Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

വിഷു കാര്‍ഷികവിശുദ്ധിയുടെ ഉത്സവം

രാജമോഹന്‍ മാവേലിക്കര

Print Edition: 7 April 2023

വിഷുക്കണിയില്‍ കാര്‍ഷിക ജീവിതത്തിന്റെ വിശുദ്ധിയും ജ്യോതിശാസ്ത്രത്തിന്റെ സമരാത്ര ചിന്തയും, അന്നമയമായ ഭൂമിയുടെ ഭാവിപ്രതീക്ഷയും, പാരിസ്ഥിതിക മികവിന്റെ തിരതല്ലലുമെല്ലാം ഒന്നുപോലെ നിറയുന്നു. വൃദ്ധജനങ്ങള്‍ കൊച്ചുമക്കളെയും, കൊച്ചുമക്കള്‍ വൃദ്ധജനങ്ങളേയും ശ്രദ്ധിക്കുന്നു. വീട്ടിലുള്ളവര്‍ പരസ്പരം കൊടുക്കല്‍ വാങ്ങലിന്റെ ഊഷ്മളമായ രുചിയറിയുന്നു. വിഷു സദ്യയിലൂടെ ശുദ്ധമായ മലയാളിവിഭവങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഓരോ കാലാവസ്ഥയിലും ശരീരത്തെ ദൃഢതരമാക്കാന്‍ പ്രകൃതി ചക്കയായും, മാങ്ങയായും, കിഴങ്ങ് വിളകളായും, ധാന്യങ്ങളും, പച്ചക്കറികളുമായി തേങ്ങയുടെ മേമ്പൊടിയോടെ മലയാളിയെ ആശീര്‍വദിക്കുന്നു. കാര്‍ഷിക കേരളത്തെ തകര്‍ത്ത ഭൗതിക മോഹത്തെ പഴിച്ചുകൊണ്ടിനിയും പോകാനാവില്ല. ശക്തമായ കാല്‍വെയ്‌പ്പോടെ മലയാളത്തിന്റെ മണ്ണും മനസ്സും വിശുദ്ധിയോടെ കാക്കുവാനും, കാര്‍ഷിക കേരളത്തെ പടുത്തുയര്‍ത്താനും നാം പ്രാപ്തരാകണം. ചൈത്രമാസത്തിന്റെയും ഋതുക്കളുടെ രാജാവായ വസന്തത്തിന്റെയും ഉണര്‍ത്തുപാട്ടാണ് വിഷു.

”പൊലിക പൊലിക ദൈവമേ! തന്‍ നെല്ല് പൊലിക” എന്ന് വീട്ടുമുറ്റത്തു ഉടുക്ക് താളത്തില്‍ മേടം ഒന്നിന് പുള്ളുവന്‍ പാട്ട്പാടി ലക്ഷ്മീദേവിയെ ആവാഹിക്കുന്നു. എന്തു സംഭവിച്ചാലും മേട വിഷുവിന് വസ്ത്രവും, അക്ഷതവും, പുണ്യഗ്രന്ഥവും, ചെപ്പും, കണ്ണാടിയും, ഫലങ്ങളും, കൊന്നപ്പൂവും, സ്വര്‍ണ്ണവും, ദീപവും ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിലൊരുക്കി നാം കണി കാണുന്നു. പ്രതീക്ഷയുടെ പുതുവര്‍ഷത്തെ അഥവാ കാര്‍ഷിക സംസ്‌കൃതിയെ വരവേല്‍ക്കുന്നു. മീനം 31 ന് സൂര്യന്‍ രാത്രിയില്‍ സംക്രമിച്ചാല്‍ മേടം ഒന്നിന് വിഷുവും, പ്രഭാതശേഷം സംക്രമിച്ചാല്‍ മേടം രണ്ട് വിഷുവുമാ യിത്തീരുന്നു. മേടമാസം സൂര്യന്റെ ശക്തി ഉച്ചാവസ്ഥയിലാണ്. അതില്‍ പത്താമുദയം വരെ അത്യുച്ചമാണ്. കര്‍മ്മ സാഫല്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കാലമാണ് മേടമാസം. മേടമാസത്തില്‍ ജനിക്കുന്നവര്‍ പൊതുവേ കര്‍മ്മ നൈപുണ്യമുള്ളവരായിരിക്കും.
ഭൂമിയുടെ അച്ചുതണ്ട് 23.5 ഡിഗ്രി ചരിഞ്ഞാണ് കറങ്ങുന്നത്. ഭൂമദ്ധ്യരേഖ ഖഗോളത്തെ ഛേദിയ്ക്കുമ്പോള്‍ ലഭിക്കുന്ന മഹാവൃത്തത്തിന് ഖഗോള മദ്ധ്യരേഖയെന്നും, രാശി ചക്രത്തിലൂടെ സൂര്യ ചൈതന്യം കടന്നുപോകുന്ന പാതയെ ക്രാന്തിവൃത്തം എന്നും പറയുന്നു. ക്രാന്തിവൃത്തവും (ലരഹശുശേര) ഖഗോള മദ്ധ്യരേഖയും (രലഹലേെശമഹ ലൂൗമലേൃ) കൂട്ടിമുട്ടുന്ന ബിന്ദുക്കളെയാണ് വിഷവം അഥവാ സമരാത്രങ്ങള്‍ എന്ന് പറയുന്നത്. ഇത് സംഭവിക്കുന്നത് മേടവിഷുവിനും തുലാവിഷുവിനുമാണ്. 7200 വര്‍ഷമാണ് ഒരു പരിവൃത്തി പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം. അണ്ഡാകൃതിയിലുള്ള പാതയിലൂടെ ഭൂമി സൂര്യനെ ചുറ്റുന്നതിനാല്‍ സായണ രാശിഗണനപ്രകാരം 365 ദിവസത്തില്‍ ഒരു മണിക്കൂര്‍ കുറവ് സംഭവിക്കുന്നു. ആ കുറവ് ദീര്‍ഘകാലമാകുമ്പോള്‍ ഇത്തവണ വിഷവം സംഭവിക്കുന്നത് വിഷുവിന് മുമ്പുള്ള 24 ദിവസം അതായത് മീനം 7 ആയ മാര്‍ച്ച് 21 നാണ്. അന്ന് പകലും രാത്രിയും ഒരുപോലെയായിരുന്നു. ആയതിനാല്‍ കണിക്കൊന്ന മീനം 7 ന് തന്നെ പൂക്കാന്‍ ആരംഭിച്ചു. നമ്മുടെ വിഷു മേടം ഒന്ന് എന്നത് മാറ്റമില്ലാതെ തുടരുന്നു.

വിഷുക്കാലം പ്രകൃതി പുഷ്പഫലാഭരണങ്ങളാല്‍ സുന്ദരിയാകുന്നു. ഓണം വിരിപ്പ് കൃഷിയുടെ വിളവെടുപ്പുത്സവമാണെങ്കില്‍ വിഷു ഫലവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും വിളവെടുപ്പ് കാലവും, വിരുപ്പ് കൃഷിയുടെ വിളവിറക്കല്‍ വേളയുമാണ്. വിഷുവിന് രാവിലെ പനസം അഥവാ ചക്കമുറിക്കല്‍ ചടങ്ങുണ്ടായിരുന്നു. ചക്ക എരിശ്ശേരിയും മറ്റ് ചക്ക വിഭവങ്ങളും വിഷു സദ്യയുടെ മാറ്റുകൂട്ടുന്നു. നാളികേരപാലില്‍ പുന്നെല്ലരി വേവിച്ച് ജീരകം അരച്ചു ചേര്‍ത്തുണ്ടാക്കുന്ന വിഷുക്കട്ടയും, ശര്‍ക്കര പാനിയും, മത്തങ്ങയും പയറും ചേര്‍ത്തുള്ള കറികളും ഉള്‍പ്പെടുത്തിയിരുന്നു. രാവിലെ കന്നുകാലികളെ കുളിപ്പിച്ച് കൊന്നപ്പൂവ് കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് കൊണ്ടുവരുന്നു. കലപ്പ ഉപയോഗിച്ച് ആദ്യ ചാല്‍ കീറി അതില്‍ അവല്‍, മലര്‍, ഓട്ടട എന്നിവ നിവേദിച്ച് മുതിര്‍ന്ന കര്‍ഷകനോ, കര്‍ഷക തൊഴിലാളിയോ പൂജ നടത്തുന്നു.

വിഷുസദ്യയ്ക്കുശേഷം കൈക്കോട്ട് കഴുകി ചന്ദനം ചാര്‍ത്തി പൂജനടത്തും. അതിനുശേഷം കൈക്കോട്ടുകൊണ്ട് മണ്ണിളക്കി നവധാന്യങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവ വിതച്ച് ഔപചാരികമായി കൃഷി ആരംഭിക്കും. വിഷുചന്തകളില്‍ നടീല്‍ വസ്തുക്കളും കാര്‍ഷിക വിഭവങ്ങളും വിറ്റഴിച്ചിരുന്നു. പരിസ്ഥിതിയെ വേനല്‍ ക്ഷീണത്തില്‍ നിന്നും തിരിച്ചുപിടിക്കുന്ന സുദിനം കൂടിയാണ് വിഷു. തുലാം 10 ന് കൊത്തിക്കിളച്ചിട്ട മണ്ണ് 6 മാസത്തെ വേനല്‍ കടന്നാണ് വിഷുവിലെത്തുന്നത്. ധാരാളം സൂക്ഷ്മജീവികള്‍ക്കും സ്ഥൂല ജീവികള്‍ക്കും ക്ഷയം സംഭവിച്ചിട്ടുണ്ടാകും. മീനം 31 ന് പകല്‍ 2 മണിക്ക് ആരംഭിക്കുന്ന അശ്വതി ഞാറ്റുവേലയിലാണ് വിഷുക്കാലം. പത്താമുദയം വരെയുള്ള വിഷുപ്പത്ത് കാര്‍ഷിക സമൃദ്ധിയുടെ പുണ്യകാലമാണ്. വിഷുവില്‍ പിന്നെ വേനലില്ല എന്ന പഴഞ്ചൊല്‍ തന്നെ വിഷുവിന്റെ പ്രാധാന്യത്തെ വര്‍ദ്ധിപ്പിക്കുന്നു.

മേടം 10 ന് മുമ്പ് കര്‍ഷകര്‍ പൊടിവിത അവസാനിപ്പിക്കും. കര നെല്ല് വിതയ്ക്കാനും മധുര കിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍, വെണ്ട, വഴുതിന, പാവല്‍, കുമ്പളം, മത്തന്‍ എന്നിവയെല്ലാം നടുവാന്‍ പറ്റിയ സമയമാണ് അശ്വതി ഞാറ്റുവേല. മേട വാഴ എന്ന പഴഞ്ചൊല്ല് തന്നെയുണ്ട്. മേടം തെറ്റിയാല്‍ മോടന്‍ തെറ്റി എന്ന പഴഞ്ചൊല്ലും നെല്‍ കൃഷിയുടെ പ്രാധാന്യം ഉറപ്പിക്കുന്നു. മീനം 27 മുതല്‍ മേടം 30 വരെ വിളയിറക്കലിന്റെയും ഫലവര്‍ഗ്ഗങ്ങളുടെ വിളവെടുപ്പിന്റെയും കാലമാണ്. മേടമാസം ശുദ്ധജല മത്സ്യങ്ങളുടെ പ്രജനന കാലംകൂടിയാണ്. ഇടവപ്പാതിയോടെ മത്സ്യ കുഞ്ഞുങ്ങള്‍ തോടുകളിലും, ചാലുകളിലും നിറയുന്നു.
വേനല്‍ക്കാലത്ത് സൂക്ഷ്മ ജീവികളുടെയും പരാദപ്രാണികളുടെ യും എണ്ണം കുറയുകയും മീനമാസത്തെ മഴയോടുകൂടി അവ പുഷ്ടിപ്പെടുകയും ചെയ്യും. മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മജീവികളുടെ വികാസ ഘട്ടംകൂടിയാണ് മേട വിഷുവില്‍ ആരംഭിക്കുന്നത്. കര്‍ഷകനെ തളരാതെ കാക്കുന്ന പരാദ സൂക്ഷ്മജീവികളും, പരാദജീവികളും പെരുകുന്ന കാലമാണ് വിഷു. കര്‍ഷകര്‍ പറമ്പില്‍ ധാരാളം ജൈവവളം നല്കി ജൈവ മണ്ണാക്കുന്ന പ്രക്രിയ വിഷുവിനോടുകൂടി തുടങ്ങുന്നു.

മണ്ണാണ് ജീവന്‍, മണ്ണിലാണ് ജീവന്‍, എന്റെ മണ്ണാണ് എന്റെ ശരീരത്തിലെ എല്ലും, പല്ലും, മജ്ജയും മാംസവും, നഖവും, രോമങ്ങളും സൃഷ്ടിക്കുന്നത്. ജൈവമണ്ണ് ഉണ്ടായാലേ എനിക്ക് ആവശ്യത്തിന് ശുദ്ധജലം ലഭിക്കൂ. അന്തരീക്ഷവായുവിനെ ശുദ്ധമാക്കുന്നതും മണ്ണിന്റെ ജൈവപ്രകൃതിയാണ്. തനിക്കെല്ലാം തരുന്നത് മണ്ണാണെന്ന ഓര്‍മ്മപ്പെടുത്തലിന്റെ സുദിനമാണ് വിഷു. പിറന്ന മണ്ണില്‍ കാല്‍ ഉറപ്പിച്ചു നില്‍ക്കുന്നതിന്റെ അഭിമാനമാണ് വിഷുക്കണിയായി രൂപപ്പെടുന്നത്. മലയാളിയുടെ കാര്‍ഷിക കലണ്ടറായ ഞാറ്റുവേല ആരംഭിക്കുന്നത് വിഷുവിലാണ്. അശ്വതി ഞാറ്റുവേലയാണ് ആദ്യത്തെ ഞാറ്റുവേല. ”അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങ യും കേടാവുകയില്ല” എന്നതാണ് പഴഞ്ചൊല്ല്. ഞാറ്റുവേലകള്‍ 13 മുതല്‍ 15 വരെ ദൈര്‍ഘ്യമുള്ളതാണ്.

ഭൂമിയുടെ അണ്ഡാകൃതിയിലുള്ള ഭ്രമണത്തോടൊപ്പം ചന്ദ്രന്‍ ഭൂമിയെ വലംവയ്ക്കുന്നു. ചന്ദ്രന്റെ ചലനത്തില്‍ സൂര്യരശ്മി പതിയുന്ന നക്ഷത്രത്തിന്റെ വേളയെയാണ് ഞാറ്റുവേലയായി കണക്കാക്കുന്നത്. ജ്യോതിശാസ്ത്രത്തിന്റെ രാശിക്കണക്ക് തുടങ്ങുന്നതും ശകവര്‍ഷവും, കലിവര്‍ഷവും തുടങ്ങുന്നതും മേട വിഷുവിലാണ്. കലിയുഗം തുടങ്ങി 1800 വര്‍ഷം കഴിഞ്ഞപ്പോള്‍ മേടം 1 ന് കാര്‍ത്തിക നക്ഷത്രമായിരുന്നു. ആയതിനാലാണ് സൗരയൂഥത്തിന്റെ നാഥനും ത്രൈലോക്യദീപവുമായ സൂര്യന്റെ ദശാകാലം കാര്‍ത്തിക, ഉത്രം, ഉത്രാടം നാളുകള്‍ക്ക് ലഭിച്ചത്. 6 വര്‍ഷമാണ് ആദിത്യ ദശയുടെ കാലപരിധി.
വിഷു പ്രത്യാശയുടെയും പ്രതീക്ഷയുടെയും വിജയത്തിന്റെയും പ്രതീകമാണ്. പുതുവര്‍ഷത്തിന്റെ സന്തോഷ സൂചകമായി വിളക്കുകള്‍ പ്രകാശിപ്പിച്ചും പടക്കം പൊട്ടിച്ചും വിഭവസമൃദ്ധമായ സദ്യ കഴിച്ചും ആഘോഷിക്കുന്നു. സൂര്യനുമായും ഭൂമിയുമായും ബന്ധപ്പെട്ട ഉത്സവമാണിത്. പുരാണത്തിലെ ദേവീ-ദേവന്മാരുമായുള്ള കഥാബന്ധം ഈ ആഘോഷത്തിനില്ല. എല്ലാ ക്ഷേത്രങ്ങളിലും വിഷുവിന് പ്രത്യേക പൂജകള്‍ നടത്തുന്നു. ഭാരതം അതി പ്രാചീന കാലംമുതലേ സൂര്യനെ ചുറ്റുന്ന ഭൂമിയുടെയും ഭൂമിയെ ചുറ്റുന്ന ചന്ദ്രന്റെയും ഗതിവിഗതികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്നാണ് ജ്യോതിശാസ്ത്രവും, ആയുര്‍വേദവും, കാര്‍ഷിക ശാസ്ത്രവും സ്വാഭാവികമായി രൂപപ്പെട്ടത്.

മനുഷ്യസ്‌നേഹത്തിന്റെ പ്രാധാന്യവും ഋതുകാലത്തിന്റെ മഹത്വവും മണ്ണിന്റെ ജീവല്‍പ്രക്രിയയേയും ഓര്‍മ്മപ്പെടുത്തുന്ന ഉത്സവമായി കാലാനുവര്‍ത്തിയായി വിഷു വന്നുംപോയുമിരിക്കുന്നു. വര്‍ഷ മദ്ധ്യത്ത് സംഭവിക്കുന്ന തുലാവിഷു നമ്മള്‍ കാര്യമായി ആചരിക്കാറില്ല. സൂര്യദേവനോടുള്ള അമിതമായ ആദരമാണ് മേടത്തേയും മേടവിഷുവിനെയും വ്യത്യസ്തമാക്കുന്നത്. മേടമാസം 10-ാം തീയതി പത്താമുദയമായി നാം ആഘോഷിക്കുന്നു. മേടത്തിന്റെ രാശിനാഥന്‍ ചൊവ്വയാണെങ്കിലും മേടത്തിന്റെ ഉച്ചരാശി സൂര്യന്‍ ആയതിനാലാണ് മേടത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. വസന്ത ഋതുവിലെ വിഷുവിനെ പരസ്പര സ്‌നേഹത്തിന്റെയും ഉത്സാഹത്തിന്റെയും പ്രതീക്ഷയുടെയും പുതുവര്‍ഷമായി നമുക്ക് കൊണ്ടാടാം.

ആയിരക്കണക്കിന് ടണ്‍ മാലിന്യങ്ങള്‍ കുന്നുകൂടി കേരളം വീര്‍പ്പുമുട്ടുകയും വിവാദങ്ങള്‍ കൊഴുക്കുകയും ചെയ്യുന്ന ഈ കാലത്ത് പരിസ്ഥിതി ബോധത്തിന്റെ തിരിവെളിച്ചവുമായി കടന്നുവരുന്ന വിഷുവിനെ ആദരവോടെ വരവേല്‍ക്കാം.

ShareTweetSendShare

Related Posts

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഇറാന്റെ ആണവസ്വപ്‌നം പൊലിയുമ്പോള്‍…..

പശ്ചിമേഷ്യയിലെ പടയൊരുക്കങ്ങള്‍

ഭാരതമാതാവിനെ ഭയക്കുന്നവര്‍

അമ്മനാടിനെ തള്ളിപ്പറയുന്ന കമ്മ്യൂണിസം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies