Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

ഒരു പൂമ്പാറ്റയെ പകര്‍ത്തും മുമ്പ്

പ്രദീപ് എസ്.എസ്

Print Edition: 24 February 2023

ഒരു പൂമ്പാറ്റ തന്‍ ഭാവം
ക്യാമറയ്ക്കകത്താക്കാന്‍
വളരെ ശ്രമപ്പെട്ടു
പോയിതെന്‍ പുലര്‍കാലം

മഴതന്‍ നനഞ്ഞൊട്ടല്‍
കഴിഞ്ഞൂ, പറമ്പിലെ
മരങ്ങള്‍ക്കെല്ലാം വെയില്‍-
ത്തിളക്കം കുഞ്ഞിക്കാറ്റും

ഒരു പൂമ്പാറ്റ, സ്വര്‍ഗ്ഗം
തുറന്നിട്ടപോല്‍, എല്ലാം
മറന്നു പറക്കുന്നു
എങ്ങുമേയുറയ്ക്കാതെ

ഏതേതു നിറങ്ങളാ
ചിറകില്‍ മേളിച്ചെന്നു
വായുനൃത്തത്തിന്‍ ദ്രുത
താളത്തില്‍ ചികഞ്ഞില്ല

കേവലമൊരു പക-
ലായുസ്സിന്‍ ചെറുചില്ല
മൂക വേദനയാക്കാന്‍
നീയനുവദിച്ചില്ല

ഓരോരോ നിമിഷത്തിന്‍
നൃത്ത സാധ്യതകളെ
ആവതും തിളക്കത്തി-
ലാക്കുവാന്‍ ശ്രമിച്ചു നീ

പൂവുകള്‍ പറക്കുവാ-
നായുന്നു, നീ ഞെട്ടറ്റ-
പൂവുപോലാകാശത്തു
പറന്നു നടക്കുമ്പോള്‍!

പക്ഷികള്‍ നീയാകുവാന്‍
കൊതിക്കുന്നുണ്ടാമൊരു
പച്ചിലത്തുമ്പില്‍ ലോലം
നീ പറന്നിറങ്ങുമ്പോള്‍

പേരില്ലാ ചെടികള്‍ തന്‍
കാട്ടിലൂടൊരു കൊച്ചു
മാലാഖ വിരുന്നിനു
ചെന്നതിന്നാഹ്ലാദത്തില്‍

തലയാട്ടുന്നൂ തിര-
സ്‌കൃതമാം പാഴ് ജീവിത
ത്തുരുത്തില്‍ തളച്ചിട്ട-
യിരുണ്ട പച്ചപ്പുകള്‍

ക്ഷമയോടെന്‍ കണ്ണുകള്‍
പിന്തുടര്‍ന്നതു കാണാ-
തരികില്‍ പടര്‍ന്നൊരു
കാട്ടുവള്ളിതന്‍ നേര്‍ത്ത
ചിരിയായ് വിടര്‍ന്നതാം
പീതപുഷ്പത്തിന്‍ പൂന്തേന്‍
നുകര്‍ന്നു നൃത്തക്ഷീണം
തെല്ലു നീ ശമിപ്പിയ്‌ക്കെ,
പകര്‍ത്തീ ക്ഷണപ്രഭാ-
ചഞ്ചലം ത്വല്‍ജ്ജീവിത-
ത്തുടിപ്പിന്‍ സൗന്ദര്യമെന്‍
യന്ത്രവല്‍കൃത മോഹം!

 

ShareTweetSendShare

Related Posts

പ്രസ്ഥാനപര്‍വം

മടക്കയാത്ര

അത്യഗാധം

സനാതനം

ഒളിപ്പോര്

പുഴ

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies