കാലൊടിഞ്ഞ്
ആകെയുലഞ്ഞിട്ടും
തട്ടിലിടാന്‍
അടുപ്പിലിടാന്‍
തോന്നുന്നതേയില്ല.
പഴയ കസേരയില്‍
അച്ഛന്റെ ചേറ് മണക്കുന്ന
വേര്‍പ്പിന്റെ ഗന്ധം…
മുത്തച്ഛന്റെ
പഴങ്കഥകളുടെ ഗന്ധം…
മുത്തശ്ശിയുടെ മുറുക്കാന്‍-
ചെല്ലത്തിന്റെ ഗന്ധം…
സ്‌നേഹത്തിന്റെ
കരുതലിന്റെ
ലാളനയുടെ
ശാസനയുടെ ഗന്ധം…
അയല്‍ക്കാരന്‍ മമ്മദ് കാക്കയുടെ
സൗഹൃദ ഗന്ധം…
ചുറ്റും, കാളവണ്ടിക്കാരന്‍ പാപ്പനച്ചായന്റെ
വയ്‌ക്കോല്‍ ഗന്ധം…
ആണത്തമുള്ള കമലാക്ഷിയമ്മയുടെ
മൂക്കിപ്പൊടിയുടെ ഗന്ധം…
ഉണ്ണിത്താന്റെ മുറിബീഡിയുടെ
ചുക്ക ഗന്ധം…
അങ്ങനെ എത്ര… എത്ര…
പഴയ കസേരയില്‍ ഒരുപാട്
കലണ്ടറുകള്‍…
സ്മൃതികള്‍…
ആര്‍ക്കും വേണ്ടാത്ത കസേര
ആണി തറച്ചുറപ്പിച്ച്
അതില്‍ പിന്നെയും ഞാന്‍!.