രാമജന്മസ്ഥാനത്തെ രാമലാലാ വിഗ്രഹം എടുത്ത് സരയൂവില്‍ എറിയാന്‍ മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞതിന് പ്രായശ്ചിത്തമായിട്ടാവാം തന്റെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനു മുമ്പ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് രാഹുലിനു തോന്നലുണ്ടായത്. ഇതിന് സമ്മതവുമായി രാജീവ് ഗാന്ധി ഫൗണ്ടേഷന്‍കാര്‍ രാമക്ഷേത്രത്തിലെ മുഖ്യപൂജാരിയെ കണ്ടിരുന്നു. കോണ്‍ഗ്രസ് ഇതുവരെ ഇതു സംബന്ധിച്ച വാര്‍ത്ത നിഷേധിച്ചിട്ടില്ല. ഈ തീരുമാനം കേട്ട് കോണ്‍ഗ്രസ് നേതാക്കാള്‍, പ്രത്യേകിച്ച് ലീഗിന്റെ കാലുതടവുന്ന കേരള നേതാക്കള്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ്. ജനുവരി 22 ലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വന്‍ ആഘോഷമായാണ് രാജ്യമൊട്ടാകെ കൊണ്ടാടുന്നത്. അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം പ്രത്യേക പൂജയും പരിപാടിയുമാണ്. രാജ്യത്തെ എല്ലാ വീടുകളിലും ഭഗവാന്റെ പ്രസാദമായ അക്ഷതം എത്തിക്കും. ചുരുങ്ങിയത് അഞ്ചു ലക്ഷം വീട് സന്ദര്‍ശിക്കാനാണ് ഹിന്ദു സംഘടനകളുടെ പരിപാടി. ഇതില്‍ പങ്കാളിയാകണമെന്ന് ഏതു കോണ്‍ഗ്രസ്സുകാരനും ആഗ്രഹിക്കുന്നത് സ്വാഭാവികം. രാഹുല്‍ ദര്‍ശനം നടത്തുന്ന അമ്പലത്തിലെ പ്രസാദം സ്വീകരിച്ചാല്‍ പാര്‍ട്ടിക്ക് എതിര്‍ക്കാനാവില്ലല്ലോ.
രാജ്യത്തെ സകല പ്രാന്ത (സംസ്ഥാന) ങ്ങളിലേക്കും ഡിസംബര്‍ അവസാനം രാമക്ഷേത്രത്തില്‍ നിന്നുള്ള അക്ഷത പ്രസാദം എത്തിക്കും. ജനുവരി 1 മുതല്‍ 15 വരെ ഓരോ ഗ്രാമത്തിലെയും ഓരോ വീട്ടിലും അതു വിതരണം ചെയ്യും. ജനുവരി 22 ന് 5 കോടി വീടുകളില്‍ ദീപാലങ്കാരം ഉണ്ടാകും. ‘രാജ്യത്തെ മുഴുവന്‍ അയോധ്യയാക്കുക എന്നതാണ് പദ്ധതി’ എന്ന് രാമക്ഷേത്ര ട്രസ്റ്റ് അംഗം പറഞ്ഞതായാണ് പത്രവാര്‍ത്ത. രാമ നാമ മന്ത്രത്തിലൂടെ ഭാരതം മുഴുവന്‍ ഒന്നാകുന്ന കാഴ്ചയ്ക്ക് ലോകം സാക്ഷിയാവും.