ദളിത് മുസ്ലിങ്ങള്‍ക്ക് പട്ടികജാതി പദവി നല്‍കി സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കണമെന്നു ദേവബന്ദിലെ ജംഇയ്യത്ത് ഉലമാ ഹിന്ദ് സുപ്രീം കോടതിയില്‍ പരാതി നല്കിയിരിക്കുന്നു. രാജ്യത്തെ മുസ്ലിങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന്റെ കുത്തകക്കാരാണ് തങ്ങളെന്ന് അവകാശപ്പെടുന്ന സംഘടനയാണ് ജം ഇയ്യത്ത്. ദളിത് മുസ്ലിമോ? അതെന്താ സാധനം? ഇസ്ലാമില്‍ ജാതി ഇല്ലെന്നും ദളിതര്‍ക്ക് അവിടെ തുല്യ നീതി കിട്ടുമെന്നും പുരപ്പുറത്ത് കയറി നിന്ന് പ്രസംഗിക്കുന്നവരാണ് ഈ സംഘടനയിലെ ആളുകള്‍ സുപ്രീംകോടതിയില്‍ അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ഇസ്ലാം ജാതീയതയുടെ അടിസ്ഥാനത്തില്‍ ഉള്ള മതമല്ല എന്ന കാരണം പറഞ്ഞ് 1950-ലെ രാഷ്ട്രപതിയുടെ ഉത്തരവുപ്രകാരം ദളിത് മുസ്ലിങ്ങള്‍ക്ക് പട്ടികജാതി പദവി നല്‍കിയില്ല എന്നാണ്. ഇസ്ലാമില്‍ ജാതിയില്ല എന്ന വാദം അവര്‍ ഉപേക്ഷിച്ചോ?
ദളിത് മുസ്ലിങ്ങളെ ആദ്യം ശുദ്ധ മുസ്ലിങ്ങളായി അംഗീകരിക്കാനും അവരുടെ പിന്നാക്കാവസ്ഥ ഇല്ലാതാക്കാനും മുസ്ലിം സമൂഹത്തിനെ ബോധവല്‍ക്കരിക്കുകയല്ലേ ഈ മതസ്‌നേഹികള്‍ ചെയ്യേണ്ടത്? അതിനു പകരം അവരെ സര്‍ക്കാരിന്റ കനിവിനു വിടുകയാണോ വേണ്ടത്. അതിന് അവര്‍ തയ്യാറില്ല. പകരം സവര്‍ണ്ണ മുസ്ലിമിനുള്ള മുസ്ലീം സംവരണത്തില്‍ അവര്‍ പങ്കുപറ്റാന്‍ പാടില്ല. അവരുടെ സംവരണ ഓഹരി ദളിതന്മാരുടെ സംവരണത്തില്‍ നിന്ന് സര്‍ക്കാര്‍ കൊടുത്തോട്ടെ എന്നാണ് ഈ ഉലമകളുടെ മനസ്സിലിരിപ്പ്. ഇതേ തന്ത്രം പയറ്റി കാര്യം നേടിയവരാണ് ക്രിസ്ത്യന്‍ പാതിരിമാര്‍. ദളിതന്റെ സംവരണാനുകൂല്യത്തില്‍ അവര്‍ കയ്യിട്ടു വാരുകയാണ്. ദളിതരല്ലാത്ത ക്രിസ്ത്യാനികളും കള്ളരേഖയുണ്ടാക്കി ദളിത് സംവരണം തട്ടിയെടുക്കുന്നതായും പരാതിയുണ്ട്. ദളിതന്‍ മതം മാറിയാല്‍ സംവരണം നഷ്ടപ്പെടുമെന്നതാണ് മതം മാറ്റത്തിന് ഉള്ള തടസ്സം എന്നത് ഈ മതം മാറ്റ വീരന്മാര്‍ക്കറിയാം. അതുകൊണ്ട് ദളിത് മുസ്ലിമിന് ദളിത ഹിന്ദുക്കളുടെ സംവരണം പങ്കുവെക്കണമെന്ന ആവശ്യമുന്നയിച്ചാല്‍ നേട്ടം രണ്ടാണ്: ദളിത് മുസ്ലിങ്ങളുടെ വികാരം സര്‍ക്കാരിനു നേരെ തിരിച്ചുവിടാം. അവര്‍ മുസ്ലിം സംവരണത്തില്‍ പങ്കുപറ്റാന്‍ വരുകയുമില്ല. അതോടൊപ്പം ഇസ്ലാം ജാതിയില്ലാത്ത മതമാണെന്നും ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് രക്ഷയില്ല എന്നുമുളള പല്ലവി പാടിക്കൊണ്ടിരിക്കുകയും ചെയ്യാം. മൗലവിയുടെ ‘പുത്തി’ അപാരം തന്നെ.