ഭാരതം സുരക്ഷിത പ്രദേശമാണെന്നും മുംബൈയിലൂടെ യാത്രചെയ്യുമ്പോള്‍ തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയവരെ ഉടന്‍ തന്നെ പോലീസ് പിടികൂടിയെന്നും ഒരു ദക്ഷിണ കൊറിയന്‍ യുവതി ട്വിറ്ററില്‍ കുറിച്ചതു കണ്ട് കേരളത്തിലെ സഖാക്കള്‍ക്ക് ചിരിയടക്കാന്‍ കഴിയുന്നില്ല. ഒന്നു കേരളം വരെ വന്നാല്‍ ഈ ധാരണ മാറ്റിത്തരാം എന്ന് സഖാക്കള്‍ ആ യുവതിയോട് പറയാനും സാധ്യതയുണ്ട്. മുംബൈയിലെ ഖാര്‍ എന്ന നഗരപ്രാന്തത്തില്‍വെച്ചാണ് ഈ യുവതി അതിക്രമം നേരിട്ടത്. ഉടന്‍ തന്നെ പോലീസ് പ്രതികളെ പിടികൂടുകയും ചെയ്തു. മുഹമ്മദ് ഷെയ്ഖ്, മുഹമ്മദ് നഖീബ് അന്‍സാരി എന്നീ ചെറുപ്പക്കാരാണ് പിടിക്കപ്പെട്ടത്. മറ്റൊരു രാജ്യത്തുനിന്ന് ഇത്തരമൊരനുഭവം ഉണ്ടായപ്പോള്‍ പോലീസിനെ വിളിക്കാന്‍ പോലും സാധിച്ചില്ല എന്നാണ് ആ യുവതി പ്രതികരിച്ചത്.
യുവതിയുടെ ഈ പ്രതികരണം സംബന്ധിച്ച വാര്‍ത്തക്കൊപ്പം മറ്റൊരു വാര്‍ത്ത കൂടി ഉണ്ടായിരുന്നു പത്രങ്ങളില്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ അതിക്രമം ഉണ്ടായാല്‍ ഒരു മണിക്കൂറിനകം കേസ്സെടുക്കണം എന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശമായിരുന്നു ആ വാര്‍ത്ത. ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ ഇടപ്പകത്ത് എന്നീ ജഡ്ജിമാരുടെ ബഞ്ചാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. കേസ്സെടുക്കാന്‍ കോടതി നേരിട്ട് ഇടപെടേണ്ട അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ഭരണം നടത്തന്ന സിപിഎം തന്നെയാണ് അക്രമമഴിച്ചുവിടുന്നത് എന്നതിനാല്‍ പോലീസ് കേസ്സെടുക്കുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരോഗ്യപ്രശ്‌നമുള്ള സുരക്ഷാ ജീവനക്കാരനെ ‘ദ്രോഹിക്കല്ലേ’ എന്നു വിലപിക്കുമ്പോഴും കൂട്ടംചേര്‍ന്നു മര്‍ദ്ദിച്ച സഖാക്കള്‍ക്ക് നേതൃത്വം നല്‍കിയത് ഡിഫി സംസ്ഥാന നേതാവാണ്. കേസ്സെടുക്കാന്‍ മടിച്ച പോലീസ് പൊതുജനരോഷത്തിനു മുമ്പില്‍ കേസ്സെടുത്തപ്പോള്‍ പാര്‍ട്ടി കണ്ണുരുട്ടാന്‍ തുടങ്ങി. കായംകുളം താലൂക്ക് ആശുപത്രിയില്‍ രോഗികളെയും ഡോക്ടര്‍മാരെയും ആക്രമിച്ചത് പാര്‍ട്ടി നേതാവിന്റെ നേതൃത്വത്തിലായിരുന്നു. 2021നുശേഷം സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട 138 കേസുകളാണുള്ളത്. ജീവനില്‍ കൊതിയുണ്ടെങ്കില്‍ ദക്ഷിണ കൊറിയന്‍ യുവതി കേരളത്തില്‍ വരാതെ വല്ല കുണ്ടിലും കുഴിയിലും ഒളിച്ചോട്ടെ.
Comments