നാഷണല്‍ ഹെറാള്‍ഡ് കേസ് വിചാരണ ആരംഭിച്ചാല്‍ അത് അവസാനിക്കുക പ്രധാന പ്രതികളുടെ തടവ് ശിക്ഷയിലായിരിക്കും. ഭരണത്തില്‍ തങ്ങള്‍ക്കുള്ള സ്വാധീനം മുതലാക്കി നിയമം വളച്ചൊടിച്ച് അസോസിയേറ്റഡ് ജേര്‍ണല്‍ എന്ന കമ്പനി സ്വന്തമാക്കിയപ്പോഴും, പ്രസ്തുത കമ്പനിയുടെ ആയിരക്കണക്കിന് കോടി രൂപ മതിപ്പുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ തട്ടി എടുത്തപ്പോഴും വരാനിരിക്കുന്ന ദിവസങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ അമ്മയും മകനും മകളും മരുമകനും പരാജയപ്പെട്ടു. ദശാബ്ദങ്ങള്‍ക്കുമുമ്പ് നടന്നു എന്ന് പറയുന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചു വിശ്വസനീയത തീരെ ഇല്ലാത്ത ഒരു വാര്‍ത്ത ചാനല്‍ നിര്‍മ്മിച്ച് പ്രക്ഷേപണം ചെയ്യുന്ന ഡോക്യുമെന്ററിക്ക് തങ്ങളെ രക്ഷിക്കാനാകും എന്ന മിഥ്യാധാരണയിലാണ് ഇറ്റാലിയന്‍ കുടുംബം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുകൊണ്ടു ബിബിസി എന്ന ടെലിവിഷന്‍ ചാനല്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും, അതുമായി ബന്ധപ്പെട്ട വിവാദവുമാണ് ഈ കുറിപ്പിന് ആധാരം. നരേന്ദ്ര മോദിക്കെതിരെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സംഘടിത ശക്തികളുടെ ‘ആഭിമുഖ്യത്തില്‍’ അരങ്ങേറുന്ന പ്രചാരണ യുദ്ധത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഈ ഡോക്യുമെന്ററി. അതുകൊണ്ടുതന്നെ അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. ഏതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനോ ലോക്‌സഭ പൊതു തിരഞ്ഞെടുപ്പിനോ സമയമാകുമ്പോള്‍ ഏതാനും ദേശീയ-അന്തര്‍ദേശീയ മാധ്യമ ഗ്രൂപ്പുകള്‍ മോദിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുക സ്വാഭാവികമാണ്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ ഒരുകാലത്തു ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പറേഷന് (ബിബിസി) ഒരു അംഗീകാരം ഉണ്ടായിരുന്നു. അത് പഴയ കഥ. കോവിഡ് മഹാമാരിയുടെ സമയത്തു ഭാരതത്തെയും നരേന്ദ്ര മോദിയെയും കുറിച്ച് പച്ച നുണകള്‍ പടച്ചുവിട്ട ചാനലാണ് ബിബിസി എന്ന് ഓര്‍ക്കണം. പെയ്ഡ് ന്യൂസ് എന്ന ഗണത്തില്‍പ്പെട്ട വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നതിലാണ് ബിബിസിക്കു ഇപ്പോള്‍ പ്രാവീണ്യം. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ കുറിച്ച് എന്തൊക്കെ വാര്‍ത്തകളാണ് ഈ ചാനല്‍ പ്രക്ഷേപണം ചെയ്തത്! അവരുടെ വ്യാജവാര്‍ത്തകള്‍ ജനം കയ്യോടെ പിടിച്ചപ്പോള്‍ ‘അത് സ്‌പോണ്‍സേര്‍ഡ്’ പരിപാടി ആയിരുന്നു എന്ന വിശദീകരണവുമായാണ് ബിബിസി ചാനല്‍ കൈ കഴുകിയത്. ഭാരതത്തിലെ പ്രധാന അന്വേഷണ ഏജന്‍സികളായ സിബിഐ, റിസര്‍ച്ച് & അനാലിസിസ് വിങ്, ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയവയും, കീഴ്‌കോടതി മുതല്‍ അങ്ങ് സുപ്രീം കോടതി വരെയും ഉള്ള കോടതികളും അന്വേഷിച്ചു വിലയിരുത്തിയ കേസ് ആണ് ഗുജറാത്ത് കലാപം. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം, പ്രത്യേക അന്വേഷണ സംഘത്തിനെ നിയോഗിച്ചും കലാപത്തെ കുറിച്ച് അന്വേഷണം നടത്തി. സിബിഐ മുന്‍ മേധാവിയും, രാജ്യത്തെ പ്രധാന അന്വേഷണ വിദഗ്ധനുമായ ആര്‍.കെ.രാഘവന്‍ ആണ് എസ്.ടി.ഐ ടീമിനെ നയിച്ചത്. ഒരു എതിര്‍പ്പും കൂടാതെ നരേന്ദ്ര മോദി അന്വേഷണ സംഘവുമായി സഹകരിച്ചു എന്ന് പ്രഖ്യാപിച്ചത് രാഘവന്‍ തന്നെ. ഒറ്റ ഇരുപ്പില്‍ 19 മണിക്കൂറാണ് മോദി അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് വിധേയമായത്. അതും അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന വേളയില്‍.
എന്നിട്ടും അദ്ദേഹത്തെ കാത്തിരുന്നത് ആക്ഷേപ ശരങ്ങള്‍. മഹാത്മാഗാന്ധിയുടെ കൊച്ചു മകന്‍ എന്ന് അവകാശപ്പെടുന്ന ഗോപാലകൃഷ്ണ ഗാന്ധി 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി വിജയിയായ മോദിയോട് ഒരിക്കലും പ്രധാനമന്ത്രി പദം ഏറ്റെടുക്കരുതെന്നു ആവശ്യപ്പെട്ട് കത്തെഴുതി. അതേ ഗാന്ധി തന്നെയാണ് നന്ദിഗ്രാം കൂട്ടക്കൊലക്ക് ഉത്തരവാദികളായ സിപിഐ (മാര്‍ക്‌സിസ്റ്റു) നേതാക്കളുടെ പിന്തുണയോടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. രാഷ്ട്രപിതാവിന്റെ കൊച്ചുമകന്‍ എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയുടെ അധഃപതനത്തിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ?
ഉപഗ്രഹ ടെലിവിഷന്‍ സാങ്കേതിക വിദ്യ പ്രചാരത്തില്‍ ആയതോടെ ബിബിസിക്ക് തങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്ന് അവര്‍ അവകാശപ്പെടുന്ന മേധാവിത്വം നഷ്ടമായി. സിഎന്‍എന്‍, സ്‌കൈ ന്യൂസ്, ഫോക്‌സ് ന്യൂസ്, ഫ്രാന്‍സ്-24, എന്നിവ കൂടാതെ റിപ്പബ്ലിക്ക്, വിയോണ്‍ തുടര്‍ത്തിയ ഭാരതീയ ചാനലുകളും രംഗത്തെത്തിയത് ബിബിസിയുടെ പ്രസക്തി ഇല്ലാതാക്കി. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബിബിസി ഉള്‍പ്പെടെയുള്ള ടിവി ചാനലുകളുടെയും, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ദി ഗാര്‍ഡിയന്‍ തുടങ്ങിയ പത്രങ്ങളുടെയും രഹസ്യ അജണ്ട പുറത്തുകൊണ്ടുവന്നത് ആരും മറന്നിട്ടില്ല. ട്രംപിനെ കുറിച്ച് ടണ്‍ കണക്കിന് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത് പതിവാക്കിയിരുന്നു ഈ മാധ്യമഭീമന്മാര്‍. സുവിശേഷക്കാരും, കമ്മ്യൂണിസ്റ്റു പാര്‍ട്ടി അംഗങ്ങളും, ഇസ്ലാമിക് ഭീകരവാദികളുമാണ് ഈ ചാനലുകളുടെയും പത്രങ്ങളുടെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെയും പ്രധാന സാമ്പത്തിക സ്രോതസ്സുകള്‍. ആയുധ നിര്‍മാണ ഭീമന്മാര്‍ക്കും ഈ മാധ്യമങ്ങളില്‍ കാര്യമായ മുതല്‍മുടക്കുണ്ട്. ബിബിസി ചാനലിനെ ശക്തിയായി പിന്തുണക്കുന്ന ശശി തരൂരിന്, മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ആശങ്കയുള്ളത് മനസ്സിലാക്കാം. പക്ഷെ, സുനന്ദ പുഷ്‌കര്‍ എന്ന യുവതിയുടെ ദുരൂഹ മരണത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളോട് തരൂര്‍ എങ്ങിനെ പെരുമാറി എന്നത് പ്രേക്ഷകര്‍ കണ്ടതാണ്.
Comments