സംഘകാല തമിഴകത്തു നിന്നുമാരംഭിക്കുന്ന കേരളത്തിന്റെ സ്വത്വബോധം തിരുക്കുറളിലും മണിമേഖലയിലും അകനാനൂറിലും പുറനാനൂറിലും രാമചരിതത്തിലും കൃഷ്ണഗാഥയിലും അദ്ധ്യാത്മരാമായണത്തിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്നതായി കാണാം. ഇതാകട്ടെ സനാതന ധര്‍മ്മത്തിന്റെ പ്രാദേശിക രൂപഭാവങ്ങളെ സംവഹിക്കുന്നതാണുതാനും. എന്നാല്‍ അധിനിവേശ ശക്തികളോട് വിനീതവിധേയരായ ഒരു തലമുറ പില്‍ക്കാലത്ത് കേരളത്തില്‍ വളര്‍ന്നു വന്നു. അവര്‍ പാരമ്പര്യസിദ്ധമായ എല്ലാ മൂല്യബോധങ്ങളെയും സാംസ്‌കാരിക ബിംബങ്ങളെയും അപഹസിക്കുകയും തള്ളിപ്പറയുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. പോര്‍ച്ചുഗീസുകാരില്‍ ആരംഭിച്ച യൂറോപ്യന്‍ അധിനിവേശം കേരളീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഇന്നും പ്രച്ഛന്ന ദാസ്യമായി തുടരുകയാണ്. കച്ചവടത്തിനും മതപരിവര്‍ത്തനത്തിനുമായി വന്ന അറബി ഗോത്ര സമൂഹത്തിന്റെ പിന്മുറക്കാരും കേരളത്തിന്റെ ഭൂമിയില്‍ അന്യവല്‍ക്കരണത്തിനായുള്ള ബോധപൂര്‍വ്വ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ വേരുറപ്പിച്ചു വളരുന്ന കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രം കേരളത്തിന്റെ പരമ്പരാഗതമായ ആര്‍ഷ മൂല്യങ്ങളെ പിഴുതെറിയാന്‍ യൂറോ-അറബി അച്ചുതണ്ടുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. ‘ഇത് കേരളമാണെന്ന്’ ആവര്‍ത്തിക്കുന്ന ഇക്കൂട്ടര്‍ കേരളത്തിന്റെ തനതു പാരമ്പര്യത്തിലൂന്നുവാനല്ല അന്യവല്‍ക്കരിക്കപ്പെട്ട അപര സ്വത്വത്തെ പ്രതിഷ്ഠാപനം ചെയ്യുവാനാണ് പരിശ്രമിക്കുന്നത്. കെ-റെയിലും കേരള ഫോണും കേരള കള്ളും വരെ ബ്രാന്റുചെയ്യുന്നത് മലയാളി സ്വത്വത്തോടുള്ള സ്‌നേഹം കൊണ്ടല്ല. ‘കേരള്‍ മാംഗേ ആസാദി’ എന്ന ജിഹാദികളുടെ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് മൂശയില്‍ത്തീര്‍ത്തൊരു വിഭജനതന്ത്രമാണ്. തിരുവോണ സദ്യയില്‍ കാളനാകാമെങ്കില്‍ കാളയുമാകാമെന്ന കാട്ടറബി വാദവും ഇത്തരം വിഭജനതന്ത്രത്തിന്റെ ഭാഗമായുള്ള ആഖ്യാനങ്ങളിലൊന്നാണ്.
മലയാള ഭാഷയേയും പരമ്പരാഗത ഭക്ഷണസംസ്‌കാരത്തേയും വരെ ഞെരിച്ചു കൊല്ലാനുള്ള കീചക തന്ത്രങ്ങള്‍ അണിയറയില്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ‘ഹലാല്‍’ ഭക്ഷണ വ്യാപാരത്തിന്റെ പ്രായോജകര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാവും. അങ്ങിനെ കേരളീയ സ്വത്വബോധത്തിനു മേല്‍ പൂതനയും കീചകനും മാരീചനും ഒരുമിച്ചാക്രമണം നടത്തുമ്പോള്‍ ഈ മണ്ണിന്റെ ആര്‍ഷ സ്വത്വത്തിന്റെ അടിത്തറയിലേക്ക് വെളിച്ചം വീശാനുള്ള അക്ഷര പരിശ്രമമാണ് ഈ വര്‍ഷത്തെ ഓണപ്പതിപ്പിന്റെ പ്രമേയം… സദയം സ്വീകരിച്ചാലും. എല്ലാ വായനക്കാര്‍ക്കും കേസരി വാരികയുടെ ഓണാശംസകള്‍
<strong>ഡോ.എന്‍.ആര്‍.മധു</strong>
<strong>മുഖ്യപത്രാധിപര്‍</strong>