ജോസഫ് മാർക്വിസ് ഡുപ്ലെയ്സ്:ഫ്രഞ്ച് ഇന്ത്യയുടെ സ്‌ഥാപകനാണ് ഇദ്ദേഹം. ഒന്നാം കർണാടിക് യുദ്ധത്തിൽ ബ്രിട്ടനെ ഇന്ത്യൻ മണ്ണിൽ മലർത്തി അടിച്ചതും ഡുപ്ലെയ്സ് തന്നെ .ഇന്നും ഫ്രഞ്ച് ജനതയ്ക്ക് ഡുപ്ലെയ്സ് വീര പുരുഷനാണ്. .റോബർട്ട് ക്ലൈവ് ബ്രിട്ടീഷ് കോളനിവല്കരണം എങ്ങനെ ഇവിടെ വിജയകരമായി നടപ്പാക്കിയോ അതിനും മുൻപ് തന്നെ ക്ലൈവിന്റെ ബദ്ധശത്രുവായിരുന്ന ഡുപ്ലെയ്സ് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി അത് ചെയ്തിരുന്നു . നാട്ടു രാജാക്കന്മാരുമായി ചങ്ങാത്തം കൂടി കരുത്തുറ്റ ഒരു ശിപായി സേനയെ ഡുപ്ലെയ്സ് ഇവിടെ വളർത്തിയെടുത്തു. എന്തിനേറെ ! മൈസൂരിലെ ഹൈദരാലി പോലും സൈനികാഭ്യാസം പഠിച്ചത് ഡുപ്ലെയ്സ് കളരിയിലായിരുന്നു!
ഫ്രഞ്ച് അധീനതയിൽ ആയിരുന്ന ചന്ദ്രനഗറിലെ മേൽനോട്ടക്കാരനായാണ് 1730 എൽ ഡ്യൂപ്ലെ ഇവിടെയെത്തുന്നത് . കൽകട്ടയോട് വളരെയടുത്തു ഹ്യൂഗ്‌ലി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ പ്രധാന ഒരു വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിൽ ഡുപ്ലെസ് മികവ് കാണിച്ചു . ചന്ദ്രനഗറിൽ ഡുപ്ലെസ് പണിത ബംഗ്ലാവ് ഇപ്പോൾ ഫ്രഞ്ച് മ്യൂസീയം ആണ്.
1742 ആയപ്പോഴേക്കും ഫ്രഞ്ച് സർക്കാർ അദ്ദേഹത്തെ ഫ്രഞ്ച് ഇന്ത്യയുടെ ഗവർണ്ണർ ജനറലായി പോണ്ടിച്ചേരിയിലേക്കയച്ചു. ബ്രിട്ടീഷുകാരുമായി ഇന്ത്യൻമണ്ണിൽ അധിപത്യത്തിനായി പോരാടിയ ഡുപ്ലെസ് 1746 യിൽ നടന്ന മദ്രാസ് യുദ്ധത്തിൽ മദ്രാസിന്റെ നിയന്ത്രണം പിടിച്ചു.1750 യിൽ ആർക്കോട് നവാബിൽ നിന്ന് ആലംപാറ കോട്ട പിടിച്ചടക്കുകയും അവിടൊരു ഫ്രഞ്ച് കമ്മട്ടം സ്ഥാപിക്കുകയും ചെയ്തു. കടലൂരിലെ സെൻറ് ഡേവിഡ് കോട്ട 1747യിൽ ഡ്യൂപ്ലെ പിടിച്ചപ്പോൾ ബ്രിട്ടൺ നടുങ്ങുക തന്നെ ചെയ്തു .1748 യിൽ കൊൽക്കത്തയും ഡുപ്ലെസ് വീഴ്ത്തി . യുദ്ധം മാത്രമല്ല നഗര വികസനത്തിലും ഡുപ്ലെസ് അസാമാന്യ മികവ് കാണിച്ചു . ആധുനിക പോണ്ടിച്ചേരിയെ വെട്ടിമുറിക്കുന്ന കനാൽ പണിതതും അദ്ദേഹത്തിന്റെ കാലത്താണ് . അദ്ദേഹത്തിന്റെ ഭാര്യക്ക് പ്രാർത്ഥിക്കാൻ അവരുടെ നെല്ലിത്തോപ്പിൽ ഉണ്ടാക്കിയ പള്ളിയാണ് ഇന്നത്തെ പ്രസിദ്ധമായ നെല്ലിത്തോപ്പ് പള്ളി !
ഡ്യൂപ്ളെക്സിന്റെ അനുദിന ഭരണകാര്യങ്ങൾ അദ്ദേഹത്തിന്റെ ദ്വിഭാഷി ആയിരുന്ന ആനന്ദരങ്ങപിള്ളയുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാവും . 1754 യിൽ പോണ്ടിച്ചേരി വിട്ട ഡുപ്ലെസ് ഫ്രാൻസ് കണ്ട എക്കാലത്തെയും ധീരന്മാരിൽ ഒരാളാണ് . ഡുപ്ലെസ് വീടുകൾ എന്ന പദം തന്നെ വന്നത് അദ്ദേഹത്തിൽ നിന്നാണെന്ന വാദവുമുണ്ട്. ഒരു വേള ബർമയെ വരെ ഫ്രഞ്ച് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഡ്യൂപ്ളെക്സിന്റെ പേരിൽ നിരവധി തെരുവുകളും യുദ്ധക്കപ്പലുകളും ഒരു മെട്രോ സ്റ്റേഷനും ഇന്നും ഫ്രാൻസിലുണ്ട് . 1870 യിൽ അന്നത്തെ ഫ്രഞ്ച് സർക്കാർ സ്‌ഥാപിച്ച ഡ്യൂപ്ളെക്സിന്റെ പൂർണകായ പ്രതിമ പോണ്ടിച്ചേരിയിലെ പ്രൊമനേഡ് ബീച്ച് സന്ദർശിക്കുന്നവർക്ക് ഒഴിവാക്കാൻ പറ്റാവുന്നതല്ല .