ദൂര കാശ്മീരം സീമയില്‍, വിശ്രുത-
‘ക്ഷീരഭവാനി’ യാം അമ്പലം; ശത്രുക്ക-
ളേറിത്തകര്‍ക്കെ, ബ്ഭവിച്ചതു ചോരയോ!
നിന്നുപോയ് കണ്ടു നരേന്ദ്ര-നാമന്‍ യുവ-
സന്ന്യാസി നിസ്തബ്ധനായ് – അമ്മതന്‍ ഗൃഹം!
ഏകാന്ത ദുഃഖത്തിലിമ്മട്ടു ചിന്തിച്ചു-
പോയീ: ”അക്കാലത്തിവിടെ വന്നില്ല ഞാന്‍
വന്നിരുന്നെങ്കില്‍ ഭവാനിക്കു ദുര്യോഗ-
സംഗതിയേശാതെ രക്ഷിച്ചിരുന്നേനേ!”പെട്ടെന്നു ചിന്തമാറുന്നു: – ”ഞാനാര്?
രക്ഷ ദൈവത്തിനു മര്‍ത്യന്റെ കയ്യിനാല്‍!
മര്‍ത്യനെ രക്ഷിപ്പതല്ലേ ഭവാനി തന്‍
കൃത്യം – ഭവാനി രക്ഷിച്ചു കൊള്ളട്ടെ മാം!”
* * *
ഇന്നു ശബരിമലയില്‍ നിന്നീമൊഴി-
യല്ല കേള്‍ക്കുന്നു തീര്‍ത്ഥാടകര്‍ വ്യക്തമായ്:
”തീര്‍ത്ഥാടകരെ വെരുട്ടി അയയ്ക്കയോ
തീര്‍ത്ഥാടകര്‍ ഭഗവാനെ രക്ഷിക്കയോ
രണ്ടുമെളുതല്ല; നമ്മളെക്കൈപിടി-
ച്ചുന്നതിയെത്തിപ്പതീശ്വരനല്ലയോ!
മര്‍ത്യനെ രക്ഷിപ്പതല്ലീ അയ്യപ്പന്റെ
കൃത്യ – മറിച്ചൊന്നു സംഭവിച്ചീടുമോ”