തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും മോചിപ്പിക്കണമെന്ന് ആര്‍.എസ്.എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍ പറഞ്ഞു. ഡിസംബര്‍ 15ന് ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിക്കുന്ന കര്‍ഷക അവകാശ പ്രഖ്യാപന റാലി സംഘാടക സമിതി രൂപീകരണ യോഗം കൈതമുക്ക് അനന്തപുരം ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിയുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും പുനരുജ്ജീവിപ്പിക്കണം. കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണം. ഭാരതത്തിന്റെ കാര്‍ഷിക വസന്തത്തിന്റെ കാറ്റ് കേരളത്തിലേക്ക് കടന്നുവരാനുള്ള സാഹചര്യമൊരുക്കണം – അദ്ദേഹം തുടര്‍ന്നു. കിസാര്‍ സംഘ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം, ജനറല്‍ സെക്രട്ടറി ഇ. നാരായണന്‍ കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.