ഗ്രഹണ കാലം കഴിഞ്ഞു സൂര്യോദയ
പ്രഭയില്‍ മുങ്ങിക്കുളിക്കയായ് ഭാരതം
പൊടിയില്‍ നിന്നുയര്‍ന്നേല്‍ക്കുന്നയോദ്ധ്യയില്‍
കനക ശോഭയില്‍ ശ്രീരാമ മന്ദിരം.
ഇരുളു തിങ്ങുന്ന രാവണന്‍ കോട്ടകള്‍ –
ക്കുയരെ രാമബാണങ്ങള്‍ തീപെയ്ത നാള്‍
അധിനിവേശ ബാബര്‍ മിനാരങ്ങളെ
കടപുഴക്കി കളഞ്ഞു കര്‍സേവകര്‍.
അതിരു താണ്ടിയണഞ്ഞ മീര്‍ബാക്കി തന്‍
പട തകര്‍ത്ത ശ്രീരാമ ജന്മസ്ഥലി
ഉയിര്‍ വെടിഞ്ഞു ലക്ഷങ്ങള്‍ നൂറ്റാണ്ടുകള്‍
പൊരുതി നേടിക്കഴിഞ്ഞയോദ്ധ്യാപുരി.
ചുടുനിണംകൊണ്ടു ശ്രീരാമ ശിലകളെ
കഴുകിയോരു കര്‍സേവ സഹസ്രമേ..
സരയുവിന്റെ കയങ്ങളില്‍ പ്രാണനെ
കരളുറപ്പോടെ തര്‍പ്പണം ചെയ്തവര്‍.
ഉയരുമാവേശമോടെ ധര്‍മ്മ ധ്വജം
മകുടമേറി പറപ്പിച്ച പൗരുഷം
ചുഴലെനിന്നഗ്‌നിബാണങ്ങളേറ്റു –
ചെങ്കനലുപോല്‍ നിന്നെരിഞ്ഞ കോത്താരിമാര്‍.
ധരയില്‍ ധര്‍മ്മം മുടിഞ്ഞ ത്രേതായുഗ-
ക്കുടില രാക്ഷസരാവുകള്‍ക്കന്ത്യമായ്
ഇനി നിദാന്ത ശ്രീരാമരാജ്യത്തിനായ്
കരമൊരായിരം കോദണ്ഡമേന്തുക.