സൂററ്റ്: അവയവദാനം രാഷ്ട്രഭക്തിയുടെ ഉദാത്ത ഭാവമാണെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് പറഞ്ഞു. സൂററ്റില്‍ ഡൊണേറ്റ് ലൈഫ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച അവയവദാതാക്കളുടെ കുടുംബസംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രരാഷ്ട്രത്തില്‍ ദേശഭക്തി പ്രവര്‍ത്തിക്കുന്നത് സമാജസേവയുടെ രൂപത്തിലാണ്. അതില്‍ അവയവദാനത്തിനും പ്രമുഖമായ പങ്കാളിത്തമുണ്ട്.
ഒരുമിച്ച് ചേര്‍ന്ന് മുന്നേറാനുള്ള ചുമതല ഓരോ പൗരനുമുണ്ട്. പൗരധര്‍മ്മത്തിന്റെ പരിപാലനം നമ്മുടെ ദൗത്യമാണ്. കോവിഡ് മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതിയതും വിജയിച്ചതും ഭാരതമാണ്. ആസുരിക ശക്തികളെ ഇല്ലാതാക്കാന്‍ ദധീചി മഹര്‍ഷി തന്റെ നട്ടെല്ല് ദേവശക്തികള്‍ക്ക് ദാനം ചെയ്തു. മനുഷ്യശരീരം രാഷ്ട്രനന്മയ്ക്കായി ജീവിക്കാനും മരിക്കാനും വേണ്ടിയുള്ളതാണ്. അദ്ദേഹം തുടര്‍ന്നു.
2005ല്‍ ആരംഭിച്ച ഡൊണേറ്റ് ലൈഫ് എന്ന സംഘടന ഇതുവരെ രാജ്യത്തുടനീളം 1100 പേര്‍ക്ക് അവയവദാനം നടത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് നിലേഷ് മണ്ട്‌ലേവാല പറഞ്ഞു.