നയനം കുളിര്‍പ്പിക്കും
പൂത്തിരികളുംചുറ്റും
ഹൃദയം വിറപ്പിക്കും
ഘോരമാം വെടിക്കെട്ടും.
ഇന്നല്ലോ ദീപാവലി
തിന്മതന്‍ പാതിത്യത്തില്‍
നന്മതന്‍ മേല്‍ക്കോയ്മയ്ക്ക്
മംഗളം നേരും ദിനം.
നല്ലവാക്കോതീടുവാന്‍
നല്ലകര്‍മ്മങ്ങള്‍ ചെയ്യാന്‍,
നന്മകള്‍ വിരിയിക്കാന്‍
ദീപങ്ങള്‍ തെളിയട്ടേ!
സ്‌നേഹചിന്തകള്‍വാരി
വിതറും സുദിനത്തില്‍,
ത്യാഗസന്ദേശങ്ങള്‍ തന്‍
നാള്‍വഴി തുറന്നിടാം.
സേവനം മുഖമുദ്ര-
യാക്കുവാന്‍, മുന്നേറുവാന്‍,
ഭാവുകം നേരാം വരും
നല്ല നാളുകള്‍ക്കായി.