ദില്ലി: :ബി.എം.എസ്. സ്ഥാപകനും ചിന്തകനുമായിരുന്ന ദത്തോപന്ത് ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി ആഘോഷം നവം.10ന് നാഗ്പൂരിലും നവം.13ന് ദില്ലിയിലുമായി ആരംഭിച്ചു. കേരളത്തില്‍ ആര്.എസ്.എസ്. പ്രവര്‍ത്തനം ആരംഭിക്കാനായി കോഴിക്കോട്ടെത്തിയ ഠേംഗ്ഡിജി ചാലപ്പുറത്ത് ആദ്യശാഖാ പ്രവര്‍ത്തനത്തിന് ആരംഭം കുറിക്കുകയാണുണ്ടായത്. ദേശീയ തലത്തില്‍ ജന്മദിനാഘോഷങ്ങള് സംഘടിപ്പിക്കാനായി മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്, ഓര്‍ഗനൈസര്‍ പത്രാധിപര്‍ പ്രഫുല്ല കേദ്കര്‍, ബി.എം.എസ്. അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണന്‍ എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്.