മുംബൈയില്‍ നിന്ന് മടങ്ങി എത്തിയ കേശുവേട്ടനെ ഒന്ന് കാണാന്‍ പോയി.
ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുത്തത് ഞാന്‍ ആയിരുന്നു. ആ നിലക്ക് സുരക്ഷിതമായി തിരിച്ചെത്തിയോ എന്ന് അന്വേഷിക്കേണ്ടത് നമ്മുടെ ചുമതലയായി മാറില്ലേ? കേശുവേട്ടന്‍ പൂര്‍വ്വാധികം ഉന്മേഷവാനായി കണ്ടു. കുശലാന്വേഷണത്തിന് ശേഷം മുംബൈയിലെ സ്ഥിതിഗതികളിലേയ്ക്കും നാട്ടു വിശേഷത്തിലേയ്ക്കും ഞങ്ങള്‍ തിരിഞ്ഞു.
‘നാട്ടു നാട്ടു’വിനു ഒാസ്‌കാര്‍ കിട്ടിയത് അവിടെ വലിയ ചര്‍ച്ചാവിഷയമാണ്. ബോളിവുഡിന് കിട്ടാത്ത എന്തോ ഒന്ന് തെന്നിന്ത്യന്‍ സിനിമ അടിച്ചോണ്ടു പോയ പോലെ. അതും ‘അണ്ടു ഗുണ്ടു’ ഭാഷ വിലങ്ങു തടി ആയില്ല എന്നതും.
‘പ്ലെയിന്‍ അസൂയ അല്ലാതെന്താ? എ.ആര്‍. റഹ്‌മാന്‍ വരെ പറഞ്ഞത് കേട്ടില്ലേ.. നല്ല സിനിമകളല്ല ഇപ്പോള്‍ ഒാസ്‌കാറിലേയ്ക്ക് മത്സരത്തിന്ന് അയക്കുന്നതെന്ന്.. ഇവിടെ കേരളത്തില്‍ ചിലര്‍ അതില്‍ ഹിന്ദുത്വ ആരോപിക്കുന്നുമുണ്ട് .’
‘സ്വാതന്ത്ര്യ പൂര്‍വ്വ സിനിമാക്കഥയാണത്. അതില്‍ എന്ത് ഹിന്ദുത്വ? ചിലരുടെ മനസ്സിലെ ഒരു തരം രാഷ്ട്ര വിരുദ്ധതയാണ് അത് കാണിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ കീര്‍ത്തി അവര്‍ക്ക് സഹിക്ക വയ്യ..!’
‘നാട്ടു നാട്ടു’ ഡാന്‍സ് ബ്രിട്ടീഷ് കാര്‍ക്കെതിരെയുള്ള പ്രതിഷേധ പ്രകടനമാണെന്ന് തന്നെ കരുതുക. അതിലെന്താ പ്രശ്‌നം? ഇനിയിപ്പോ നൃത്തച്ചുവടില്‍ സ്വല്‍പ്പം രാഷ്ട്രീയം ഉണ്ടെന്നു കരുതുക. അതില്‍ എന്തിനാണ് ഇത്ര ആകുലപ്പെടുന്നത്? ലോകത്ത് എല്ലായിടത്തും കലകള്‍ രാഷ്ട്രീയ ആയുധമാക്കപ്പെടുന്നുണ്ടല്ലോ? ഈ ദോഷൈക ദൃക്കുകള്‍ തന്നെ അത്തരം സിനിമകളും നാടകങ്ങളും ഉണ്ടാക്കുന്നുണ്ടല്ലോ. സ്ഥാനത്തും അസ്ഥാനത്തും.. പാകിസ്ഥാന് ജയ് വിളിച്ചാലെന്താ എന്ന് കുട്ടികളെ കൊണ്ട് ചോദിച്ച് അഭിനയിപ്പിക്കുക വരെ.’
‘ശരിയാണ്.’ കേശുവേട്ടന്‍ അതിനോട് യോജിച്ചു. എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു:
‘തീയേറ്റര്‍, മ്യൂസിക് , നോവല്‍, കവിത, പെയിന്റിംഗ്, സിനിമ എന്ന് വേണ്ട ലോകോത്തര കലാ സൃഷ്ടികള്‍ പ്രതിരോധിക്കാന്‍ വേണ്ടി ഉണ്ടായിട്ടുണ്ട്. സാമൂഹ്യ മാറ്റത്തിന് അതൊക്കെ ആവശ്യമായി വരും. ബെര്‍ടോള്‍ഡ് ബ്രെഹ്റ്റിന്റെ ‘ഫിയര്‍ ആന്‍ഡ് മിസറി ഓഫ് തേര്‍ഡ് റീച്’ ഫാസിസത്തിനെതിരായിരുന്നു, ജോര്‍ജ് ഓര്‍വെല്ലിന്റെ 1984 ഏകാധിപത്യത്തിന്നെതിരായിരുന്നു, ബോബ് ഡൈലാന്റെ പാട്ട് ‘ഹൂറി കെയിന്‍’ വര്‍ണ്ണ വെറിക്കെതിരായിരുന്നു, പ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോവിന്റെ ‘ഗുര്‍ണ്ണിക്കാ’ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിനെതിരായിരുന്നു, ബ്രസീലിയന്‍ മാഫിയക്കെതിരായിരുന്നു ‘ദി സിറ്റി ഓഫ് ഗോഡ് ‘ എന്ന സിനിമ, സോള്‍ഷെനിറ്റ് സെന്നിന്റെ ‘ഗുലാഗ് ആര്‍ക്കിപ്പെലഗോയും’ ഓര്‍വെല്ലിന്റെ ‘അനിമല്‍ ഫാമും’ കമ്മ്യൂണിസത്തിനെതിരെയായിരുന്നു.
കേശുവേട്ടന്റെ ഓര്‍മ്മശക്തിയെ അഭിനന്ദിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:
ഇവിടെ’നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ തൊട്ട് എത്ര സിനിമയും കെ.പി.എ.സി നാടകങ്ങളുമാണ് കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന് സഹായകമായത്, കാരണമായത്..
‘ശരിയാണ്. ഇതേ കൂട്ടര്‍ തന്നെ മറ്റുള്ളവര്‍ എന്തെങ്കിലും ഉണ്ടാക്കിയാല്‍ അസഹിഷ്ണുക്കളാവും. ഫാസിസം, വര്‍ഗ്ഗീയത, സര്‍വ്വാധിപത്യം എന്നിവ ആരോപിക്കും. അതില്‍ രാഷ്ട്ര സ്‌നേഹം, ദേശീയത എന്നിവയുണ്ടെങ്കില്‍ അതിനെ അപലപിക്കും. തീവ്ര ദേശീയത നന്നല്ല എന്നൊക്കെ പറയും.’
‘ഹ.ഹ.ഹ.. എന്നിട്ട് കാരണഭൂതനെ നായകനാക്കി വെച്ച് കൈകൊട്ടിക്കളി ഉണ്ടാക്കും.’
‘നൃത്തച്ചുവട്.. രാഷ്ട്രീയ പ്രതിരോധ മാര്‍ഗ്ഗം ആയത് ഇന്നും ഇന്നലെയുമല്ല.
‘നമ്മുടെ അപ്‌സരസ്സുകള്‍ മേനക, രംഭ, തിലോത്തമ, ഉര്‍വ്വശി, ദേവന്മാരുടെയും അസുരന്മാരുടെയും ഇടയില്‍ കടന്നു കളിച്ചില്ലെങ്കില്‍ ഭൂമി രക്ഷിക്കപ്പെടുമായിരുന്നോ?’
‘ഹ..ഹ..ഹ..’
ഒന്ന് ആലോചിച്ചതിനു ശേഷം ഞാന്‍ തുടര്‍ന്നു ‘ഒരു പക്ഷെ അതി പുരാതനകാലം തൊട്ട് ഭാരതത്തോളം നൃത്തത്തെ ഇത്രയധികം ആശ്ലേഷിച്ച ഒരു ജനത വേറെയുണ്ടാവില്ല അല്ലെ ? നോക്കൂ.. നടരാജനൃത്തം എന്ന കോസ്മിക് ഡാന്‍സ് തൊട്ട് ഭരതമുനിയുടെ നാട്യശാസ്ത്രം, അനേകം ശാസ്ത്രീയ നൃത്തങ്ങള്‍, കക്കത്തൊള്ളായിരം ക്ഷേത്രകലകള്‍, ഫോക് ഡാന്‍സുകള്‍, ഗോത്ര നൃത്തങ്ങള്‍. ഇവിടെ ഇത് ദൈവികമാണ്, വെറും ആനന്ദനൃത്തം മാത്രമല്ല. എന്താണ് കേശുവേട്ടന്റെ അഭിപ്രായം?’
‘അങ്ങനെ പറയാന്‍ പറ്റില്ല.. ഗ്രീക്ക് ദേവതകളില്‍ അപ്പോളോ ദേവന്‍ ഔഷധങ്ങളുടെയും, സംഗീതത്തിന്റെയും, കവിതയുടെയും ദേവനായിരുന്നു. അദ്ദേഹത്തിന്റെ പിതാശ്രീയും മുഖ്യ ദേവനുമായിരുന്ന സ്യൂയുസ് ദേവനെ ‘നര്‍ത്തകന്‍’ എന്നാണു വിശേഷിപ്പിച്ചിരുന്നത്. ഗ്രീക്ക് റോമന്‍ സംസ്‌കാരത്തില്‍ നൃത്തത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. പില്‍ക്കാലത്ത് ക്രിസ്ത്യാനിറ്റിയുടെ വ്യാപനം പേഗന്‍ പ്രാകൃത സംസ്‌ക്കാരം എന്ന് പറഞ്ഞു അതിനെ നിരുത്സാഹപ്പെടുത്തി. അതിന് കാരണം സമൂഹ നൃത്തമുള്ള സമയത്ത് എല്ലാവരും കൊളോസിയത്തില്‍ പോകും, പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ആരെയും കിട്ടില്ല. താമസിയാതെ നൃത്തം വിലക്കി.’
‘ഹ..ഹ..നമ്മുടെ നാട്ടില്‍ ലോക കപ്പ് ഫുട്ബാള്‍ കളിക്കാലത്ത് പള്ളിയില്‍ ആള്‍ കുറഞ്ഞതോടെ മുല്ലമാര്‍ ഫുട്ബാള്‍ ഹറാമാണെന്ന് പറഞ്ഞ പോലെ അല്ലെ?’
‘ഹ..ഹ.. ഏതായാലും ക്രിസ്ത്യാനികള്‍ പഴയ’പ്രാകൃത സംസ്‌കാരം’ സ്വീകരിച്ച് ഡാന്‍സിന്റെ ആശാന്മാരായി. ഇവിടെ വന്ന് നമ്മുടെ ശാസ്ത്രീയ നൃത്തം പോലും കഷ്ടപ്പെട്ട് പഠിച്ച് അതില്‍ പ്രവീണരായി’
‘നൃത്തം ആഗോള പ്രാചീന സംസ്‌കാരത്തിന്റെ ഭാഗമാണ്. 5000 വര്‍ഷം മുമ്പുള്ള മധ്യപ്രദേശിലെ ഭീം ബേട്ക പാറമടകളില്‍ വരെ സമൂഹ നൃത്തത്തിന്റെ ചിത്രങ്ങള്‍ കാണാം. ആദിമ മനുഷ്യന്റെ സന്തോഷം, അന്തഃ ചോദന നൃത്തമായി പ്രകടമാവുകയാണ് അല്ലെ ?’
‘അതെ ഉത്സവങ്ങളിലും വിവാഹങ്ങളിലും നൃത്തം പല സംസ്‌കാരങ്ങളിലും ഒഴിച്ച് കൂടാത്തതാണ്. പുരോഹിതരും നൃത്തത്തില്‍ പങ്കാളികളാകുന്നത് കാണാം.’
‘പുരോഹിതരല്ലെങ്കിലും നമ്മുടെ വെളിച്ചപ്പാടും തെയ്യം-തിറകളും ഉദാഹരണം. മറ്റു മതങ്ങളില്‍ പുരോഹിതര്‍ നൃത്തം ചെയ്യുന്നത് കണ്ടിട്ടില്ല.’
‘നമ്മുടെ ശാന്തിക്കാരും നൃത്തം ചെയ്യാറില്ല. എഴുന്നള്ളിക്കുന്ന ആനപ്പുറത്ത് കേറി ഇരിക്കുമെങ്കിലും..’
ഇത് കേട്ട് നല്ല ചിരി വന്നു. ‘എന്താ ചിരിച്ച്?’ എന്ന് കേശുവേട്ടന്‍.
‘ശാന്തിക്കാരും തന്ത്രിമാരുമൊക്കെ നൃത്തം ചെയ്യുന്നത് ആലോചിച്ചതാ’
‘ഹ..ഹ.. കൊറിയന്‍ ബുദ്ധമതത്തില്‍ പുരോഹിതര്‍ നല്ല നൃത്തം ചെയ്യും. സ്യൂങ്ങ്മു എന്ന് വിളിക്കപ്പെടുന്ന ആ ഏകാംഗ നൃത്തം അവരുടെ പൈതൃകത്തിന്റെ ഭാഗമാണ്.’
‘പാതിരിമാരും മുല്ലമാരും ഡാന്‍സ് ചെയ്തുകാണാറില്ല. ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും പാതിരിമാര്‍ സമൂഹ നൃത്തത്തില്‍ പങ്കാളികളാകും. ഇപ്പോള്‍ കേരളത്തിലും ഇടയ്ക്ക് ദേഹം ഇളക്കുന്ന അച്ചന്മാരെ കാണാം.’
‘പക പോക്കാനും ഡാന്‍സ് ഉപയോഗിക്കും അമേരിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരിയും നരവംശശാസ്ത്രജ്ഞയും പ്രശസ്ത നര്‍ത്തകിയുമായിരുന്ന പേള്‍ പ്രൈമസ് ഒരിക്കല്‍ പറഞ്ഞു, ‘നെറികെട്ട അജ്ഞതയില്‍ നിന്ന് ഉടലെടുത്ത മുന്‍ വിധികള്‍ക്കെതിരെയുള്ള മുഷ്ടിയാണെന്റെ നൃത്തം’ എന്ന്.
‘ഗംഭീരം. വര്‍ണ്ണവെറിയില്‍ മനം നൊന്തായിരിക്കണം അത് പറഞ്ഞത്.’
‘നര്‍ത്തകികളെ പകപോക്കലിന് ഉപയോഗിക്കുന്നതും പതിവാണ്. അവരുടെ രാഷ്ട്രീയം മനസ്സിലാക്കി അവരെ പൊക്കിക്കൊണ്ട് വരിക. ഉദാഹരണം പലരുടെയും അഭിപ്രായത്തില്‍ മല്ലികാ സാരാഭായിയുടെ കലാമണ്ഡല നിയമനം അത്തരത്തിലുള്ളതാണ്.’
‘ആണോ? അവര്‍ കഴിവുള്ള നര്‍ത്തകിയല്ലേ ?’
ആണ്.. പക്ഷെ മോദിജിയെക്കുറിച്ചു’അജ്ഞതയില്‍ നിന്നുടലെടുത്ത മുന്‍വിധി’ അവര്‍ക്കുണ്ട്.!’
അപ്പോഴേയ്ക്കും ഞാന്‍ എഴുന്നേറ്റു ..’പോട്ടെ പോട്ടെ സമയമായി’ എന്ന് പറഞ്ഞു.
അതിനു മറുപടിയെന്നോണം കേശുവേട്ടന്‍ ‘നാട്ടു നാട്ടു’ എന്ന് പറഞ്ഞു.
രണ്ടാളും ഉറക്കെ ചിരിച്ചു.
മടങ്ങുന്ന വഴിയില്‍ ഒരു കഥ ഓര്‍മ്മ വന്നു.
പുരപ്പുറത്ത് കേറി ഒരു കുരങ്ങന്‍ പ്രത്യേക രീതിയില്‍ ഡാന്‍സ് ചെയ്തു. അത് കണ്ടു ആളുകളെല്ലാം കൈ കൊട്ടി ചിരിച്ചു.
ഇതെല്ലാം കണ്ടു നിന്ന ഒരു കഴുത കഷ്ടപ്പെട്ട് പുരപ്പുറത്ത് കയറി പ്രത്യേക രീതിയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ഓടുകളെല്ലാം പൊട്ടി വീണു. ആളുകള്‍ കല്ലെറിഞ്ഞു അതിനെ താഴെ വീഴ്ത്തി അടിച്ചോടിച്ചു. കഴുത പറഞ്ഞു ‘ഇത് നല്ല കൂത്ത്. കുരങ്ങന് ആവാം എനിയ്ക്ക് ആയിക്കൂടാ അല്ലെ?’
സമയവും സന്ദര്‍ഭവും നോക്കി ഡാന്‍സ് ചെയ്താല്‍ എല്ലാവര്‍ക്കും നല്ലത്.
‘നാട്ടു ..നാട്ടു.!’