പണ്ട്…
ബാലിയുടെ
വാല്‍ തോണ്ടാന്‍
പോയപ്പോള്‍
വാലില്‍ കുരുങ്ങി
ഞെരിഞ്ഞമര്‍ന്നു
രാവണവീര്യം
പിന്നീട്..
ഹനുമാന്റെ
വാലിന് തീ കൊളുത്തി
വിട്ടപ്പോള്‍
രാവണലങ്ക
കത്തി നശിച്ചു
കാമത്തിന്‍
വാലില്‍ തൂങ്ങി;
ചന്ദ്രഹാസവും
ഇളക്കി നടന്നപ്പോള്‍
നാണവും മാനവും
ജീവനും പോയി
വാലൊരു
പുലിവാലാണെന്ന്
അറിഞ്ഞിട്ടും
വാലുകള്‍ തേടി
നടക്കുന്നുണ്ട്
ചില ദശമുഖര്‍
അന്നും ഇന്നും എന്നും.