ജയ്പൂര്‍: കൂട്ടായ പരിശ്രമത്തിലൂടെ ഭാരതത്തെ വിശ്വഗുരുവാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജയ്പൂരിലെ ഏകാത്മ മാനവദര്‍ശന്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദീന്‍ദയാല്‍ ഉപാധ്യായ അനുസ്മരണ പ്രഭാഷണത്തില്‍ ‘രാഷ്ട്രീയ സ്വയംസേവക സംഘം: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘം വലതുപക്ഷമോ ഇടതുപക്ഷമോ അല്ല. മറിച്ച് രാഷ്ട്രപക്ഷത്താണ് സംഘം നിലയുറപ്പിച്ചിട്ടുള്ളത്. രാഷ്ട്രതാല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രമാണ് സംഘം ഇന്നോളം പ്രവര്‍ത്തിച്ചിട്ടുള്ളതും ഭാവിയില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നതും. ഭാരതത്തിലെ എല്ലാ മതവിശ്വാസികളുടെയും പൂര്‍വ്വികര്‍ ഹിന്ദുക്കളാണ്. അതുകൊണ്ട് തന്നെ ഒരു മതവിഭാഗത്തോടും സംഘത്തിന് മുന്‍വിധികളില്ല. മതവിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓരോരുത്തര്‍ക്കും രാഷ്ട്രകാര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘം ശാഖകള്‍ മാത്രമേ നടത്തൂ. എന്നാല്‍ സ്വയംസേവകര്‍ എല്ലാം ചെയ്യും. സംഘത്തെ മനസ്സിലാക്കാന്‍ മനസ്സല്ല, ഹൃദയമാണ് വേണ്ടത്. നമ്മുടെ വരുംതലമുറ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ വെച്ചു പുലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.