Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

‘മിത്തും കുത്ത് റാത്തീബും’

എ.ശ്രീവത്സന്‍

Print Edition: 11 August 2023

ടൗണില്‍ ലൈബ്രറിക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. ‘ഹലോ’ എന്ന് പറഞ്ഞു ആരോ പുറത്ത് തട്ടി. നോക്കുമ്പോള്‍ പെരുമണ്ണ ബഷീര്‍. കഴിഞ്ഞ ലോക കപ്പ് ഫുട്‌ബോള്‍ സമയത്ത് കണ്ടതാണ് ബഷീറിനെ.
‘ഹ ഹ ഹ’ അന്നത്തെ കാര്യം പറഞ്ഞു രണ്ടുപേരും ചിരിച്ചു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം തിരക്കില്ലെങ്കില്‍ നമുക്ക് ഇരുന്നു സംസാരിക്കാം എന്ന് പറഞ്ഞു ലൈബ്രറിയുടെ പിന്നിലുള്ള ചായക്കടയിലേക്ക് ഞങ്ങള്‍ നീങ്ങി.
‘മിത്തിനെക്കുറിച്ച് എഴുതിയ ഫേസ്ബുക് പോസ്റ്റ് ഞാന്‍ കണ്ടു’ ബഷീര്‍ ഒരു ആമുഖമെന്നോണം പറഞ്ഞു.

‘ഞാന്‍ എഴുതിയത് ശരിയല്ലേ? ഒരു വശത്ത് ഇവര്‍ ദേവതകളെ മിത്താണെന്നു പറഞ്ഞ് അവഹേളിച്ച് ക്ഷേത്രങ്ങളിലെ പണം അപഹരിക്കുന്നു. എന്നിട്ട് ഭക്തരോട് ശാസ്ത്രബോധം വളര്‍ത്താന്‍ പറയുന്നു. മറുവശത്ത് മദ്രസകള്‍ക്ക് ധനസഹായം നല്‍കി ശാസ്ത്ര വിരുദ്ധത പഠിപ്പിക്കുന്നു, അതിനെ ശ്ലാഘിക്കുന്നു.’
‘ശാസ്ത്ര വിരുദ്ധത എന്നൊക്കെ പറയാമോ?’ ബഷീറിന് സംശയം.
‘നോക്കൂ.. മഴ ഉണ്ടാകുന്നത് എങ്ങനെ എന്ന് മദ്രസയിലും സ്‌കൂളിലും പഠിപ്പിക്കുന്നത് തികച്ചും വ്യത്യസ്ത രീതിയിലല്ലേ?’
‘ശരിയാണ് അതിപ്പോ ഏതു വിശ്വാസത്തിലും അങ്ങനെയല്ലെ? ബിഗ് ബാംഗ് തിയറിയൊന്നും ആരും പഠിപ്പിക്കുന്നില്ലല്ലോ?’
‘ഹിന്ദുക്കള്‍ മതം പഠിക്കുന്നതെവിടെ? എനിക്ക് ഉറപ്പാണ് ഈശ്വരനാണ് മഴ പെയ്യിക്കുന്നത് എന്ന് പഠിപ്പിക്കില്ല. മഹാസ്‌ഫോടന തിയറിക്കും വലിയ എതിര്‍പ്പുണ്ടാവില്ല.’
‘ഇവിടെ രാഷ്ട്രീയമാണ് കളിക്കുന്നത്. കമ്മ്യുണിസ്റ്റുകള്‍ക്കു ഇസ്ലാമിനോടുള്ള പ്രതിപത്തി വോട്ട് ലക്ഷ്യമിട്ട് മാത്രമാണ്’
ബഷീര്‍ ഒന്ന് ഇളകി ഇരുന്നു. രണ്ടു ചായയും വടയും പറഞ്ഞു.

‘ആയിരിക്കാം. അതിനു നിരന്തരം ഹിന്ദുനിന്ദ എന്തിന്? ഈ അവഹേളനം കാണിക്കുന്നത് കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹിന്ദു മതത്തോട് ഒടുങ്ങാത്ത പകയുണ്ട് എന്നുള്ളതാണ്. അല്ലെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മുസ്ലിങ്ങളുടെ പിന്തുണ ലഭിക്കും എന്ന് കരുതിയാവും അല്ലേ?’
‘ശരിയാണ്’.
ബഷീറിന്റെ പഴയ കോണ്‍ഗ്രസ്സ് പശ്ചാത്തലം ഓര്‍ത്ത് ഞാന്‍ പറഞ്ഞു.
‘വാസ്തവത്തില്‍ ഇസ്ലാമും കമ്മ്യൂണിസവും രണ്ടു വിരുദ്ധശക്തികളാണ്.’
‘ഹ..ഹ..’ ബഷീര്‍ ചിരിച്ചിട്ട് പറഞ്ഞു.

‘രണ്ടിലും ധാരാളം വെള്ളം ചേര്‍ക്കാതെ ഒന്നിച്ച് കുഴയില്ല. ഇനി കുഴഞ്ഞാല്‍ തന്നെ ഉറയ്ക്കയില്ല. ഇറാന്‍ ഉദാഹരണം.
ഷാ ചക്രവര്‍ത്തിയ്ക്കെതിരെ വിപ്ലവം തുടങ്ങിയത് കമ്മ്യൂണിസ്റ്റുകളായിരുന്നു. അവസാനം അത് ഏറ്റെടുത്തത് ഇസ്ലാമിസ്റ്റുകളും. അധികാരം കിട്ടിയപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകളെ മുഴുവന്‍ കൊന്നൊടുക്കി. അക്കാലത്ത് ‘മോസ്‌കോവിലേയ്ക്ക് ട്രെയിനിങ്ങിന് അയക്കുക’ എന്നാണു പറഞ്ഞിരുന്നത്. പറഞ്ഞയച്ചവരുടെ വിവരമൊന്നും പിന്നീട് ലഭിക്കാതെയായപ്പോള്‍ ബന്ധുക്കള്‍ക്ക് ‘ട്രെയിനിങ്’ എന്ന് പറഞ്ഞാല്‍ എന്താണെന്ന് മനസ്സിലായി. പരാതി നല്‍കിയാല്‍ അവരെയും ട്രെയിനിങ്ങിന് അയക്കും എന്നും.’
‘ഹ..ഹ..’ രണ്ടാളും ഒന്നിച്ചു ചിരിച്ചപ്പോള്‍ ബഷീര്‍ തുടര്‍ന്നു.

ഇപ്പോള്‍ ചൈന ഷിന്‍ജിയാങ്ങില്‍ ചെയ്യുന്നതും അതുതന്നെയാണ്. അവിടെ കമ്മ്യൂണിസ്റ്റുകള്‍ മുസ്ലിങ്ങളെയാണ് വേട്ടയാടുന്നതെന്ന് മാത്രം. ‘പുനര്‍ വിദ്യാഭ്യാസ’ത്തിനു അയക്കുക എന്നാണ് പറയുന്നത്. പരാതിപ്പെട്ടാല്‍ അവരും ‘വിദ്യാഭ്യാസം’ നേടും.’
‘ഹ.. ഹ.’
ഞാന്‍ പറഞ്ഞു ‘ഇസ്ലാമും കമ്മ്യൂണിസവും മോരും മുതിരയും പോലെയാണ്. ചേരില്ല. ഇവിടെ അജണ്ട തല്‍ക്കാല വോട്ട് തട്ടിപ്പ് മാത്രമാണ്. അതില്‍ കടുത്ത മത തീവ്രവാദികളുടെ രാഷ്ട്ര വിരുദ്ധതയാണ് പലപ്പോഴും ഇരുവരെയും യോജിപ്പിക്കുന്ന പൊതുഘടകം. നിരീശ്വരവാദത്തിന് ഈശ്വരവിശ്വാസത്തെ ഉള്‍ക്കൊള്ളാനാവില്ല. കമ്മ്യൂണിസം എന്ന സെമറ്റിക് മതം ഭൗതിക-വാദ നിരീശ്വര മതമാണ്. അന്യമതങ്ങളോട് പക്ഷപാതപരമായും വിവേചനപൂര്‍ണ്ണമായും പെരുമാറുന്ന മതങ്ങള്‍ക്ക് തങ്ങളുടേതൊഴിച്ച് മറ്റൊന്നിനോടും മമതയോ കൂറോ കാണില്ല. എങ്ങനെയെങ്കിലും അപ്പുറത്തുള്ളവരെ സ്വാധീനിച്ച് ഇതില്‍ ലയിപ്പിക്കണം എന്ന ചിന്തയിലാവും അവര്‍. ഇനി എവിടെയെങ്കിലും സൗഹൃദം സ്ഥാപിച്ച് കാണുന്നുണ്ടെങ്കില്‍ അത് നിലനില്‍പ്പിന് വേണ്ടിയോ, സ്വാര്‍ത്ഥ കാര്യങ്ങള്‍ക്കായോ സന്ദര്‍ഭാനുസരണമുള്ള അടവ് നയമായോ മാത്രമാണ്. ഇപ്പോള്‍ കാണുന്ന ഇസ്ലാമിസ്റ്റ് – കമ്മ്യൂണിസ്റ്റ് ചങ്ങാത്തം അതാണ് കാണിക്കുന്നത്. ജനാധിപത്യം, സെക്കുലര്‍ ഔട്ട്‌ലുക്ക് ഒക്കെ ഇരു കൂട്ടരെ സംബന്ധിച്ചും നടക്കാത്ത കാര്യമാണ്. മിത്താണ്.’
ബഷീര്‍ കുറച്ചു നേരം ചിന്താധീനനായി. എന്നിട്ട് പറഞ്ഞു
‘എന്നാല്‍ വന്‍കിട ബിസിനസ്സുകാരും മറ്റും മതകാര്യങ്ങളെ അവഗണിച്ച് മൈത്രീബന്ധങ്ങള്‍ സ്ഥാപിക്കുന്നുണ്ടല്ലോ? ഗള്‍ഫ് രാജ്യങ്ങളും നല്ല ബന്ധം സ്ഥാപിക്കുന്നുണ്ടല്ലോ?’
‘ഉവ്വ്. ഗള്‍ഫ് രാജ്യങ്ങള്‍ അന്യമതങ്ങള്‍ അവര്‍ക്ക് ഭീഷണിയല്ലെന്ന് മനസ്സിലാക്കി ഉറപ്പിച്ചാണ് പോകുന്നത്. അവരെ ആരും മതം മാറ്റാന്‍ പോകുന്നില്ലല്ലോ’
‘യഥാര്‍ത്ഥ, പക്ഷപാതരഹിത ഈശ്വരവിശ്വാസത്തിന് ഏത് വിശ്വാസത്തേയും ഉള്‍ക്കൊള്ളാന്‍ സാധിക്കും.’
ഞാന്‍ ഇടയില്‍ കേറി പറഞ്ഞു.

‘നീരീശ്വരവാദമടക്കം. സനാതനധര്‍മ്മം അത്തരം വിശ്വാസമാണ്. അതിന് കമ്മ്യൂണിസം പോലുള്ള വിദേശ തത്വചിന്തയില്‍ പൊതിഞ്ഞ നീരീശ്വരവാദത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കും. എന്നാല്‍ ഇസ്ലാമിന് നിരീശ്വരവാദികളെ ഉള്‍ക്കൊള്ളാന്‍ ഒരിക്കലും പറ്റില്ല. പറ്റുമോ? സനാതന ധര്‍മ്മത്തിന് മറ്റൊരു വിശ്വാസ ധാര എന്ന രീതിയില്‍ ഇസ്ലാമിനെയും ക്രിസ്റ്റ്യാനിറ്റിയെയും മറ്റ് ഏത് വിശ്വാസ സംഹിതയെയും ഉള്‍ക്കൊള്ളാന്‍ സാധിക്കും.’
‘അത് ശരിയാണ്. വാസ്തവത്തില്‍ ഹിന്ദുമതത്തിനും ഇസ്ലാമിനും യോജിക്കാവുന്ന മേഖലകള്‍ കുറെ ഉണ്ട്. പക്ഷെ ആരെങ്കിലും അതെടുത്ത് കാണിച്ചാല്‍ അയാളെ ബാക്കി രാഷ്ട്രീയക്കാരും ഇസ്ലാമിക കക്ഷികളും കരിതേച്ചു കാണിക്കും. വാസ്തവത്തില്‍ ഈ ആര്‍.എസ്. എസ് വിരോധം എന്നേ നിര്‍ത്തേണ്ടതാണ്. അതില്‍ നിന്ന് മുതലെടുക്കാനുള്ള കളിയുടെ ഭാഗമാണ് ഷംസീറിന്റെ മിത്ത് പ്രസംഗം.’
‘ശരിയാണ്. ലോകം മുഴുവന്‍ ഉള്ളവര്‍ക്ക് ഗണപതിയുടെ പ്രാധാന്യം അറിയാം. ഇന്ന് ഇന്ത്യയില്‍ ഓരോ വീട്ടിലും നാലോ അഞ്ചോ ഗണപതി പ്രതിമ ഉണ്ടാകും. ഗണപതിക്ക് ഒരു സാര്‍വ്വലൗകികത്വം ഉണ്ട്. ഓമനത്വം ഉണ്ട്. അനേക കോടികളുടെ ഇഷ്ടദേവതയാണ്. ഇതൊന്നും അറിയാതെ വല്ല തല വെട്ടിപ്പൊളിക്കുന്ന കാര്യമോ കവിളില്‍ ശൂലം കുത്തലോ ഗരുഡന്‍ തൂക്കമോ പരാമര്‍ശിക്കുകയാണെങ്കില്‍ ഒരു പ്രശ്‌നവുമുണ്ടാവില്ലായിരുന്നു. അനാചാരങ്ങളെയാണ് ശാസ്ത്രബോധമുള്ളവര്‍ വിമര്‍ശിക്കേണ്ടത്.’

‘ശരിയാണ്. എന്നാല്‍ അതോടൊപ്പം കുത്ത് റാത്തീബും ചേര്‍ക്കാമായിരുന്നു. ഗണപതിയെ പിടിച്ചതുകൊണ്ട് ഇപ്പൊ അള്ളാഹു മിത്താണോ എന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങി…’
‘കുത്തി റാത്തീബ് കേട്ടിട്ടുണ്ട്. പക്ഷെ കണ്ടിട്ടില്ല.’
ബഷീറിന് ഉത്സാഹം കൂടി. ഒന്ന് ഇളകി ഇരുന്നു പറഞ്ഞു.

‘അഞ്ചു മണിക്കൂര്‍ വരെ നീളുന്ന പരിപാടിയാണ് കുത്ത് അല്ലെങ്കില്‍ കുത്തി റാത്തീബ് എന്ന് പറയുന്ന പരിപാടി. ആദ്യം പതുക്കെ ചൊല്ലിപ്പാടി പിന്നെ ദ്രുതതാളത്തില്‍ പാട്ടും നൃത്തവും. പല ദിക്കിലും പല മാതിരിയാണ്. ശിയാകള്‍ക്ക് മുഹറത്തിന്റെ അന്നാണ്.
യാ ശൈഖ് റളിയള്ളാ, ഉസ്താദ് യാ ശൈഖ് എന്നൊക്കെയാകും അനുമതിക്കുള്ള സംബോധന. പിന്നാലെ ആയുധ മുറകള്‍ തുടങ്ങും. ഷര്‍ട്ട് അഴിച്ചിട്ടാകും അഭ്യാസങ്ങള്‍. വയറ്, ചെവി, വായ, തല എന്നിവയില്‍ ശൂലം കുത്തിയിറക്കും. കത്തി വെച്ച് കോറി മുറിവുണ്ടാക്കും. നാവ് മുറിച്ചെടുത്ത് സദസ്യര്‍ക്ക് കാണിച്ചു കൊടുക്കും. അതോടെ, സദസ്സും റാത്തീബും ഉന്മാദത്തിന്റെ മൂര്‍ത്തതയില്‍ എത്തും. ഇതിനിടയില്‍ പാട്ടുകളുടെ മുറുക്കം കൂടും. ദഫ് മുട്ടിന്റെ താളവും മുറുകും. അഞ്ചു മണിക്കൂറോളം നീളും റാത്തീബ് പൂര്‍ത്തിയാകാന്‍. ശൈഖിന്റെ തടവലോടെ ദേഹത്തേല്‍ക്കുന്ന പരിക്കുകള്‍ ഭേദമാകുന്നു എന്നാണ് വിശ്വാസം. വേദനാജനകമായ അവസ്ഥയില്‍ നിന്നും ഉയര്‍ന്ന രീതിയില്‍ മനോധൈര്യവും ശക്തിയും കിട്ടുന്ന തലത്തിലേക്ക് കടക്കുമ്പോള്‍, അതൊരു വിശുദ്ധ വേദനയായി കണക്കാക്കുന്നു. വയറും നെഞ്ചും ഒക്കെ ചോരയില്‍ കുളിക്കും. ഭീതിയുളവാക്കുന്ന പ്രവൃത്തി. ഇതേ പോലെ വേറെയുമുണ്ട് ചില അനാചാരങ്ങള്‍.’

‘അയ്യപ്പന്‍ വിളക്കിന്റെ വേറൊരു പതിപ്പ്. അതിലും ചിലര്‍ നന്നായി തല വെട്ടിപ്പൊളിക്കും. ഇതൊന്നും മിത്തുമല്ല കഥയുമല്ല. നാവില്‍ ശൂലം കേറ്റണം എന്ന് ആരാ പറഞ്ഞത്? ശുദ്ധ അനാചാരങ്ങള്‍.’
‘ശരിയാണ്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ കമ്മ്യൂണിസ്റ്റുകള്‍ ഒന്നും മിണ്ടില്ല.’
‘അവരെങ്ങനെ മിണ്ടും? ആചാരവിരുദ്ധരല്ലേ അവര്‍? അനാചാരമാണ് അവര്‍ക്ക് പഥ്യം. ഉദാഹരണത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂരില്‍ ഭരണിപ്പാട്ടില്‍ ഇനി തെറിപ്പാട്ട് പാടരുത് എന്ന ആവശ്യവുമായി ചില ഹൈന്ദവ സംഘടനകള്‍ മുന്നോട്ട് വന്നപ്പോള്‍ ആദ്യം എതിര്‍ത്തത് കമ്മ്യൂണിസ്റ്റുകളാണ്.’
‘ഹ..ഹ.ഹ… വെറുതെയല്ല എസ്.എഫ്.ഐ പിള്ളേര്‍ ആഭാസ ചിത്രങ്ങള്‍ കോളേജ് ഗേറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്.’
ബഷീര്‍ പ്രകടമായ അപ്രിയം മുഖത്ത് കാണിച്ചു.

‘കമ്മ്യൂണിസം വലിയൊരു മിത്താണ്. ഒരിടത്തും അത് വിജയിച്ചിട്ടില്ല. ചൈനയില്‍ അടിച്ചമര്‍ത്തിയ ക്യാപ്പിറ്റലിസം ആണ്. നീതിരഹിത ലോകത്ത് നിന്ന് മോചനം എന്ന് പറഞ്ഞിട്ട് നേരെ മറിച്ചാണ് സംഭവിച്ചത്. അതിക്രൂര ഫാസിസ്റ്റ് ഭരണമാണ് പിന്നീടുണ്ടായത്. ജനങ്ങളെ ദരിദ്രരാക്കി പുതിയ ഒരു ധനിക വര്‍ഗ്ഗത്തെ സൃഷ്ടിച്ചു. റൊമാനിയയിലും മറ്റും ഭരണം മാറിയപ്പോഴാണ് പാര്‍ട്ടി നേതാക്കളുടെ സമ്പത്ത് കണ്ടു ജനം ഞെട്ടിയത്. വേറൊരു വലിയ ആദ്യകാല മിത്ത് കമ്മ്യൂണിസം സ്വതവേ അഹിംസാവാദികളാണ് എന്നായിരുന്നു. നോക്കണേ. സ്റ്റാലിന്‍, മാവോ, പോള്‍ പോട്ട് എന്നിവരുടെ ഭരണത്തില്‍ നടന്ന കൂട്ടക്കൊലകള്‍ മാനവരാശിയെ നടുക്കുന്നതാണ്. എന്തിന്? നമ്മുടെ കൊച്ചു കേരളത്തിലേയ്ക്ക് നോക്കൂ.’

‘ശരിയാണ്. കമ്മ്യൂണിസം ബംഗാളില്‍ മിത്തായി, ത്രിപുരയില്‍ മിത്തായി, കേരളത്തില്‍ മിത്തായിക്കൊണ്ടിരിക്കുന്നു. അതോടെ ഭാരതത്തില്‍… കമ്മ്യൂണിസമോ അതെന്താ? എന്ന ചോദിക്കുന്ന അവസ്ഥ വരും, അതോടെ ധിക്കാരങ്ങളെല്ലാം അവസാനിക്കും.’
‘ബഷീര്‍ അവസാനമായി വലിയൊരു സത്യം പറഞ്ഞിരിക്കുന്നു. അതിനു ജനങ്ങള്‍ ഒന്നിക്കണം. എല്ലാ വിഭാഗവും.’

‘ശരിയാണ്. അതിനു മിത്തുകളില്‍ നിന്ന് മോചനത്തിനായി ഭരണഘടന ആര്‍ട്ടിക്കിള്‍ 51 A(h) സയന്റിഫിക് ടെമ്പര്‍ (Scientific Temper) ശാസ്ത്രബോധം കൂടി നാം വളര്‍ത്തണം അല്ലെ?’ എന്ന് പറഞ്ഞിട്ട് ബഷീര്‍ ചിരിച്ചു.
‘അതെ തീര്‍ച്ചയായും. ഭരണഘടയുടെ നിര്‍ദ്ദേശക തത്വത്തിലാണ് ആര്‍ട്ടിക്കിള്‍ 36 മുതല്‍ 51 വരെയുള്ളത് വരുന്നത്. അതില്‍ 44 ആകട്ടെ ഏക സിവില്‍ നിയമമാണ്. 51 നെ വാഴ്ത്തുന്നവര്‍ക്ക് എങ്ങനെ 44 നെ ഒഴിവാക്കാന്‍ കഴിയും?’
‘ഹ.ഹ..ഹ.. അപ്പൊ കുടുങ്ങും അല്ലെ?’ എന്ന് ചോദിച്ചുകൊണ്ട് രണ്ടു പേരും എഴുന്നേറ്റു.

 

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

മഹാഭാരതം- കഥയും ജീവിതവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies