Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖപ്രസംഗം

കുരിശുയുദ്ധം വിഴിഞ്ഞത്തു വേണ്ട…!

Print Edition: 9 December 2022

കേരളത്തിലെ ചില പ്രദേശങ്ങള്‍ ഒരു വിഭാഗം സംഘടിത മതസ്ഥരുടെ സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകളായി മാറിയിട്ട് കാലങ്ങളായി. അവിടെ മതപുരോഹിതന്മാരുടെ സമാന്തര ഭരണമാണ് നടക്കുന്നത്. രാജ്യത്തെ കോടതിയ്ക്കും പോലീസിനും ഒന്നും അവിടെ കാര്യമില്ലാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. കേരളത്തിലെ തീരപ്രദേശങ്ങളായ പൂന്തുറ, വിഴിഞ്ഞം, പള്ളിത്തുറ, പൂവാര്‍, ബീമാപ്പളളി, വലിയതുറ, ചെറിയതുറ, വെട്ടുകാട്, അഞ്ചുതെങ്ങ് തുടങ്ങിയ തീരമേഖലകളും, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളിയിലെ ചില പ്രദേശങ്ങള്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലുമൊക്കെ മതപുരോഹിതന്മാരുടെയോ ചില മത സംഘടനകളുടെയോ സമാന്തര ഭരണമാണ് നടക്കുന്നത്. തിരുവനന്തപുരത്തെ ചില തീരദേശ ഗ്രാമങ്ങളില്‍ പള്ളി വികാരിയുടെ അനുവാദം വാങ്ങാതെ പോലീസുകാര്‍ക്കു പോലും പ്രവേശനമില്ല. മത്സ്യ ബന്ധനത്തിന് ആര് പോകണമെന്നും പോകേണ്ടന്നും തീരുമാനിക്കുന്നത് പള്ളിയാണ്. സമാന്തര നികുതി വ്യവസ്ഥ പോലും ഇത്തരം പ്രദേശങ്ങളില്‍ ഉണ്ടെന്നാണ് മനസ്സിലാകുന്നത്. ഭൂമിശാസ്ത്രപരമായി രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന മേഖലകളിലാണ് ഇത്തരം സമാന്തര ഭരണം നടക്കുന്നതെന്നത് അധികൃതര്‍ ഇനിയെങ്കിലും ഗൗരവമായി എടുക്കേണ്ടതുണ്ട്.

ഇക്കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാര്‍ എന്ന പേരില്‍ ഒരു സംഘം പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് സമ്പൂര്‍ണ്ണമായി തകര്‍ത്തു കളഞ്ഞു എന്നത് നിസ്സാരമായി കാണേണ്ട കാര്യമല്ല. മണിക്കൂറുകളോളം ആ പ്രദേശത്തിന്റെ നിയന്ത്രണം ഒരു ബിഷപ്പും ചില പള്ളിവികാരിമാരും അവരുടെ മതസേനയും ചേര്‍ന്ന് നടത്തുന്ന സാഹചര്യം ഉണ്ടായി. ഇതര മതസ്ഥരുടെ വീടും സ്ഥാപനങ്ങളും ആരാധനാ കേന്ദ്രങ്ങളും തിരഞ്ഞുപിടിച്ച് ആക്രമിച്ച സംഘം ഗര്‍ഭിണികളെപ്പോലും വെറുതെ വിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. 54 പോലീസുകാര്‍ക്ക് പരിക്കുപറ്റി എന്നാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്. 7 പോലീസ് വാഹനങ്ങളും നിരവധി ബൈക്കുകളും തകര്‍ക്കപ്പെടുകയുണ്ടായി. ഇത്രയൊക്കെ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ ധൈര്യമില്ലാത്ത ആഭ്യന്തര വകുപ്പ്, തീരമേഖലയില്‍ സമാന്തര ഭരണം നടത്തുന്ന ബിഷപ്പുമാരും പള്ളി വികാരിമാരുമായി സമാധാന ചര്‍ച്ചയ്ക്കായി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന ദയനീയ ദൃശ്യമാണ് കാണാന്‍ കഴിഞ്ഞത്. 2018ല്‍ ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി നാമജപ പ്രതിഷേധം നടത്തിയ ഭക്തരെ കിരാതമായി നേരിട്ട കേരളപോലീസ് വിഴിഞ്ഞത്ത് ആട്ടിന്‍ കുഞ്ഞുങ്ങളായി നിന്ന് തല്ലുകൊള്ളുന്നത് എന്തുകൊണ്ടാണെന്ന് മലയാളികള്‍ക്ക് മനസ്സിലാകുന്നുണ്ടാകും. ശബരിമലയില്‍ മാസങ്ങളോളം 144 പ്രഖ്യാപിച്ചവര്‍വിഴിഞ്ഞത്ത് അതിനു മുതിരാത്തതെന്തുകൊണ്ടാണ്?

ഭാരതത്തിലെ തന്നെ ലക്ഷണമൊത്ത പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞം. ഭാരത മഹാസമുദ്രത്തില്‍ ചൈന ആധിപത്യം ചെലുത്താന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലസാഹചര്യത്തില്‍ നിന്നുകൊണ്ടു വേണം വിഴിഞ്ഞത്തെ അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖമാക്കി മാറ്റാനുള്ള തീരുമാനത്തെ നോക്കി കാണേണ്ടത്. ഒരു നോട്ടിക്കല്‍ മൈലിനപ്പുറം വരെ 24 മീറ്റര്‍ സ്വാഭാവിക ആഴമുള്ള തുറമുഖമാണിത്. വിഴിഞ്ഞത്തു നിന്നും കേവലം പത്തു കിലോമീറ്റര്‍ ദൂരെയാണ് അന്താരാഷ്ട കപ്പല്‍ച്ചാല്‍. ഇതൊക്കെ കൊണ്ട് വന്‍വ്യാപാരകപ്പലുകള്‍ക്ക് മാത്രമല്ല പടക്കപ്പലുകള്‍ക്കും സുരക്ഷിതമായ ഇടമായി മാറും വിഴിഞ്ഞം. വ്യാപാര വാണിജ്യ രംഗത്തും പ്രതിരോധരംഗത്തും ഭാരതത്തിന്റെ മുഖ്യ പ്രതിയോഗിയായ ചൈനയ്ക്ക് വിഴിഞ്ഞം തുറമുഖം ഒരു വെല്ലുവിളി തന്നെയാണ്. യു.എ.ഇ., ചൈന, സിങ്കപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെയൊക്കെ വന്‍കിട തുറമുഖങ്ങള്‍ക്ക് വിഴിഞ്ഞം വെല്ലുവിളിയാകും എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടാണ് തുറമുഖ വിരുദ്ധ സമരക്കാരെ പിന്‍തുണയ്ക്കുന്ന ചില സംഘടനകള്‍ക്ക് കോടികള്‍ വിദേശത്തു നിന്നും ലഭിക്കുന്നത്. ചില മതഭീകര സംഘടനകള്‍ അവരുടെ സ്വാധീനം പരിസ്ഥിതി പ്രവര്‍ത്തനത്തിലടക്കം വ്യാപിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനാവശ്യമായ പാറ ലഭിക്കാതിരിക്കാന്‍ ക്വാറിവിരുദ്ധ സമരം നടത്തിയ പരിസ്ഥിതി സംഘടന ഇപ്പോള്‍ രഹസ്യാന്വേഷണ സംഘടനകളുടെ നിരീക്ഷണത്തിലാണ്. ലത്തീന്‍ അതിരൂപതയുടെ സ്വാധീനമുള്ള വിവിധ തീരപ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത കലാപകാരികളെ കൊണ്ടുവന്നാണ് തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുന്നത്. ഭരണ പ്രതിപക്ഷ കക്ഷികളുടെ ഒത്താശയോടെയാണ് തുറമുഖ വിരുദ്ധ സമരം നടക്കുന്നത്. ഇടതുപക്ഷ മുന്നണിയിലെ ഒരു മന്ത്രിയുടെ സഹോദരന്‍ വഴി കോടിക്കണക്കിന് വിദേശപ്പണം തുറമുഖ വിരുദ്ധ സമരം സംഘടിപ്പിക്കാന്‍ എത്തി എന്നറിഞ്ഞിട്ടും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കലാപകാരികള്‍ക്കു വേണ്ടി കളമൊഴിഞ്ഞു കൊടുത്ത കേരള പോലീസ് ഹൈക്കോടതി ഉത്തരവിനെയാണ് അപഹസിക്കുന്നത്. തുറമുഖ നിര്‍മ്മാണത്തിന് കേരള സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്ന് അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പോലീസ് നോക്കുകുത്തിയായി നിന്നു. ഇപ്പോള്‍ കേന്ദ്രസേന വരുന്നതില്‍ വിരോധമില്ലെന്നു പറയുന്ന ഇടതു സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ സംശയദൃഷ്ടിയോടെയല്ലാതെ കാണാന്‍ കഴിയില്ല.

താരതമ്യേന ദേശസ്‌നേഹികളും രാഷ്ട്ര പുരോഗതിയില്‍ പങ്കാളികളുമായി നില്‍ക്കുന്ന ക്രൈസ്തവ സമൂഹത്തിനു കൂടി പേരുദോഷമുണ്ടാക്കുന്ന നിലപാടാണ് തിരുവനന്തപുരത്തെ ലത്തീന്‍ അതിരൂപത കൈക്കൊണ്ടിട്ടുള്ളത്. ദേശതാത്പര്യത്തിന് വിരുദ്ധമായി കുരിശുയുദ്ധം നടത്താന്‍ ശ്രമിക്കുന്ന സംഘടനകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രബുദ്ധരായ ക്രൈസ്തവ സമൂഹം മുന്നോട്ടു വരേണ്ടതുണ്ട്. സംഘടിതമായ ഒരു ജനക്കൂട്ടത്തെ ഇളക്കിവിട്ട് പള്ളി അരമനകളില്‍ ഇരുന്നു കൊണ്ട് രാഷ്ട്രീയ വിലപേശല്‍ നടത്തുന്ന മെത്രാന്മാരും വികാരജീവികളായ വികാരികളുമൊക്കെ രാഷ്ട്ര വിരുദ്ധമായ നിലപാടുകളുമായി മുന്നോട്ടുപോകാനാണ് ഭാവമെങ്കില്‍ അതിന് വലിയ വില കൊടുക്കേണ്ടി വരും. വത്തിക്കാന്‍ കോണ്‍ഗ്രസ്സല്ല ഇപ്പോള്‍ ഭാരതം ഭരിക്കുന്നതെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊക്കെ കുന്തിരിക്കവും കുഴിമാടവും വിധിച്ച പോപ്പുലര്‍ ഫ്രണ്ടുകാരന്റെ അവസ്ഥ ലത്തീന്‍ അതിരൂപതയുടെ കലാപകാരികള്‍ക്കും വന്നു കൂടായ്കയില്ല. കൂടംകുളം ആണവനിലയത്തിനെതിരെ പ്രവര്‍ത്തിച്ച അതേ കൈകള്‍ തന്നെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെതിരെയും പ്രവര്‍ത്തിക്കുന്നത്. ആ നീരാളി കൈകളെ അരിഞ്ഞു തള്ളാന്‍ അറിയുന്നവര്‍ തന്നെയാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നോര്‍ത്താല്‍ പിന്നീട് ദുഃഖിക്കേണ്ടി വരില്ല.

 

ShareTweetSendShare

Related Posts

താലിബാനിസം തലപൊക്കുമ്പോള്‍

മതം കെടുത്തുന്ന ലോകസമാധാനം

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

പാകിസ്ഥാനിലേക്ക് നീളുന്ന പരവതാനികള്‍

മാവോയിസ്റ്റ് മുക്ത ഭാരതം

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies