സഖാക്കള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. പാര്‍ട്ടിക്കൊപ്പം ഉള്ളത് ആരാണ്? – വിശ്വാസികളോ നവോത്ഥാനക്കാരോ? കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പുവേളയില്‍ പാര്‍ട്ടി വിശ്വാസികളെ വിട്ട് നവോത്ഥാനക്കാര്ക്കൊപ്പമായിരുന്നു. അന്ന് നവോത്ഥാനനായകനായിരുന്നു മുഖ്യമന്ത്രി വിജയന് സഖാവ്. തിരഞ്ഞെടുപ്പുകഴിഞ്ഞപ്പോള്‍ ഇരുപതില്‍ പത്തൊമ്പതു സീറ്റും പോയപ്പോള്‍ പാര്‍ട്ടിയ്ക്ക് ബോധ്യമായി; പാര്‍ട്ടിയെ വിശ്വാസികള്‍ കൈവിട്ടതാണ് തോല്‍വിയ്ക്ക് കാരണം. അതിനാല്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ക്കൊപ്പം നില്ക്കാന് പാര്‍ട്ടി തീരുമാനിച്ചു. മുന്‍ എം.എല്‍.എ കുഞ്ഞമ്പുവിനെ തഴഞ്ഞ് തികഞ്ഞ വിശ്വാസിയായ ശങ്കര്റെയെ സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ ശങ്കര്‍റെ യക്ഷഗാനം പാടി നാടുചുറ്റിയത് ലാഭം.
വിശ്വാസികളൊക്കെ പാര്‍ട്ടിക്കൊപ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന് സഖാവ് തിട്ടൂരം പുറപ്പെടുവിച്ചതും മിച്ചം. മഞ്ചേശ്വരത്തെ പാര്‍ട്ടിവോട്ട് മുഴുവന്‍ ലീഗിന്റെ പെട്ടിയില്‍ ചെന്നുവീണു.
ഇത്ര കടുത്ത വൈരുദ്ധ്യാത്മിക ഭൗതികവാദം ഇതിനു മുമ്പൊങ്ങും പാര്‍ട്ടിയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. പാര്‍ട്ടിയ്ക്ക് ഇത്രയായിട്ടും വിശ്വാസികള്‍ എന്ന ബൂര്‍ഷ്വാസികളെ വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നതാണ് അതിനു കാരണം.