സംസ്ഥാന വ്യാപകമായി ട്രാഫിക് നിയമലംഘകരെ പിടികൂടുന്നതിന് വേണ്ടി ഗതാഗത വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ക്യാമറകൾ കേരളത്തിന്റെ രാജവീഥികളിൽ കണ്ണുമിഴിക്കുന്നു. കേരളത്തിൽ ഇത് ഇന്ന് ഏറ്റവും അത്യാവശ്യമാണ്, വേണ്ടതുതന്നെ, കാരണം സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ട ജീവനോപാധികൾ ഉണ്ടാക്കാൻ എന്തായാലും കേരള സർക്കാരിന് കഴിയുന്നില്ല കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾ തൊഴിൽ തേടി കടൽകടക്കുന്നു അപ്പോൾ പിന്നെ ഇവിടെ ജീവിക്കാൻ പോകുന്ന വന്ദ്യവയോധികർ നിയലംഘനം നടത്തുന്നത് പിടിക്കാൻ എന്തായാലും നിര്മിതബുദ്ധി ക്യാമറ വേണ്ടത് തന്നെ . അഷ്ടിക്ക് വകയില്ലാത്ത ഒരു സർക്കാർ മദ്യത്തിൽ നിന്നും , ലോട്ടറിയിൽ നിന്നും ഉള്ള വരുമാനമുണ്ടാക്കി മുന്നോട്ടു പോകുമ്പോൾ ജനങ്ങളിൽനിന്ന് പിഴത്തുകയിലൂടെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് NO 1 സംസ്ഥാനം . എന്നാൽ അത് മര്യാദക്ക് ചെയ്തിരുന്നെകിൽ നമുക്കൊന്നഭിമാനിക്കാമായിരുന്നു. അതുമുഴുവൻ അഴിമതിയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്നു .
732 ക്യാമറകളാണ് N .H 66 ൽ സ്ഥാപിച്ചത്. നമ്മുടെയൊക്കെ നികുതി പണത്തിൽനിന്നും 232 .25 കോടി പൊതുമേഖലാസ്ഥാപനമായ കെൽട്രോണിനു കൊടുത്താണ് പദ്ധതി നടപ്പാക്കുന്നത്. പൊതുമേഖലാ സ്ഥാപനമല്ലേ സുതാര്യമായിരിക്കും എന്നൊക്കെയാണ് നമ്മളൊക്കെ വിചാരിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല . അഴിമതിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഒരു പദ്ധതിയായി AI ക്യാമറ മാറിയിരിക്കുന്നു . അധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തെയും പട്ടിണിപാവങ്ങളുടെയും മുൻനിർത്തി അധികാരത്തിലേക്ക് കയറിവന്ന കമ്മ്യൂണിസ്റ്റു സർക്കാർ ഇത്തരത്തിൽ അധപതിക്കുന്നതിൽ തെല്ലും അതിശയിക്കേണ്ടതില്ല. ലോക കമ്മ്യൂണിസ്റ്റു മന്ത്രിസഭകളൊക്കെ ഇത്തരത്തിലായിരുന്നു. ഇന്ന് ചൈനയിലെ സ്ഥിതി വ്യത്യസ്തമല്ല; നേതാക്കളൊക്കെ അഴിമതി ആരോപണം നേരിടുന്നവരാണ് .
അഴിമതിയുടെ പുതിയ പാഠങ്ങൾ നമ്മെ പഠിപ്പിച്ചുകൊണ്ട് LDFസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണിത് . സേഫ് കേരള പദ്ധതിയുടെ ഭാഗമായി 2018 ൽ AI ക്യാമറ സ്ഥാപിക്കുന്നതിന് വേണ്ടി കെൽട്രോൺ ഗതാഗത വകുപ്പിനെ സമീപിച്ചു. പദ്ധതിക്ക് 2020 അനുമതി കൊടുത്തു . കെൽട്രോൺ പദ്ധതി നടപ്പാക്കാൻ ഉപകരാർ കൊടുക്കാൻ തീരുമാനിക്കുന്നു . അങ്ങനെ SRIT എന്ന കമ്പനി 165 കോടിക്ക് കരാർ ഉറപ്പിച്ചു . ഉപകരാറിന് പുറത്തു ഉപകരാർ SRIT നൽകി. പദ്ധതി നടപ്പാക്കാൻ അൽ ഹിന്ദ് , പ്രസാദിയോ എന്നി കമ്പനികൾക്ക് ഉപകരാർ ഉറപ്പിച്ചു. അടിമുടി ചട്ടലംഘനമാണെന്നു പറഞ്ഞു ധനവകുപ്പ് ഫയലിൽ എതിർപ്പ് രേഖപ്പെടുത്തി. മന്ത്രി ആന്റണി രാജു ഫയൽ മന്ത്രിസഭക്ക് മുന്നിലെത്തിച്ചു. മന്ത്രി സഭ ചട്ടങ്ങൾ എല്ലാം കാറ്റിൽപറത്തി അംഗീകാരം നൽകി .
അന്ന് ഗതാഗതവകുപ്പ് സെക്രട്ടറി ആയിരുന്ന സന്ധ്യ IPS പ്രസ്തുത ഫയൽ ഒപ്പിടാതെ കൈയ്യിൽ വച്ചിരുന്നു. ഇക്കാരണം കൊണ്ടുകൂടിയാണോ സീനിയർ ആയിട്ടുള്ള സന്ധ്യയെ ഡിജിപി ആക്കാത്തതെന്നു സംശയിക്കണം. പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ കരാറുകൾ എടുത്തശേഷം സ്വന്തമായി ഒന്നും ഉല്പാദിപ്പിക്കുകയോ , പ്രവർത്തനം നേരിട്ട് നടത്താതിരിക്കുകയോ ചെയ്യുന്ന കമ്പനികൾ ആകരുതെന്നു 2018 ൽ ധനവകുപ്പ് മാനദണ്ഡം ഇറക്കിയിരുന്നു . പൊതുമേഖലാ സഥാപനങ്ങളും അക്രെഡിറ്റെഡ് ഏജൻസികളും ഒന്നുകിൽ പ്രൊജക്റ്റ് മാനേജ്‍മെന്റ് കോൺസൾറ്റൻസി ആയോ അല്ലെങ്കിൽ സ്വന്തമായി സാധനങ്ങൾ വിതരണം ചെയ്യുന്ന സഥാപനമായോ പ്രവർത്തിക്കണം. ഒരേ സമയം രണ്ടുംകൂടി പറ്റില്ല . ഇതുവഴി വരുന്ന അഴിമതിയും കമ്മീഷനും തടയാൻ വേണ്ടിയാണു ഇങ്ങനെ മാനദണ്ഡം കൊണ്ടുവന്നത് . എന്നാൽ ഇതൊക്കെ കാറ്റിൽ പറത്തപ്പെട്ടു. ഒർജിനൽ എക്യുപ്മെന്റ് മാനുഫാക്‌ടറേറോ (OEM ) അല്ലെങ്കിൽ അതിന്‍റെ അംഗീകൃത വിൽപനക്കാർക്കോ മാത്രമേ ടെൻഡർ അനുവദിക്കാൻ പാടുള്ളു എന്ന വ്യവസ്ഥയും കാറ്റിൽ പറത്തി. SRIT ആണ് തങ്ങളുടെ അംഗീകൃത വില്പനക്കാരെന്നു ട്രോയിസ് ഇൻഫോടെക്കും മീഡിയ ട്രോണിക്‌സും മാനുഫാക്റ്റർ ഓതറൈസേഷൻ ഫോം നൽകി . അങ്ങനെ അതിനെ മറികടന്നു . ട്രോയിസ് എന്ന കമ്പനി 2018 ആണ് ആരംഭിച്ചത് .
കെൽട്രോൺ, പദ്ധതികൾ ഏറ്റെടുത്തു സബ് കോൺട്രാക്ട് കൊടുത്തു കമ്മീഷൻ വാങ്ങി. പിന്നീടുള്ള തുടർപരിപാലന കരാറിൽ നിന്നും ഒഴിഞ്ഞു നില്ക്കാൻ വെമ്പുന്നതു കാണാമായിരുന്നു . എന്നാൽ 5 % തുക ഈടാക്കി അറ്റകുറ്റപണി കെൽട്രോൺ നടത്തണമെന്നാണ് കരാർ. എന്നാൽ ഇതു 10 വര്ഷം ആക്കണമെന്നാണ് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടത് . അപ്പോൾ ശതമാനം ഇതുപോര 15 % ആക്കണമെന്ന് കെൽട്രോൺ ആവശ്യപ്പെട്ടു. ഒടുവിൽ 7 % ആക്കാൻ മന്ത്രി സഭ തീരുമാനിച്ചു.
ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ കെൽട്രോൺ മാത്രമാണ് ഇതിൽ ഉള്ളതെന്നും സബ് കൊടുത്തിട്ടില്ല എന്നും കെൽട്രോൺ പത്രകുറിപ്പിറക്കി. പിന്നീട് സിഎംഡി തന്നെ SRIT എന്ന കമ്പനിക്ക് സബ് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. അങ്ങനെ ഓരോദിവസവും പുതിയ പുതിയ കഥകൾ വന്നുകൊണ്ടിരുന്നു അഴിമതിയുടെ വ്യാപ്തിയും കൂടി കൂടി വന്നു. അഴിമതി ചെന്ന് വീഴുന്ന പെട്ടികൾ തെളിഞ്ഞു തെളിഞ്ഞു വന്നു തുടങ്ങി .
പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിന്റെയോ ജനങ്ങളുടേയൊ താത്പര്യങ്ങൾ സംരക്ഷിക്കാൻ പ്രാപ്തമല്ല എന്ന് വരികിൽ ഇവയൊക്കെ നിർത്തലാക്കണമോ എന്ന് ജനങ്ങൾ തന്നെ തീരുമാനിക്കണം അല്ലാതെ വെള്ളാനകൾ വളർന്നിട്ടു എന്തുകാര്യം?
ആരാണ് SRIT ?
SRIT സിപിഎം ന്റെ ഊരാളുങ്കൽ സൊസെറ്റിയുമായി ബന്ധമുള്ള കമ്പനി ആണ് എന്ന തെളിവുകൾ പുറത്തുവന്നു. 75 കോടി രൂപ ചെലവ് വരികയുള്ളുവെന്നു പലകമ്പനികളും സര്‍ക്കാരിനെ അറിയിച്ചതാണ് . എന്നാൽ ഇതൊന്നും ഏമാന്മാർ കണ്ടില്ലെന്നു നടിച്ചു . പദ്ധതി നടത്തിപ്പിന്റെ പൂർണ ഉത്തരവാദിത്വ൦ കെൽട്രോൺ എന്ന പൊതുമേഖലാ സ്ഥാപനത്തിനാണെന്നു പറഞ്ഞു തടിതപ്പാൻ നോക്കി. എന്തു ചോദിച്ചാലും വകുപ്പുമന്ത്രിയും, സെക്രട്ടറിമാരും കെൽട്രോണിനോട് ചോദിക്കണം. ,ചേട്ടന്റെ പീടികയിൽ പറഞ്ഞാൽമതി എന്നൊക്കെയാണ് പ്രതികരിക്കുന്നത് ..
എങ്ങനെയാണു ഉപകരാറുകൾ കടന്നു വരുന്നത് എന്ന് നോക്കിയാൽ കാര്യങ്ങൾ മനസിലാകും . പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ കെൽട്രോണിന് കരാർ കിട്ടുന്നു തൊഴിലെടുക്കാൻ കെൽട്രോൺ തയ്യാറാണോ – അല്ല. അല്ലെങ്കിൽ ചെയ്യിക്കില്ല . അവർ വഴി കൂടിയതുകക്ക് ഉപകരാർ ഉദ്യോഗസ്ഥ മന്ത്രിതലതാത്പര്യങ്ങള്‍ക്കു നിദാനമായി വീതിച്ചുകൊടുക്കുന്നു. അവരിൽനിന്നു കിട്ടുന്ന കമ്മീഷൻ വീതിച്ചെടുക്കുന്നു അവരിൽ നിന്ന് കിട്ടുന്ന തുകയാണ് അവരുമായി പറഞ്ഞുറപ്പിച്ച തുക. ഈ ഇടപാടിൽ സുതാര്യതയില്ലെങ്കിൽ സബ് കരാറുകാർ പിന്മാറും. അങ്ങനെ പിന്മാറിയവരാണ് അൽഹിന്ദ് , ലൈറ്റ് മാസ്റ്റേഴ്സ് എന്നീ കമ്പനികൾ .
ഈ ഉപകരാറുകാരെ എല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടു പോകുക എന്നതാണ് പ്രസോദിയ എന്ന കമ്പനി ചെയ്യുന്നത്. ഇവർക്ക് ലാഭവിഹിതം 60 % എന്നാണ് വ്യവസ്ഥ. ലൈറ്റ് മാസ്റ്ററേഴ്സ് എന്ന കമ്പനിക്ക് ഉപകരണങ്ങൾ എല്ലാം വാങ്ങി സ്ഥാപിക്കുക എന്നതാണ് കരാർ. ഇവർ ചെയ്യാൻ തയ്യാറായപ്പോൾ പ്രസാദിയോയുടെ ഇടപെടൽ വന്നത്, ട്രോയിസിന്റെ ഉത്പന്നങ്ങൾ തന്നെ വാങ്ങണമെന്നായപ്പോള്‍ ഇവരും പദ്ധതികളിൽ നിന്നും പിന്മാറി . അപ്പോഴാണ് ഇസെൻട്രിക് സൊല്യൂഷൻസ് എന്ന കമ്പനി കടന്നു വന്നത് . ഇവർ 30 കോടിയുടെ ഉപകരണങ്ങൾ മീഡിയ ട്രോണിക്‌സ്ൽ നിന്നും ട്രോയിസ് , കെൽട്രോൺ എന്നിവരിൽ നിന്ന് വാങ്ങി വഴിനീളെ സ്ഥാപിച്ചു .
ജില്ലാ കൺട്രോൾ റൂമിന്റെ പ്രവർത്തനത്തിന് 146 ജീവനക്കാരെ ആണ് എടുത്തിരിക്കുന്നത് ഇതിൽ 75 പേര് ജോലി ചെയ്തു തുടങ്ങി. അങ്ങനെ പാർട്ടിക്കാർക്കും പുതിയ തൊഴിൽ നേടിക്കൊടുത്തു ലേവി പിരിവും തുടങ്ങി.
പ്രസാദിയോ എന്ന കമ്പനിയാണ് ഈ ഇടപാടുകൾക്ക് പിന്നിലെന്നാണ് കാര്യങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ആരുടെയാണ് ഈ പ്രസാദിയോ കമ്പനി? പിണറായി വിജയൻറെ മകന്റെ ഭാര്യാപിതാവ് പ്രസാദ് ബാബുവിന്റെയാണ് ഈ കമ്പനി. 2018ല്‍ ആണ് ഈ കമ്പനി ആരംഭിക്കുന്നത്. AI ക്യാമറ പദ്ധതിയുടെ കരാറുകാരെല്ലാം തമ്മിൽ അഭേദ്യബന്ധമാണുള്ളത്. പ്രസാദിയോ , ട്രോയിസ് ഇൻഫോടെക് എന്നീ കമ്പനികൾ ഒരേ വര്ഷം ഒരേ സ്ഥലത്താണ് തുടങ്ങിയിരിക്കുന്നത് . രണ്ടായിരത്തി ഇരുപതിൽ കരാർ അംഗീകരിക്കുന്നതിന് 2 വര്ഷം മുൻപ് അതായതു 2018 ൽ തന്നെ ട്രോയിസ് ഇൻഫോടെക് കേരളത്തിൽ പലസ്ഥലത്തും ക്യാമറകൾ വച്ച് പരീക്ഷണം നടത്തിയതായി തെളിവുകൾ പുറത്തുവന്നു അപ്പോൾ ഇതൊക്കെ മുന്കൂട്ടിതയ്യാറാക്കിയ അഴിമതിക്കഥയുടെ തിരക്കഥയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
തുമ്പമൺ കാരനായ സുരേന്ദ്രകുമാറാണ്, പ്രസാദ് ബാബുവിന് വേണ്ടി കോഴിക്കോട് പോയി കമ്പനി തുടങ്ങുന്നത് . 99.5 % ശതമാനം ഷെയർ സുരേന്ദ്രകുമാറിനാണ്. ഇയാൾ ഒമാനിലെ ഒരു വ്യവസായിയാണ് . ഈ കമ്പനി നടത്തിപ്പിനായി വച്ചിട്ടുളയാളാണ് ടി .രാംജിത്. ഇയാൾക്ക് 5 % ഷെയർ ആണ് കൊടുത്തിട്ടുള്ളത് . കോഴിക്കോട് പ്രകാശ് ബാബുവിന്റെ വീടിനടുത്തുള്ള ബാങ്കിലാണ് അക്കൗണ്ട് തുടങ്ങിയിട്ടുള്ളതും . പ്രകാശ്ബാബുവും സുരേന്ദ്രകുമാറും 23 വർഷമായി സുഹൃത്തുക്കളാണ് . ഈ കമ്പനി തുടക്കത്തിൽ പത്തു ലക്ഷം രുപ മൂലധന മായാണ് തുടങ്ങുന്നത്. കമ്പനി രണ്ടോ മൂന്നോ വര്ഷം കൊണ്ട് കോടിക്കണക്കിനു രൂപയുടെ ഇടപാടുകൾ നടത്തുന്നു. 99 % കരാറുകളും കേരള സർക്കാരിന്റെത്,, കരാറുകാരായ ഊരാളുങ്കലിനും , SRIT ക്ക് വേണ്ടിയും കരാറുകൾ ഏകോപിപ്പിക്കുകയും മറ്റും ചെയ്യുന്നത് പ്രസാദിയോ ആണ്. ഒരു പൈസ പോലും മുതൽ മുടക്കില്ലാതെ ബിസിനെസ്സ് ചെയ്യുന്നു. ഈ പണമൊക്കെ എവിടേ പോകുന്നു എന്നന്വേഷിച്ചാല്‍ കാര്യങ്ങൾ മനസിലാകും. ഇത്തരത്തിലൊരു AI ക്യാമറ ആശയം പോലും പ്രസോദിയ എന്ന കമ്പനി ആണ് കെൽട്രോണിന് കൊടുക്കുന്നത് എന്നാണ് മനസിലാക്കേണ്ടുന്നത് .
കരാറും ഉപകരാറുകാരും ഒക്കെ ഒരു തൂവൽ പക്ഷികളാണ് , ട്രോയിസിന്റെ ഡയറക്ടർ ടി ജിതേഷ് SRIT യുടെ എക്സിക്യൂട്ടീവ് ഡയറക്ടറും , ഇതിനു മുൻപ് ഊരാളുങ്കൽ കമ്പനിയിലെ ഡയറക്ടറും ആയിരുന്നു. ഈ കരാർ എടുക്കാൻ കഴിയുന്നവരാണെങ്കിൽ അവര്‍ എന്തുകൊണ്ട് AI ക്യാമറ ടെൻഡറിൽ പങ്കെടുത്തില്ല .
തുടർഭരണത്തിന് വേണ്ടി ഫണ്ട് കണ്ടത്തി ഉപയോഗിക്കണമെന്ന് സുരേന്ദ്ര കുമാറിനോട് ടി രാംജിത് പറഞ്ഞതായാണ് അറിയുന്നത്. അപ്പോൾ ഈ അഴിമതിപ്പണം ആരുടെ കൈകളിൽ എത്തിച്ചേർന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഈ അഴിമതിക്കഥയുടെ മൂടുപടം അഴിഞ്ഞു വീണത് ലൈറ്റ് മാസ്റ്റർ ലൈറ്റിംഗ് കമ്പനി യും , അൽഹിന്ദ് കമ്പനി യും കൺസോഷ്യത്തിൽ നിന്നും പിന്മാറിയതോടെയാണ്. കരാർ കിട്ടിയ കെൽട്രോൺ നമ്മുക്ക് വേണ്ടി രേഖപ്പെടുത്തിയ തുകയാണ് താഴെയുള്ളതു .
ക്യാമറകളുടെ വില നമ്മെ അദ്‌ഭുതപ്പെടുത്തുന്നതാണ്
3 മെഗാ പിക്സിൽ AI ക്യാമറ യൂണിറ്റ് കെൽട്രോൺ വില 9.96 ലക്ഷം വിപണി വില 1 .60 ലക്ഷം
5 മെഗാ പിക്സിൽ AI ക്യാമറ യൂണിറ്റ് നു കെൽട്രോൺ വില 10 .30 ലക്ഷം വിപണി വില 2 ലക്ഷം
PTS ക്യാമറ യൂണിറ്റ് നു കെൽട്രോൺ വില 9 .90 ലക്ഷം വിപണി വില 15000
ഇലട്രിക് മീറ്റർ ബോക്സ് വില പരമാവധി 2500 കെൽട്രോൺ വില 15000 .
ഇരുമ്പു പൈപ്പ് കെൽട്രോൺ ഇട്ട വില 20000 മാർക്കറ്റ് വില 6500
അഴിമതിയാരോപണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തുമെന്ന ഘട്ടം വരുമ്പോഴെല്ലാം സെക്രെട്ടറിയേറ്റിനു തീപിടിക്കും, അത് ഇപ്പോഴും സംഭവിച്ചു എന്ന് കരുതണം വ്യവസായ വകുപ്പിലാണ് തീപിടുത്തം. കെൽട്രോൺ വ്യവസായവകുപ്പിന്റെ കീഴിലാണ് വരുന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കെൽട്രോണിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു . ആ അന്വേഷണം സെക്രെട്ടറിയേറ്റിലും എത്തുമോ എന്ന് ഇക്കൂട്ടർ സംശയിക്കുന്നതിൽ തെറ്റുപറയാൻ പറ്റില്ലല്ലോ. ക്യാമറ വിവാദം വിജിലെൻസ് നെ ക്കൊണ്ടന്വേഷിപ്പിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമവും ഒരുഭാഗത്തു നടക്കുന്നുണ്ട് . വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനാണു വകുപ്പുതല അന്യോഷണത്തിന്റെ ചുമതല . കഴിഞ്ഞ ദിവസം മുഹമ്മദ് ഹനീഷിനെ ആദ്യം റവന്യൂ വകുപ്പിലേക്കും ,അവിടെനിന്നു ആരോഗ്യവകുപ്പിലേക്കും സ്ഥലം മാറ്റിയതും ഒക്കെ കൂടി കൂട്ടിവായിക്കുമ്പോൾ അഴിമതിയുടെ സ്വർണഗോപുരമാണ് ഇന്ന് ഈ ഗവണ്മെന്റ് എന്ന് തിരിയുന്നു.
സ്വർണക്കടത്തു, ബ്രഹ്മപുരം , കെ റെയിൽ , കെ.ഫോൺ , ലൈഫ് മിഷൻ , കോവിഡ് കാലത്തെ ആരോഗ്യവകുപ്പ് അഴിമതി , സപ്ലൈ കോ അഴിമതി, പിൻവാതിൽ നിയമനം . തുടങ്ങി എല്ലാ പദ്ധതികളും അഴിമതിയിൽ നിന്ന് മാറിനിൽക്കുന്നില്ല, ഒരു ഓഫീസിലേക്കാണ് ഈ ആരോപണങ്ങൾ എല്ലാം നീളുന്നത് .
എന്തുപറയാൻ കേരളത്തിൽ ഒരു പ്രതിപക്ഷമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സമരമോ പ്രതിഷേധമോ നടത്താത്ത മുന്നണികൾ , ആകെ മാധ്യമങ്ങള്‍ ഏറ്റെടുത്ത സമരം അവരും മറ്റു വാർത്തകൾ തിരക്കി നെട്ടോട്ടമോടുന്ന തിരക്കിലുമായി. പ്രബുദ്ധകേരളം , തങ്ങൾക്കു വേണ്ടുന്ന എല്ലാ ഉപഭോഗ വസ്തുക്കൾക്കും അടിക്കടി ഉയരുന്ന നികുതികൾ കൊടുത്തു വമ്പും പറഞ്ഞു നടക്കുന്നു .
എമ്പ്രാൻ അല്പം കട്ടുഭുജിച്ചാൽ അമ്പലവാസികൾ ഒക്കെ മുടിക്കും എന്ന പഴംചൊല്ല് എത്ര പ്രസക്തം . മുഖ്യന് ആകാമെങ്കിൽ അണികൾക്കും ആകാം.