കോഴിക്കോട്: വിഷുവിനോടനുബന്ധിച്ച് സമൂഹത്തിലെ പ്രമുഖവ്യക്തികളെ കണ്ട് ആശംസകളറിയിക്കുന്ന മയിൽപ്പീലിക്കൂട്ടം വിഷുസമ്പർക്ക പരിപാടിക്ക് തുടക്കമായി. ചിന്മയാശ്രമത്തിലെ സ്വാമി ജിതാത്മാനന്ദയെ സന്ദർശിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രസിദ്ധ നോവലിസ്റ്റ് യു. കെ. കുമാരൻ, മനുഷ്യാവകാശ കമ്മീഷൻ അംഗം ബൈജു നാഥ്, കോഴിക്കോട് മാന്യ വിഭാഗ് സംഘ്ചാലക് യു. ഗോപാൽ മല്ലർ തുടങ്ങിയവരെ മയിൽപ്പീലിക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥിസംഘം സന്ദർശിച്ച് ആശംസാ കാർഡും കൈനീട്ടവും നൽകി.
സന്ദർശനത്തിന് മയിൽപ്പീലി മാസിക എഡിറ്റർ സി.കെ ബാലകൃഷ്ണൻ , മയിൽപ്പീലിക്കൂട്ടം സംയോജകൻ പി.ടി പ്രഹളാദൻ എന്നിവർ നേതൃത്വം കൊടുത്തു.