ സമിതി നടത്തുന്ന ഈ ക്ഷേത്രത്തില്‍ ഒഴികെ പ്രദേശത്തെ മറ്റു ക്ഷേത്രത്തില്‍ ഒന്നും ഉണ്ടായില്ല. ദേവസ്വം ഭരിക്കുന്നതിലും മറ്റു രാഷ്ട്രീയക്കാര്‍, ഊരാളന്മാര്‍ ഭരിക്കുന്നതിലും.’
‘എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റില്ല. ചിലര്‍ ഒളിഞ്ഞാണ് എല്ലാ പരിപാടിയും. എല്ലാവരും ടി.വി.യില്‍ ഒട്ടി ഇരിക്കുന്നണ്ടാവും. കപടരാണ് എല്ലാം. കമ്മ്യൂണിസ്റ്റുകള്‍ പ്രദേശത്തെ അമ്പലത്തില്‍ പോകില്ല. ദൂരെയുള്ള അമ്പലങ്ങളിലേയ്ക്ക് കുടുംബസമേതം പോകും. തന്നെ ഹിന്ദുവായി ആരെങ്കിലും കണ്ടുപിടിച്ചാലോ? പേടിച്ച് കുറി മായ്ക്കുന്ന അല്പബുദ്ധികളായ കോണ്‍ഗ്രസ്സുകാര്‍. ലോകം മുഴുവന്‍ പ്രാണ പ്രതിഷ്ഠ ആഘോഷിക്കുമ്പോള്‍ ജനം ആഹ്ലാദ തിമര്‍പ്പിലാവുമ്പോള്‍ സ്വന്തം നാട്ടില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ മൗനം പാലിക്കേണ്ടി വരിക. കഷ്ടം! ഉള്ളിലെ സന്തോഷം പ്രകടിപ്പിക്കാന്‍, ഒന്ന് ഉറക്കെ ‘ജയ് ശ്രീരാം’ എന്ന് വിളിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത ദുരന്ത ജന്മങ്ങള്‍. അവര്‍ക്ക് ആശ്വാസം അവരുടെ ചാനലുകളില്‍ വരുന്ന വിഡ്ഢി ക്യാപ്‌സൂളുകളാണ്. പത്രത്തില്‍ വരുന്ന വ്യാജ വാര്‍ത്തകളും. ‘കേരളത്തില്‍ മാത്രമേ ഇത്തരം കാപട്യക്കാരെ കാണാന്‍ പറ്റൂ’ നമ്പ്യാരങ്കിള്‍ തറപ്പിച്ച് പറഞ്ഞു. ‘ഭീരുക്കള്‍’
‘ശരിയാണ്. പ്രതിപക്ഷ കക്ഷികള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ബുദ്ധിഭ്രമം ബാധിച്ച പോലെയായി. ചിലര്‍ ഹനുമാന്‍ ചാലീസ ചൊല്ലി, കെജരിവാളിനെപ്പോലെയുള്ളവര്‍ സുന്ദര കാണ്ഡം വായിച്ചു, ചിലര്‍ മറ്റ് അമ്പലത്തില്‍ പ്രാര്‍ത്ഥന നടത്തി, ചിലര്‍ അത് ഞങ്ങളുടെ രാമനല്ല എന്ന് പറഞ്ഞു. ബംഗാളില്‍ മമത സര്‍വ്വമത റാലി നടത്തി പിച്ചും പേയും പറഞ്ഞു.’
‘അതെ. ശ്രീരാമ ഭക്തരായ ഹിന്ദുക്കളെ ‘ഷകാഫിറുകള്‍’ എന്ന് വിളിച്ചു. അപ്പോള്‍ അവരാരാ? അവര്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തിയതിനു കേസെടുക്കേണ്ടതാണ്.’
‘ഇവിടെ ശശി തരൂര്‍ രാമനെ ഞങ്ങള്‍ ആര്‍ക്കും വിട്ട് തന്നിട്ടില്ല എന്ന്’
‘വാസ്തവത്തില്‍ കോണ്‍ഗ്രസ്സുകാര്‍ എന്നേ രാമനെ വിട്ടു. കെ.കെ. നായരോട് നെഹ്‌റു ‘നോ’ അവിടെ ക്ഷേത്രം വേണ്ട എന്ന് പറഞ്ഞപ്പോള്‍ മാത്രമല്ല 1959 ല്‍ അഫ്ഗാനിസ്ഥാനില്‍ പോയി ക്ഷേത്രധ്വംസകനായ ബാബറിന്റെ ശവ കുടീരത്തില്‍ പ്രാര്‍ത്ഥിക്കുക (പിന്നീട് ഇന്ദിരഗാന്ധിയും അതില്‍ പിന്നെ രാഹുല്‍ ഗാന്ധിയും അത് തന്നെ ചെയ്തു) അത് മാത്രമോ കോടതിയില്‍ അവര്‍ രാമന്റെ അസ്തിത്വം ചോദ്യം ചെയ്യുക കൂടി ചെയ്തു. ചരിത്ര പുസ്തകങ്ങള്‍ എഴുതുന്ന ഈ അന്താരാഷ്ട്ര പൗരന്‍ ചരിത്രം മറച്ചു വെച്ച് സംസാരിക്കണമെങ്കില്‍.. നോക്കൂ എത്രത്തോളം കപടനാണ് ഇദ്ദേഹം.’
‘ആരെല്ലാം എന്തെല്ലാം പറഞ്ഞാലും രാം ലല്ല അയോദ്ധ്യയില്‍ രാമ ജന്മഭൂമിയില്‍ തന്നെ പ്രതിഷ്ഠിക്കപ്പെട്ടു. അതെല്ലാം കാണാനും കണ്ടു സന്തോഷിക്കാനും നമുക്ക് ഭാഗ്യമുണ്ടായി. പ്രധാനമന്ത്രിയുടെ ഗംഭീര പ്രസംഗം കേള്‍ക്കാനും യോഗം ഉണ്ടായി. ഇനി ഒരു ആയിരം കൊല്ലത്തേയ്ക്ക് ഒരു ഇളക്കം കൂടാതെ അതവിടെ ഇരിക്കും.’ നമ്പ്യാരങ്കിള്‍ അസന്നിഗ്ധമായി അത് പ്രഖ്യാപിച്ചപ്പോള്‍ കൂടെ ഉണ്ടായിരുന്നവര്‍ എല്ലാവരും സന്തോഷിച്ചു.
‘ഈ വിവരങ്ങള്‍ ഒരു പേടകത്തിലാക്കി ക്ഷേത്രത്തിനടിയില്‍ 2000 അടി താഴ്ച്ചയില്‍ കുഴിച്ചിടുക കൂടി ചെയ്തു, നൂറ്റാണ്ടുകള്‍ കഴിഞ്ഞു ഖനനം ഉണ്ടായാല്‍ എല്ലാം വ്യക്തമായി വായിച്ചെടുക്കാം.’
‘ലോകം മുഴുവന്‍ ഈ ആധുനിക കാലത്ത് ഒരു പ്രതിഷ്ഠാ കര്‍മ്മം ലൈവായി കണ്ടു. ലോകത്ത് ആകെ അവശേഷിച്ച ഒരേ ഒരു പുരാതന സംസ്‌ക്കാരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. യൂറോപ്പിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമൊക്കെയുള്ള പ്രാചീന സംസ്‌കാരങ്ങളില്‍ ഇന്നും വിശ്വസിക്കുന്നവര്‍ക്ക് അഭിമാനവും പ്രചോദനവും നല്‍കികൊണ്ട്. ആസ്‌ത്രേലിയയിലെ അബോറീജന്‍സിനും ന്യൂസിലാന്‍ഡിലെ മവോരികള്‍ക്കും ആത്മവിശ്വാസം നല്‍കിക്കൊണ്ട്. തങ്ങളുടെ പഴയ സംസ്‌ക്കാര, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയില്‍ പുനര്‍വിചാരം നടത്താന്‍ ഈജിപ്ത്, ഇന്തോനേഷ്യ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെ ഉത്സുകരാക്കിക്കൊണ്ട്.’
‘ശരിയാണ്. കാലചക്രത്തിന് ഗതിമാറ്റം സംഭവിച്ചേക്കാം. സൗദി പോലെയുള്ള ഇസ്ലാമിക രാജ്യങ്ങള്‍ തങ്ങളുടെ പ്രാചീന വിശ്വാസങ്ങള്‍ തിരിച്ചറിയാന്‍ ചരിത്രാവശിഷ്ടങ്ങള്‍ തേടി നടക്കുകയാണെന്ന് ഒരു വാര്‍ത്ത വായിച്ചു. അവിടെ ടൂറിസം വികസിക്കണമെങ്കില്‍ പഴയ ചരിത്രം വേണം. ചരിത്രാവശിഷ്ടങ്ങളും. അജ്ഞതയുടെ കാലഘട്ടം എന്ന് പറഞ്ഞു എല്ലാം നശിപ്പിച്ചു. ഇന്ന് അത് തേടി നടക്കുകയാണ്. ഖനനം ചെയ്തു നോക്കുകയാണ്.’
‘സൗദിയിലും ഒരിക്കല്‍ അന്നാട്ടുകാരുടെ പ്രാചീന ദേവതകളുടെ പുനഃപ്രതിഷ്ഠാകര്‍മ്മം നടക്കുമായിരിക്കും. ആര്‍ക്കറിയാം!. അല്ലെങ്കിലും’ജാഹിലിയാത്തിന്റെ’ അജ്ഞതയുടെ കാലഘട്ടം ശരിക്കും ഏതാണെന്ന ചര്‍ച്ച അവിടെ നടക്കുന്നുണ്ട്. പണ്ടത്തേതോ ഇപ്പോഴത്തേതോ എന്ന്. അനേകം എക്‌സ് മുസ്‌ലിംസ് അവിടെ ഉണ്ടായിക്കഴിഞ്ഞു. സര്‍ക്കാര്‍ അവരെ തടയുന്നുമില്ല. അറേബ്യന്‍ രാജ്യങ്ങളിലെ മുസ്‌ലിങ്ങള്‍ ഭാരതത്തിലെ മുസ്‌ലിങ്ങളെക്കാള്‍ പുരോഗമിക്കുന്നുണ്ട്. വലിയ പുരോഗമനം പറയുന്ന ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ അവരെ പ്രാകൃതരായി തന്നെ നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
‘ഹ.ഹ. അറേബ്യയില്‍ പുരോഗമനമോ? കുവൈറ്റില്‍ നിന്ന് ഒമ്പതു ഹിന്ദുക്കളെ പ്രാണപ്രതിഷ്ഠാകര്‍മ്മത്തിനു ശേഷം മധുരം വിതരണം ചെയ്തതിന് പുറത്താക്കി എന്ന് കേട്ടല്ലോ’
‘അതൊക്കെ ഭാരതീയരായ ചിലരുടെ കുല്‍സിതവൃത്തി മൂലമാണ്. മടങ്ങി വന്നവര്‍ വിദേശകാര്യമന്ത്രാലയത്തില്‍ പരാതി കൊടുക്കുക തന്നെ വേണം. ഇന്ത്യ ഇന്ന് ഭാരതമാണ്. ആരുടെ മുമ്പിലും നമുക്ക് തല കുനിച്ച് നില്‍ക്കേണ്ട ഗതികേടില്ല. മതപരമായ വിവേചനം അന്യനാട്ടില്‍ നടന്നാല്‍ അത് സഹിക്കേണ്ട ആവശ്യമില്ല. അത് ഉടന്‍ നമ്മുടെ വിദേശ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. നടപടിയും വേണം.’ പാകിസ്ഥാനികള്‍ കിടന്നു തുള്ളുന്നത് കാണുമ്പോള്‍ ചിരി വരും. ഇവിടത്തെ പ്രതിപക്ഷത്തിന്റെ ജല്പനം കേട്ട് രാമജന്മഭൂമി ക്ഷേത്രം ഞങ്ങള്‍ അംഗീകരിക്കില്ല എന്ന്. ഹ.ഹ.ഹ. നമുക്ക് ക്ഷേത്രം പണിയാന്‍ അവരുടെ അംഗീകാരം വേണോ? ”എന്നാല്‍ കേട്ടോളൂ.. ചടങ്ങുകള്‍ ടിവിയില്‍ കണ്ട് അതീവ ആഹ്ലാദത്തിലായ പാകിസ്ഥാനികളും ഉണ്ട്. ഡാനിഷ് കനേറിയ എന്ന ക്രിക്കറ്റ് കളിക്കാരന്‍ ജയ് ശ്രീറാം വിളിച്ച് കൊടിയുമായി നില്‍ക്കുന്നത് കണ്ടു. പാക് അധീന കശ്മീരിലെ ശാരദാ പീഠത്തിലെ തീര്‍ത്ഥ കുളത്തിലെ ജലം ലണ്ടനില്‍ താമസിക്കുന്ന അന്നാട്ടുകാരനായ ഒരു മുസ്‌ലിം ശേഖരിച്ച് അയോധ്യയില്‍ എത്തിക്കാന്‍ ലണ്ടനിലെ ഹിന്ദു സംഘടനയുടെ ഓഫിസില്‍ ഏല്‍പ്പിച്ചു. മുംബൈയില്‍നിന്ന് ശ്രീരാമ ഭക്തയായ ഒരു മുസ്‌ലിം വനിത അയോദ്ധ്യയിലേയ്ക്ക് നടന്നു പോയി. അതുപോലെ എത്ര ഉദാഹരണങ്ങള്‍. പ്രശസ്ത ഉറുദു കവി അല്ലാമാ ഇക്ബാല്‍ ഇമാം-എ -ഹിന്ദ് ഇന്ത്യയുടെ പ്രവാചകന്‍ എന്നാണ് വിളിച്ചത്.’
‘ശരിയാണ് വിവരവും വിവേകവും ഉള്ളവരും, ദേശസ്‌നേഹികളായ സര്‍വ്വരും ഈ മഹത്തായ സംരംഭത്തില്‍ സന്തോഷിക്കും. നൂറ്റാണ്ടുകള്‍ക്ക് ശേഷവും 2024 ജനുവരി 22 ഓര്‍മ്മിക്കപ്പെടും.’
‘ആ ബാലകരാമന്റെ മുഖം മനസ്സില്‍ നിന്ന് മാഞ്ഞുപോകുന്നതേ ഇല്ല’ നമ്പ്യാരങ്കിള്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു:
‘തീര്‍ച്ചയായും കോടാനുകോടി ജനത്തിനും അങ്ങനെത്തന്നെയായിരിക്കും. ആധുനിക ശില്‍പ്പം വളരെ റിയലിസ്റ്റിക്ക് ആണ്. ഒരിക്കല്‍ കണ്ടാല്‍ മനസ്സ് ഒപ്പിയെടുക്കും. ഇനി നൂറ്റാണ്ടുകളോളം പ്രാര്‍ത്ഥിക്കാന്‍ ഒരു രൂപം വേണമെന്ന് തോന്നിയാല്‍ മനസ്സില്‍ തെളിയുക അയോദ്ധ്യയിലെ ബാലകരാമന്റെ രൂപമായിരിക്കും. ജനമനസ്സിലെ നിലാക്കുളിരായി എന്നെന്നും..’
ഞങ്ങള്‍ ജംഗ്ഷനില്‍ വെച്ച് പിരിഞ്ഞു.
ഞാന്‍ വീട്ടിലെത്തിയ ഉടനെ കവി ഇഖ്ബാലിന്റെ വരികള്‍ തേടി പിടിച്ചു.
‘ഹെയ് രാം കെ വുജൂദ് പേ ഹിന്ദുസ്ഥാന്‍ കോ നാസ്
അഹ്‌ലെ നസര്‍ സമജ്‌തെ ഹേ ഇസ്‌കോ ഇമാം-എ-ഹിന്ദ്’
(ഇന്ത്യയുടെ അഭിമാനമാണ് രാമന്‍; ആ ഒരു പേരില്‍
ഒറ്റ നോട്ടത്തില്‍ അറിയേണ്ടവരറിയും ഇന്ത്യയുടെ പ്രവാചകനെ!)
ഇജാസ് ഇസ് ചിരാഗ്-എ-ഹിദായത് കാ ഹേ യഹീ
രോഷന്‍ തര്‍-അജ്-സഹര്‍ ഹേ സമാനെ മേ ശാം-എ-ഹിന്ദ്
(അത്രയും അദ്ഭുതകരമാണ് ആ സത്യത്തിന്റെ പ്രകാശം. അതെ ഇന്ത്യയുടെ ആ സാന്ധ്യശോഭ പലയിടത്തേയും പ്രഭാത സൂര്യനേക്കാളും പ്രശോഭിതമാണ്) സ്വസ്തി.