‘മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല’ എന്നാണത്രെ ചൊല്ല്. ചേര കടിച്ചൂന്ന് ഈ വയസ്സിനിടക്ക് മുത്തശ്ശി കേട്ടിട്ടില്ല.
‘ഏറെക്കുത്തിയാല്‍ ചേരയും കടിക്കും’ എന്നുപറയും പണ്ടുള്ളോര്. ചില ആള്‍ക്കാരില്ലേ അപ്പൂ. സാധുപ്രകൃതായിരിക്കും. ഇനിയൊരാളെപ്പറ്റി ഒരു ചീത്ത വാക്കു പറയില്ല. ചീത്ത വിചാരിക്കില്ല. ആരെങ്കിലും അവരെ ഉപദ്രവിച്ചാലോ, ക്ഷമിക്കാവു ന്നതിന്റെ അങ്ങേയറ്റം ക്ഷമിക്കും. ‘ക്ഷമയുടെ നെല്ലിപ്പടി’ കാണുംവരെ. പിന്നേം ഉപദ്രവിച്ചാല്‍ സ്വഭാവം മാറും. ചേര കടിക്കില്ല്യാ എന്നു പറഞ്ഞ് അതിനെ പോട്ടിലിട്ടു കുത്തിയാലോ. ചിലപ്പൊ ചേര കടിച്ചൂന്നും വരും.
”മൂര്‍ഖന്‍ പാമ്പോ മുത്തശ്ശീ?”
”മൂര്‍ഖന് ഉഗ്രവിഷമല്ലേ. ആരെങ്കിലും അടുത്തുവരുന്നൂന്ന് മനസ്സിലായാല്‍ അവന്‍ പത്തിവിടര്‍ത്തും. പിന്നെ ഒറ്റനില്‍പ്പാണ്. അടുത്തുകിട്ടിയാല്‍ അവന്‍ കൊത്തും.”
”എന്താ മുത്തശ്ശീ എട്ടടി മൂര്‍ഖന്‍?”
”വിഷംനിറഞ്ഞ സമയത്ത് മൂര്‍ഖന്‍ കടിച്ചാലോ, കടികൊണ്ട ആള് എട്ടടിവെക്കില്ല. കഥ കഴിയും. പാമ്പ് ഓടിവന്ന് കടിക്കില്ല്യാന്നാ പറയ്ാ. അതിനെ ചവിട്ടാതെ നോക്കണം. നമ്മുടെ കാല് ഭൂമീല് വെക്കുന്ന ശബ്ദം കേട്ടാല്‍ പാമ്പ് മാറിപ്പൊയ്‌ക്കോളും.”
”നീര്‍ക്കോലി പാമ്പല്ലേ മുത്തശ്ശീ?”
പാമ്പിന്റെ വര്‍ഗ്ഗത്തില്‍ പെട്ടതാന്നു മാത്രം. വെള്ളത്തിലാണ് വാസം. വെഷല്യ. ‘ഞാനും തക്ഷകന്റെ വര്‍ഗ്ഗക്കാരനാണ്’ എന്നാണത്രെ നീര്‍ക്കോലിയുടെ അഹങ്കാരം.
”എന്റെ മുത്തശ്ശന്റെ മുത്തശ്ശന്‍ ജില്ലാ മജിസ്രേട്ടായിരുന്നൂ എന്ന് മേനിപറഞ്ഞു നടക്കും ചില മണ്ടശ്ശിരോമണികള്. പത്താംക്ലാസില് പത്തുപ്രാവശ്യം തോറ്റു. ഒരു പണി യും അറിയില്ല്യ. ഒരു ജോലിക്കും പോവൂല്ല്യ. എങ്ങനെണ്ട്?”
”നെല്ലിപ്പടി എന്താ മുത്തശ്ശീ?”
”പണ്ടുകാലത്ത ് കിണറു കുത്തിക്കഴിയുമ്പോ നെല്ലിമരത്തിന്റെ പലക ഈര്‍ന്നുമുറിച്ച് കിണറിന്റെ അടിയില്‍ നിരക്കനെ പാകിവെക്കും. നെല്ലിപ്പടിയിട്ട കിണറ്റിലെ വെള്ളം കുടിക്കാന്‍ ബഹുവിശേഷാണ്. വല്ലപ്പോഴും കിണറു വൃത്തിയാക്കു മ്പോ ചെളി കോരിക്കളഞ്ഞ് നെല്ലിപ്പടി വരെ വൃത്തിയാക്കണം. അതിനപ്പുറം ചെളികോരാന്‍ പറ്റില്ലല്ലോ. ക്ഷമയുടെ നെല്ലിപ്പടി കാണ്ാച്ചാല്‍, ഇനി ക്ഷമിക്കാന്‍ പറ്റില്ലാന്നര്‍ത്ഥം.”