Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

കോണ്‍ഗ്രസിന് പിന്നിലെ ചൈനീസ് കരങ്ങള്‍

എസ്.സന്ദീപ്

Print Edition: 30 December 2022

സോണിയാകുടുംബത്തിന്റെ കീഴിലുള്ള രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ എഫ്‌സിആര്‍എ അക്കൗണ്ട് റദ്ദാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിക്ക് പിന്നിലെ കാരണങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. ദല്‍ഹിയിലെ ചൈനീസ് എംബസിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതാണ് നടപടിക്ക് കാരണം. പാര്‍ലമെന്റിനകത്ത് ഇക്കാര്യം സംബന്ധിച്ച പ്രസ്താവനകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് തടയാനുള്ള വഴിയായി കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് തുടര്‍ച്ചയായ സഭാസ്തംഭന നീക്കങ്ങളാണ്. ദോക്‌ലാമില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ 2017 ജൂലൈയില്‍ ദല്‍ഹിയിലെ ചൈനീസ് അംബാസിഡര്‍ ലുവോ സോഹുയിയുമായി രാഹുല്‍ഗാന്ധി രഹസ്യ ചര്‍ച്ച നടത്തിയതും രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരായ നടപടികളും ഇന്ത്യ-ചൈന സംഘര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതാണ്.

ദുരൂഹമായ വിദേശ ഫണ്ടുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 23നാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്‌സിആര്‍എ റദ്ദാക്കിയത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്സിആര്‍എ അക്കൗണ്ട് റദ്ദാക്കിയതിനെതിരെ മലയാളികളായ എംപിമാരാണ് പാര്‍ലമെന്റില്‍ ചോദ്യമുന്നയിച്ചതെന്നതാണ് രസകരം. ചോദ്യത്തിന് പിന്നിലെ അപകടം തിരിച്ചറിയാതെയായിരുന്നു ഈ നടപടി. പാലക്കാട് എംപി വി.കെ ശ്രീകണ്ഠനും ചാലക്കുടി എംപി ബെന്നി ബഹനാനുമാണ് ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. രാജ്യസഭയില്‍ ദിഗ്‌വിജയ് സിങും ഡോ.അമീയാജ്ഞിക്കും സമാന ചോദ്യം ഉന്നയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇരുസഭകളിലും ഇതിനുള്ള മറുപടി നല്‍കിയത്. 2010ലെ വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന്റെ 14-ാം സെക്ഷന്‍ പ്രകാരമാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരായ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ സഭയെ അറിയിക്കുകയായിരുന്നു. സെക്ഷന്‍ 11ന്റെ ലംഘനവും സെക്ഷന്‍ 12(എ)യുടെ ലംഘനവും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേ 12(4)എ, സെക്ഷന്‍ 8(1)എ,11,17,18,19 എന്നിവയുടെ ലംഘനവും രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ഭാഗത്തുനിന്നുണ്ടായതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി പറഞ്ഞു. എന്നാല്‍ അപ്പോഴും എന്താണ് ഫൗണ്ടേഷനും കോണ്‍ഗ്രസ് പാര്‍ട്ടിയും സോണിയാകുടുംബവും ചെയ്തത് എന്നതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ ഡിസംബര്‍ 12ന് വൈകിട്ടോടെ തേജ്പൂര്‍ സൈനിക വക്താവ് അരുണാചല്‍ പ്രദേശിലെ തവാങില്‍ ഡിസംബര്‍ 9ന് ചൈനീസ് സൈന്യം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതും ഇന്ത്യന്‍ സൈന്യം അവരെ തുരത്തിയതും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടു. തൊട്ടുപിറ്റേന്ന് രാവിലെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിങ് തവാങ് സംഘര്‍ഷത്തെപ്പറ്റി ഇരുസഭകളിലും സ്വമേധയാ പ്രസ്താവനയും നടത്തി. എന്നാല്‍ സംഭവത്തെ രാഷ്ട്രീയമായി കണ്ട് പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്, തവാങ്ങില്‍ ഇന്ത്യന്‍ സൈനികരെ ചൈന ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും അതിര്‍ത്തികള്‍ ചൈന പിടിച്ചെടുത്തെന്നുമുള്ള വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. രാജീവ്ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രത്യേക പ്രസ്താവനയ്ക്കൊരുങ്ങുന്നതു മുന്‍കൂട്ടിക്കണ്ടുകൊണ്ടായിരുന്നു ഈ നടപടി. ഇതോടെ സഭയ്ക്ക് പുറത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രത്യേക പ്രസ്താവന നടത്തി കോണ്‍ഗ്രസ്സിന്റെ ചൈനീസ് ബന്ധം രാജ്യത്തിന് മുന്നിലേക്കെത്തിക്കുകയായിരുന്നു.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കിയതെന്ന് പാര്‍ലമെന്റിന് പുറത്ത് പ്രത്യേകമായി മാധ്യമങ്ങളെ കാണവെ കേന്ദ്ര ആഭ്യന്തരമന്ത്രി വിശദീകരിച്ചു. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ദല്‍ഹിയിലെ ചൈനീസ് എംബസിയില്‍ നിന്ന് രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ 1.35 കോടി രൂപ സ്വീകരിച്ചതായി കണ്ടെത്തിയെന്നും ഷാ പറഞ്ഞു.

2005-2007 കാലഘട്ടത്തിലെ ചൈനീസ് ഫണ്ട് വിവരമാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത്തരത്തില്‍ ചൈനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതിനെതിരെ ഫൗണ്ടേഷനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി നോട്ടീസ് നല്‍കിയിരുന്നു. സാമൂഹ്യ സേവനത്തിനായി രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍. എന്നാല്‍ ചൈനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചത് ഇന്ത്യ-ചൈന ബന്ധത്തെപ്പറ്റി ഗവേഷണം നടത്താനെന്ന പേരിലായിരുന്നു.

രാജീവ്ഗാന്ധി ഫൗണ്ടേഷനെതിരായ നടപടിക്ക് മറ്റൊരു കാരണം കൂടിയുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഏറെ ഗൗരവകരമായ വെളിപ്പെടുത്തലാണ് അമിത് ഷാ നടത്തിയത്. ഇസ്ലാമിക ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പ്രേരണയായി മാറിയ വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനില്‍ നിന്ന് 50 ലക്ഷം രൂപയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ കൈപ്പറ്റിയത്. 2011 ജൂലൈ 7നാണ് ഈ തുക എത്തിയതെന്നും സാക്കിര്‍ നായിക് കോണ്‍ഗ്രസിന് പണം തന്നത് എന്തിനാണെന്ന് പൊതുജനത്തോട് വെളിപ്പെടുത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഏതായാലും അടുത്ത മൂന്നുവര്‍ഷത്തേക്ക് വിദേശഫണ്ടുകള്‍ സ്വീകരിക്കാന്‍ ഫൗണ്ടേഷന് സാധിക്കില്ല.

രാജീവ് ഗാന്ധി ഫൗണ്ടേഷന് പുറമേ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ്, സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഭാരവാഹികളായ മറ്റു എന്‍ജിഒ കള്‍ എന്നിവയ്‌ക്കെതിരെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. രണ്ടുവര്‍ഷം നീണ്ടുനിന്ന അന്വേഷണത്തില്‍ എഫ്‌സിആര്‍എ നിയമത്തിന്റെ നിരവധി ലംഘനങ്ങളാണ് ഈ എന്‍ജിഒകളെല്ലാം നടത്തിയിരിക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയുടെ ആസ്തിയുള്ള വിവിധ എന്‍ജിഒ കളിലൂടെയാണ് സോണിയാ കുടുംബം വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയെ വരുതിയില്‍ നിര്‍ത്തിയിരിക്കുന്നത്. ഭരണമുള്ളപ്പോഴും അല്ലാത്തപ്പോഴും ഈ എന്‍ജിഒകളിലൂടെ വരുന്ന കണക്കില്ലാത്ത പണമുപയോഗിച്ചാണ് സോണിയാഗാന്ധിയും മക്കളും കോണ്‍ഗ്രസിനെ എക്കാലവും നിയന്ത്രിക്കുന്നത്.

കോണ്‍ഗ്രസ് എന്‍ജിഒ കള്‍ ചൈനീസ് സര്‍ക്കാരിന്റെ ഫണ്ട് വാങ്ങിയെന്ന പരാതി ഉയര്‍ന്നപ്പോള്‍ ഇക്കാര്യം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു. മൂന്നുലക്ഷം ഡോളറാണ് ചൈനീസ് സര്‍ക്കാര്‍ കോണ്‍ഗ്രസ് എന്‍ജിഒയ്ക്ക് നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമാക്കി. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ കൃത്രിമങ്ങള്‍, ഫണ്ട് ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

എന്തൊക്കെ ഗവേഷണം നടത്തി?
”ഇന്ത്യയുടെ ആയിരക്കണക്കിന് ഹെക്ടര്‍ പ്രദേശം 1962ല്‍ കൈവശം വെച്ച ചൈനീസ് നടപടി രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഗവേഷണ വിഷയമാക്കിയിട്ടുണ്ടോ? യുഎസ് സുരക്ഷാ കൗണ്‍സിലിലേക്ക് ഇന്ത്യക്ക് പകരം ചൈനയെ നിര്‍ദ്ദേശിച്ച നെഹ്രുവിന്റെ ചൈനീസ് പ്രേമം ഇവരുടെ ഗവേഷണ വിഷയമാണോ? എന്തായിരുന്നു ഗവേഷണം നടത്തിയിട്ട് ലഭിച്ച ഫലം? നമ്മുടെ സൈനികര്‍ ഗല്‍വാനില്‍ ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടുമ്പോള്‍ ചൈനീസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് വിരുന്ന് സല്‍ക്കാരം നടത്തിയത് ആരാണ്? അതും ഗവേഷണത്തിന്റെ വിഷയമായിരുന്നോ? 2006ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് ചൈനീസ് എംബസി അരുണാചലിന് മേലും നേഫിക്ക് മുകളിലും അവകാശമുന്നയിച്ചത്. 2007 മെയ് 25ന് അരുണാചല്‍ മുഖ്യമന്ത്രി ഡോര്‍ജി ഖണ്ഡുവിന് ചൈന വിസ നിഷേധിച്ചതും 2009 ഒക്ടോബര്‍ 13ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് അരുണാചല്‍ സന്ദര്‍ശിച്ചത് ചൈന എതിര്‍ത്തതും കോണ്‍ഗ്രസ് ഫൗണ്ടേഷന്റെ ഗവേഷണ വിഷയമാണോ”
-ആഭ്യന്തരമന്ത്രി അമിത് ഷാ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍, ആദായ നികുതി വകുപ്പ്, ധനവകുപ്പ്, നഗര വികസന വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് കോണ്‍ഗ്രസ് എന്‍ജിഒ കളുടെ വെട്ടിപ്പുകള്‍ കണ്ടെത്തിയത്. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, നെഹ്രു കുടുംബത്തിലെ വിശ്വസ്തരായ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ മാത്രമാണ് എന്‍ജിഒ കളുടേയും ട്രസ്റ്റുകളുടേയും തലപ്പത്തുള്ളത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും മുന്‍ ധനമന്ത്രി പി. ചിദംബരവും രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അംഗങ്ങളാണ്. രാജ്യത്തെ ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിനായി രൂപീകരിച്ച രാജീവ് ഗാന്ധി ഫൗണ്ടേഷന് വിദേശത്തുനിന്ന് ലഭിച്ച കോടിക്കണക്കിന് രൂപ എവിടെയാണ് ചിലവഴിച്ചതെന്നതു സംബന്ധിച്ച രേഖകളില്ലാത്തതിനെപ്പറ്റി വിശദമായ അന്വേഷണം തുടരുന്നുമുണ്ട്. കൂടുതല്‍ ശക്തമായ നടപടികള്‍ പ്രതീക്ഷിക്കാം.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies