Sunday, December 10, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home വാരാന്ത്യ വിചാരങ്ങൾ

യാദൃച്ഛികമായ സാദൃശ്യം

കല്ലറ അജയന്‍

Print Edition: 24 March 2023
ആന്റണ്‍ ചെക്കോവ്, കേയ്റ്റ് ചോപ്പിന്‍

ആന്റണ്‍ ചെക്കോവ്, കേയ്റ്റ് ചോപ്പിന്‍

യാങ്ഹില്‍കാങ് (Younghill Kang) ഒരു കൊറിയന്‍ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ നോവലിന്റെ പേര് Grass Roof എന്നാണ്. ആ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ അതിലെ ഒരധ്യായം Doomsday (ലോകാവസാനം, അന്ത്യദിനം) എന്ന പേരില്‍ ഒരു ചെറുകഥയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു വായിക്കാനിടയായിട്ടുണ്ട്. കൊറിയന്‍ നോവലില്‍ (ചെറുകഥ) അന്ത്യദിനമായി കണക്കാക്കുന്നത് ജാപ്പനീസ് ആക്രമണത്തെയാണ്. മാതൃഭൂമിയില്‍ (മാര്‍ച്ച് 12-18) വിനു എബ്രഹാം എഴുതിയിരിക്കുന്ന കഥ ‘പ്രവാചകനും’ ലോകാവസാനത്തെക്കുറിച്ചു തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്. ബിബ്ലിക്കല്‍ ഇമേജുകള്‍ ഉപയോഗിച്ചെഴുതിയിരിക്കുന്ന കഥ മനോഹരമാണ്. കഥാന്ത്യത്തില്‍ പ്രവാചകനായ ദാനിയേലിന് അന്ത്യം സംഭവിക്കുന്നെങ്കിലും ലോകത്തിന് ഒന്നും സംഭവിക്കുന്നില്ല. ബൈബിളിലേതിനു സമാനമായ ഭാഷാ രീതി. പലയിടത്തും കവിതപോലെ സുന്ദരം. ”ഇരുളിന്റെ ജടയഴിഞ്ഞ് മണ്ണിനും വെള്ളത്തിനും മീതേപരന്ന് ചിതറി വീണുതുടങ്ങിയിട്ടുണ്ട്” എന്നത് മനോഹരമായ നിരീക്ഷണം തന്നെ. പക്ഷെ 15-ാം നൂറ്റാണ്ടിലെ കവിയായ ചെറുശ്ശേരി എഴുതുന്നതു നോക്കൂ!

”രാത്രിയായുള്ളൊരുതാര്‍ത്തേന്മൊഴി വന്നു
ചീര്‍ത്തൊരു കേശമഴിച്ചു ചെമ്മേ
സുന്ദരമായുള്ളോരിന്ദുവിത്തമ്പോടു
മന്ദം വിതച്ചു ചമച്ചപോലെ
കോരകമായൊരുതാരകപൂരകം
നേരേവിയത്തില്‍ വിളങ്ങീതപ്പോള്‍”

ഇരുളിന്റെ ജടയഴിഞ്ഞെന്നുള്ള കല്പനയൊക്കെ പണ്ടേ കവികള്‍ പ്രയോഗിച്ചു കഴിഞ്ഞതുതന്നെയെന്നു ഇതില്‍ നിന്നു വ്യക്തം. അതൊന്നും നമ്മുടെ കഥാകൃത്ത് വായിച്ചിട്ടുണ്ടാവുമെന്നു തോന്നുന്നില്ല. പരസ്പരം അറിയാതെ തന്നെ എത്രയോ എഴുത്തുകാര്‍ ഒരേ കാര്യം തന്നെ ആവര്‍ത്തിക്കുന്നതു പലപ്പോഴും കാണാം. ചിലതൊക്കെ ചോരണമാണോ എന്നു നമ്മള്‍ സംശയിച്ചുപോകും. പലപ്പോഴും യാദൃച്ഛികമായ സാദൃശ്യമാണെന്നതാണു സത്യം.

ദ കിസ്(The Kiss) എന്ന പേരില്‍ രണ്ടു ചെറുകഥകള്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്ന് ലോക പ്രശസ്തനായ ആന്റണ്‍ ചെക്കോവിന്റേതും മറ്റേത് അത്രയൊന്നും പ്രശസ്തയല്ലാത്ത അമേരിക്കന്‍ എഴുത്തുകാരി കേയ്റ്റ് ചോപ്പിന്റേതും (Kate Chopin).. ആദ്യം ജനിച്ചത് ചോപ്പിനാണ്. അവര്‍ 1850-ല്‍ ജനിക്കുകയും 1904ല്‍ മരിക്കുകയും ചെക്കോവ് 1860ല്‍ ജനിക്കുകയും 1904ല്‍ തന്നെ മരിക്കുകയും ചെയ്തു. ചെക്കോവിന്റെ കഥ പോലെ അനുഭൂതി സന്ദായകമായതാണ് ചോപ്പിന്റേതെന്നു പറയാനാവില്ല. എങ്കിലും ഇരുണ്ട മുറിയില്‍ വച്ച് രണ്ടു കഥയിലും ചുംബനം നടക്കുന്നുണ്ട്. ചെക്കോവിന്റെ കഥയില്‍ ഏതോ പെണ്‍കുട്ടി റോബോവിച്ച്എ(Ryobovitch) ന്ന പട്ടാളക്കാരനെ ഇരുളില്‍ ചുംബിക്കുന്നു. ചോപ്പിന്റെ കഥയില്‍ നായികയായ നതാലി (Nathalie) തന്റെ പ്രതിശ്രുതവരനായ ബ്രന്റണുമായി (Brantain) ഒരിരുണ്ട മുറിയിലിരിക്കുമ്പോള്‍ പഴയ കാമുകന്‍ ഹാര്‍വി(Harvy) അവളെ ചുംബിക്കുന്നു.

രണ്ടുകഥയ്ക്കും തമ്മില്‍ പൊതുവില്‍ ഇരുളില്‍ ചുംബിക്കുന്നുവെന്ന സംഭവവും പേരും മാത്രമേയുള്ളൂ. തുടര്‍ന്നുള്ള സംഭവങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ചെക്കോവിന്റേത് വായനക്കാരില്‍ അസാധാരണമായ വികാര പ്രപഞ്ചം സൃഷ്ടിക്കുന്ന കഥയാണ്. തനിക്കു ലഭിച്ച അവിചാരിതമായ ആനന്ദത്തെത്തന്നെ താലോലിച്ച് വളരെക്കാലം ആ പട്ടാളക്കാരന്‍ കഴിഞ്ഞുകൂടുന്നു. ആരാണ് തനിക്ക് ആനന്ദാനുഭവം പകര്‍ന്നു തന്ന പെണ്‍കുട്ടി എന്നറിയാന്‍ അയാള്‍ കിണഞ്ഞു ശ്രമിക്കുന്നു. ഒടുവില്‍ അയാള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു. ആര്‍ക്കോ പറ്റിയ ഒരബദ്ധത്തിനു പിറകേ നടന്നിട്ടു കാര്യമില്ലെന്ന് അയാള്‍ക്കു ബോധ്യപ്പെടുന്നു. വീണ്ടും പഴയ സ്ഥലത്തേയ്ക്കു പോകാന്‍ അവസരം ലഭിച്ചെങ്കിലും അയാള്‍ അതിനു മുതിരുന്നില്ല.

ചോപ്പിന്റെ നായിക തന്ത്രശാലിയാണ്. ഒരേ സമയം സമ്പന്നനായ ഭര്‍ത്താവിനേയും ദരിദ്രനായ കാമുകനേയും തന്റെ ചൊല്‍പ്പടിക്കു നിര്‍ത്താനാണ് അവളുടെ ശ്രമം. എന്നാല്‍ ഭര്‍ത്താവ് അനുവദിച്ചിട്ടു കൂടി കാമുകന്‍ ഹാര്‍വി പിന്‍വാങ്ങുകയാണ്. ചോപ്പിന്റെ കഥ ചെക്കോവ് വായിച്ചിരുന്നോ എന്തോ? അറിയില്ല. ആ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണോ അതിനേക്കാള്‍ എത്രയോ മഹത്തായ കഥ സൃഷ്ടിക്കാന്‍ ചെക്കോവിന് കഴിഞ്ഞത് എന്നതിന് സൂചനകളൊന്നും ആരും എവിടെയും എഴുതിക്കണ്ടിട്ടില്ല. എന്നാല്‍ മറ്റൊരു റഷ്യന്‍ എഴുത്തുകാരന്‍ ഇവാന്‍ബുനിന്‍(Ivan Bunin) സൂര്യാഘാതം (Sunstroke) എന്ന കഥയെഴുതിയത് ചെക്കോവിന്റെ കഥ വായിച്ചിട്ടുതന്നെയാണെന്നു നമുക്ക് ഊഹിക്കാം. ബുനിന്‍ ആദ്യമായി നൊബേല്‍ പ്രൈസ് നേടിയ റഷ്യന്‍ എഴുത്തുകാരനാണ്. ചെക്കോവിന്റെ കാലത്ത് നൊബേല്‍ പുരസ്‌കാരം നിലവിലുണ്ടായിരുന്നില്ലല്ലോ. അദ്ദേഹത്തിന്റെ അവസാന കാലത്താണ് പുരസ്‌കാരം ആരംഭിക്കുന്നത്.

ബുനിന്‍ റഷ്യന്‍ വിപ്ലവത്തോടെ റഷ്യയില്‍ നിന്നും ഓടിരക്ഷപ്പെട്ട എഴുത്തുകാരനാണ്. നോവലുകള്‍ ധാരാളമെഴുതിയെങ്കിലും ഇപ്പോള്‍ അദ്ദേഹം അറിയപ്പെടുന്നത് ചെറുകഥകളുടെ പേരിലാണ്. ഈ കഥാകൃത്തിന്റെ ഏറ്റവും പ്രശസ്തമായ കഥയാണ് ‘സണ്‍സ്‌ട്രോക്ക്’. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട ഏതാനും ചെറുകഥകള്‍ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ അതില്‍ താന്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുന്ന ഒന്നായിരിക്കും ഈ കഥയെന്ന് സോമര്‍സെറ്റ് മോം (Somerset Mougham)ഒരിക്കല്‍ പറയുകയുണ്ടായി. ഒരു കപ്പല്‍ യാത്രയ്ക്കിടയില്‍ യാദൃച്ഛികമായി കണ്ടുമുട്ടുന്ന അപരിചിതയായ ഒരു പെണ്‍കുട്ടിയില്‍ നിന്നും ലഭിക്കുന്ന ആനന്ദാനുഭൂതിയില്‍ സ്വയം മറന്നു പോകുന്ന ഒരു ലെഫ്റ്റനന്റിന്റെ കഥയാണ് സൂര്യാഘാതം. തന്റെ യഥാര്‍ത്ഥ പേരോ വിലാസമോ ഒന്നും കൈമാറാതെ അപ്രത്യക്ഷമാകുന്ന അവളെ കുറിച്ചുള്ള ചിന്തയില്‍ മുഴുകി ഭ്രാന്തനെപ്പോലെ പെരുമാറുന്ന ആ പട്ടാള ഉദ്യോഗസ്ഥനെ ആവിഷ്‌കരിക്കുന്നതില്‍ ബുനിനിലെ കാഥികന്‍ അത്ഭുതകരമായ സൂക്ഷ്മത പുലര്‍ത്തുന്നു; നമ്മുടെ തകഴി ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയില്‍ പുലര്‍ത്തുന്ന കൈയൊതുക്കം പോലെ. അയാളെ വിട്ടുപോകുന്നതിനു മുന്‍പ് പെണ്‍കുട്ടി പറയുന്നത് “All that happened here never happened before and never will again it’s as if I suffered an eclipse… or to be more precise, it’s as if we both experienced something in the nature of a sunstroke” എന്നാണ്. യുവതീയുവാക്കളായ വായനക്കാരെ തീ പിടിപ്പിക്കാന്‍ ഈ വരികള്‍ മതിയാകും, യൗവ്വനാനുഭവങ്ങളെ അയവിറക്കുന്ന വൃദ്ധജനങ്ങള്‍ക്കും കഥ പ്രിയപ്പെട്ടതാകും.

ശൂന്യതയില്‍ നിന്നും ആരും ഒന്നും സൃഷ്ടിക്കുന്നില്ല. എല്ലാ രചനകള്‍ക്കും പാഠാന്തര ബന്ധമുണ്ട്. അതെല്ലാം ചോരണമാണെന്നു പറയാനാവില്ല. ലോകാവസാനത്തെക്കുറിച്ച് പലരും കഥകളും കവിതകളും എഴുതിയിട്ടുണ്ട്. അവയില്‍ നിന്നൊക്കെ വ്യത്യസ്തമാണ് വിനു എബ്രഹാമിന്റെ കഥ. സുവിശേഷ പ്രസംഗകരുടെ ഭാഷ ഉപയോഗിക്കുക വഴി തികച്ചും വ്യത്യസ്തമായ ഒരു രചന സൃഷ്ടിക്കാന്‍ ഈ കാഥികനു കഴിഞ്ഞിരിക്കുന്നു.

മാതൃഭൂമി കവിതകള്‍കൊണ്ടു നിറച്ചിരിക്കുന്നതിനാല്‍ വലിയ സന്തോഷം തോന്നി. പത്തു കവിതകളുണ്ടെങ്കിലും ഒന്നുപോലും മനസ്സില്‍ തടയുന്നില്ല. കൂട്ടത്തില്‍ എന്തെങ്കിലും എഴുതാന്‍ തോന്നുന്നത് ശ്രീകാന്ത് താമരശ്ശേരിയുടെ ‘കടല്‍കടന്ന കറിവേപ്പുകളെ’ കുറിച്ചു മാത്രം. വിയോഗിനി വൃത്തത്തില്‍ എഴുതിയിരിക്കുന്ന കവിത വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റെല്ലാ കവിതകളും ‘വഴിപാടു കവിതകളുടെ’ ഗണത്തിലേ പെടുന്നുള്ളൂ. കവിക്കു രസിക്കാന്‍ വേണ്ടി മാത്രമെഴുതുന്നതൊന്നും പ്രസിദ്ധീകരിച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതാണ് നല്ലത്. നാടകമെഴുതുന്നയാള്‍ രംഗവേദിയും അതിലെ കഥാപാത്രങ്ങളുടെ സ്ഥാനവുമൊക്കെ മനസ്സില്‍ കാണുന്നതുപോലെ കവിതയെഴുതുന്നയാളും ആസ്വാദകനെ മുന്നില്‍ കാണാന്‍ ശ്രമിക്കണം.

കവിത കഥയോ നോവലോ പോലെയല്ല. നോവലില്‍ ചിലപ്പോള്‍ പേജുകള്‍ തന്നെ വായിക്കാതെയുപേക്ഷിച്ചാലും കഥാഗതിയ്ക്കു തടസ്സം ഉണ്ടായില്ല എന്നുവരും. കവിതക്കതുപറ്റില്ല. ഒരു വാക്കുപോലും പ്രധാനപ്പെട്ടതാണ്. അലക്ഷ്യമായി ഒന്നും എഴുതാനാവില്ല. ആസ്വാദകമനസ്സിനെ നോക്കിക്കാണാതെ എഴുതുന്നതൊന്നും വായനയുടെ നിമിഷത്തെ അതിജീവിക്കാനിടയില്ല. ദുര്‍ഗ്രഹമായ എഴുത്തും ചിലപ്പോള്‍ സ്വീകരിക്കപ്പെടും; ആ ദുര്‍ഗ്രഹതയ്ക്കും ഒരു സൗന്ദര്യമുണ്ടായിരുന്നാല്‍. അതില്ലാത്ത ദുര്‍ഗ്രഹത കവിതയ്ക്കും പ്രസിദ്ധീകരിക്കുന്ന വാരികയ്ക്കും ഭാരമായിത്തീരും. അത്തരം കവിതകളാണ് ഇത്തവണത്തെ മാതൃഭൂമിക്കവിതകളില്‍ കൂടുതലും.

ശ്രീകാന്ത് താമരശ്ശേരിയുടെ കവിത ഈ ഗണത്തില്‍പെടുന്നില്ല. അതു വായനയില്‍ കല്ലുകടി ഉണ്ടാക്കുന്നില്ല. മറ്റിടങ്ങളിലേയ്ക്കു പറിച്ചു നടപ്പെടുന്ന മലയാളി തന്റെ നാട്ടിലെ സസ്യങ്ങളെ കൂടിക്കൂടെ കൊണ്ടുപോയി ചട്ടിയില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നതിനെക്കുറിച്ചാണ് കവി പറയുന്നത്. ആശാന്റെ പ്രിയവൃത്തത്തില്‍ (ചിന്താവിഷ്ടയായ സീത വിയോഗിനി വൃത്തത്തിലാണല്ലോ എഴുതിയിരിക്കുന്നത്) നിബന്ധിച്ചിരിക്കുന്ന കവിത ആരേയും ആകര്‍ഷിക്കും. ”പിതൃഭൂമി പറിഞ്ഞ കാല്‍കള്‍ ഈ ധ്വരതന്‍ മണ്ണിലുറച്ചിരിക്കുമോ?” എന്ന കവിയുടെ സംശയത്തിന് വലിയ അടിസ്ഥാനമില്ല. കാരണം ഋഷിസുനക് ഇപ്പോള്‍ ബ്രിട്ടനിലെ ഭരണത്തലവന്‍ ആയിക്കഴിഞ്ഞല്ലോ? കമലാഹാരിസും അമേരിക്കയുടെ ഭരണനിയന്ത്രണത്തില്‍

Share11TweetSendShare

Related Posts

അസത്യത്തിന്റെ കാവല്‍ക്കാര്‍

ജുമ്പാ ലാഹിരിയുടെ ലോകം

ചെറുകഥയുടെ ഉദ്ഭവം

ഇലയുടെ കൊഴിഞ്ഞു വീഴല്‍

ഇതിഹാസത്തിന്റെ ഇടിമിന്നല്‍ തീര്‍ത്ത കവി

ഇന്ത്യ എന്ന സങ്കല്‍പം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies