ജയിലറയ്ക്കുള്ളിലെ
അന്ധകാരങ്ങള്‍ക്കെന്നും
മരണത്തിന്റെ
മരവിപ്പുള്ളതു പോലെ..
തണുത്തു വിറങ്ങലിച്ച
ഇരുമ്പുപാളികള്‍ക്കെന്നും
ജീവന്‍ വിട്ടകന്ന
ശരീരത്തിന്റെ മുറുമുറുപ്പ്!
നിഴലിച്ചു നീളുന്ന ഇടനാഴികളില്‍
കൈയബദ്ധങ്ങളുടെയും,
കുറ്റബോധത്തിന്റെയും
ഘനസ്വരങ്ങള്‍ തിങ്ങി-
നിറയുന്നതു പോലെ..
പ്രതീക്ഷകള്‍ പുലരുന്ന
പ്രഭാതങ്ങള്‍ പോലും
വിഷാദത്തിന്റെ ഖനസംഗീതം-
മുഴക്കുന്നതു പോലെ..
ചിലപ്പോള്‍ അക്ഷരങ്ങള്‍
അനുഭവവേദ്യമാക്കുന്ന
സംവേദനങ്ങള്‍ക്കു പോലും
മരണത്തിന്റെ തണുത്ത
മരവിപ്പുള്ളതു പോലെ…